"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
വരി 1: വരി 1:
പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ വളർത്താനും, അവരിലെ കഴിവുകൾ കണ്ടെത്തുന്നതിനുമായി  സ്കൂളിൽ വിദ്യാരംഗം സാഹിത്യ വേദി പ്രവർത്തിക്കുന്നു.


                                                                                        '''2018 - 19''' 
'''കൺവീനർ: ശാരി. സി'''
'''ജോയിൻറ് കൺവീനർ: യൂസുഫ്. എം'''
'''സ്റ്റുഡൻറ് കൺവീനർ: അനുശ്രീ. പി  (10 സി)'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അഭിജിത്ത് . പി  (7 ഡി)'''
'''വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യ വിരുന്ന് - സ്വാതി ടി. കെ രണ്ടാം സ്ഥാനത്ത്'''
        [[ചിത്രം:vgehj.jpg]]
ഈ വർഷത്തെ ഫറോക്ക് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഹൈ‍സ്കൂൾ വിഭാഗം സാഹിത്യ വിരുന്ന് (ക്വിസ്സ് മത്സരം) നമ്മുടെ സ്‍കൂളിലെ സ്വാതി ടി. കെ (10 എച്ച്) പന്ത്രണ്ട് പോയിന്റോടു കൂടി രണ്ടാം സ്ഥാനം നേടി.
'''പത്രം വായിക്കൂ സമ്മാനം നേടാം'''
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ വായന പ്രോൽസാഹിപ്പിക്കുന്നതിനായി 'പത്രം വായിക്കൂ സമ്മാനം നേടാം' മത്സരം ആരംഭിച്ചു. ആഴ്ചയിലെ ദിനപത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി നോട്ടീസ് ബോർഡിൽ പതിക്കുന്ന ചോദ്യങ്ങൾക്ക് പ്രത്യേകം സജ്ജമാക്കിയ പെട്ടികളിൽ ഉത്തരങ്ങൾ നിക്ഷേപിക്കണം. ഒാരോ തിങ്കളാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും.
'''ബഷീർ ദിനാചരണം'''
    [[ചിത്രം:baskjcvx.jpg]]              [[ചിത്രം:bashszgxc.jpg]]          [[ചിത്രം:bashzfhzee.jpg]]   
   
ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വാ‌യനയുടെ മഹത്വത്തെപ്പറ്റി ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, വിദ്യാർത്ഥി പ്രതിനിധി ആരതി  എന്നിവർ സംസാരിച്ചു.
മലയാളം  അദ്ധ്യാപകരായ ഉമ്മുകുൽസു, ഫസീല അദ്ധ്യാപക പരിപാടിക്ക് നേതൃത്വം നൽകി.
'''വാ‌യനാവാരാചരണം'''
        [[ചിത്രം:Vayannna.jpg]]          [[ചിത്രം:vaymag.jpg]]            [[ചിത്രം:vayyyaaan.jpg]]            [[ചിത്രം:vayyyaan.jpg]] 
           
ഈ വർഷത്തെ വാ‌യനാവാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 ന് ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വാ‌യനയുടെ മഹത്വത്തെപ്പറ്റി അദ്ധ്യാപകരായ മുഹമ്മദ് അസ്‌ക്കർ. പി, അബ്ദുൽ ഗഫൂർ. എം, റാബിയ. കെ, ശരീഫ ബീഗം എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ആരതി വായനദിന സന്ദേശം നൽകി.
വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, എന്നിവ നടത്തി.
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപകൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞ‍ു.
                                                                                        '''2017 - 18''' 
'''കൺവീനർ: ഉമ്മുകുൽസു. ഇ'''
'''ജോയിൻറ് കൺവീനർ: യൂസുഫ്. എം'''
'''സ്റ്റുഡൻറ് കൺവീനർ: ആദിത്യ. പി -10 എ'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഫാത്തിമ ഹസ്‌ന. പി -7 എ'''
                                                                            '''വാ‌യനാവാരാചരണം'''
        [[ചിത്രം:vayanagupra.JPG]]                  [[ചിത്രം:innachfuhm.JPG]]                    [[ചിത്രം:sleadeeerrs.JPG]] 
          [[ചിത്രം:upstubmcvpro.JPG]]                  [[ചിത്രം:vayabnbcnnaa.JPG]]                    [[ചിത്രം:prizegues.JPG]] 
വാ‌യനാവാരാചരണത്തോനോടനുബന്ധിച്ച്  ജൂൺ 19 ന് വിദ്യാരംഗം ക്ലബ്ബിനു കീഴിൽ രാവിലെ 10 മണിക്ക് സ്കൂൾ അസ്സംബ്ലി കൂടി. ഹെ‍ഡ്മാസ്റ്റർ എം.എ നജീബ്  അധ്യക്ഷത വഹിച്ചു. നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ്  കോളേജിലെ ഭാഷാദ്ധ്യാപൻ കമറുദ്ദീൻ പരപ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാ‌യനയുടെ മഹത്വത്തെപ്പറ്റി വിദ്യാർത്ഥി പ്രതിനിധി ആരതി സംസാരിച്ചു. റജ റെനിൻ വായനദിന സന്ദേശം നൽകി.
മലയാളം അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ എഴുതിച്ചിട്ടപ്പെടുത്തിയ നൃത്തശില്പം, വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം,  വായനാമത്സരം, ചിത്രരചനമത്സരം പ്രസംഗമത്സരം, തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. വിജയികൾക്കുള്ള അവാർഡ് ദാനം മുഖ്യാതിഥി കമറുദ്ദീൻ പരപ്പിൽ നിർവ്വഹിച്ചു. 
പ്രൈമറി വിഭാഗം ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള അലമാറയുടെ താക്കോൽദാനം ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റർ വി.സി. മുഹമ്മദ് അശ്റഫ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപകൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞ‍ു. വിദ്യാർത്ഥികളായ ദയ ഫൈസ്, റയ്യാൻ ബിൻ മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഇസ്സത്ത് മുസമ്മിൽ, അദ്ധ്യാപകരായ ഉമ്മുകുൽസു, യൂസുഫ്, ജാസ്മിൻ, ഫസീല  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
                                                  '''അഖില കേരള വായന മത്സരത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരം'''
                                    [[ചിത്രം:vayanxgbxcvvaa.jpg]]                                  [[ചിത്രം:vaaayaaana.jpg]] 
                                                                            '''ബഷീർ ദിനാചരണം'''
                                                        [[ചിത്രം:Bashrre di.jpg]]   
                                                                                      '''2016 - 17'''   
'''കൺവീനർ: ഉമ്മുകുൽസു. ഇ'''
'''ജോയിൻറ് കൺവീനർ: ശാരി. സി'''
'''സ്റ്റുഡൻറ് കൺവീനർ: ആദിത്യ. പി -9എ'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഫാത്തിമ ഹസ്‌ന. പി -6 എ'''
ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ശിൽപശാലയുടെ ഔപചാരികമായ ഉദ്ഘാടനം, ജൂൺ 19-ന് വായനാദിനത്തിൽ  അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, നമ്മുടെ അയൽ സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ ഭാഷാധ്യാപകനുമായ ശ്രീ.സലീം സാർ നിർവഹിച്ചു.
വായനാമത്സരം, ഉപന്യാസരചന, കവിതാരചന, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.  വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം,  വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയവ നടത്തി.
കഥ, കവിത, നാടൻപാട്ട്, കവിതാലാപനം, അഭിനയം തുടങ്ങിയവയിൽ സ്കൂൾതല ശിൽപ ശാലകൾ നടത്തി,  മികച്ച കുട്ടികളെ സബ്ജില്ലാ, ജില്ലാതലങ്ങളിൽ പങ്കെടുപ്പിച്ചു.
                                                                                      '''അദ്ധ്യാപകദിനം'''               
          [[ചിത്രം:malayyyy.JPG]]                [[ചിത്രം:vayyyannna.JPG]]                  [[ചിത്രം:teacrsd.JPG]]
ഈ വർഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തനായി നടത്തി. സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുൻ ഭാഷാദ്ധ്യാപകനുമായ കാസിം വാടാനപ്പള്ളി, സംസ്ഥാന പ്രധാനാദ്ധ്യാപക അവാർഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകനുമായ കെ. കോയ എന്നിവർ ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥികൾ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികൾ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങിൽ  സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെ‍ഡ്മാസ്റ്റർ എം.എ നജീബ് എന്നിവർ നമ്മുടെ സ്കൂളിലെ മുൻ ഭാഷാദ്ധ്യാപകൻ കാസിം വാടാനപ്പള്ളി, സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകൻ കെ. കോയ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ഉമ്മുകുൽസു. ഇ, ജോയിൻറ് കൺവീനർ ശാരി. സി, സ്റ്റുഡൻറ് കൺവീനർ ആദിത്യ. പി, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഫാത്തിമ ഹസ്‌ന. പി, അദ്ധ്യാപകരായ മുഹമ്മദ് അസ്ക്കർ, ബീരാൻ കോയ. ടി, യൂസുഫ്. എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
<!--visbot  verified-chils->

21:26, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം