ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/school anthem

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 27 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) ('''school anthem'''‍‍ എന്ന താൾ ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/school anthem എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സത്യമാം ദൈവമേ നിത്യ പിതാവേ നിൻ
തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ
ബാലികാമഠമാകും ഈ മാതൃപീഠം
കാരുണ്യ രശ്മിയാൽ ദീപ്ത മാക്കു.

സ്നേഹസ്വരൂപാ നിൻ ചട്ടങ്ങൾ ഓരോന്നും
ഓതി തരേണമേ ആചരിപ്പാൻ
നിൻ വചനത്തിൽ സുസ്ഥിരമാക്കണേ
ഈ മക്കൾ തന്നുടെ കാലടികൾ...............................സത്യമാം...........................

ശിഥില വികാരങ്ങൾ മ്ലേച്ചമാം ചിന്തകൾ
മലിനമാക്കീടല്ലീ മനസ്സുകളെ
പാവന ഭക്തിയും ശുദ്ധിയും ബുദ്ധിയും
സർവ്വേശ്വരാ ഞങ്ങൾക്കേണമേ....................................സത്യാമാം..........................


എം. ജെ. സാലിക്കുട്ടി (പൂർവ്വ മലയാളം അദ്ധ്യാപിക)