"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പരിസ്ഥിതി ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


                                                                                       '''2017 - 18'''       
                                                                                       '''2017 - 18'''       
        [[ചിത്രം:innaupriinn.JPG]]                  [[ചിത്രം:sandes.JPG]]                    [[ചിത്രം:staffse.JPG]] 
                                    [[ചിത്രം:daapled.JPG]]                                  [[ചിത്രം:Assemmm.JPG]]                   
        [[ചിത്രം:eeeuuu.jpg]]                      [[ചിത്രം:exchan.JPG]]                      [[ചിത്രം:vriksha.JPG]]
            [[ചിത്രം:mmmyyy.jpg]]                          [[ചിത്രം:treee.JPG]]                            [[ചിത്രം:ttreeee.jpg]]
        [[ചിത്രം:bannner.JPG]]                      [[ചിത്രം:environ.JPG]]                  [[ചിത്രം:baaannn.JPG]]
                                [[ചിത്രം:daapled.JPG]]                                  [[ചിത്രം:HHHHM.JPG]]





11:08, 8 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം


                                                                                      2017 - 18      


                                                 


                                                                                          


                                                    


                                                                    


                                                 


                                                                  


                                                                                      2016 - 17      

കണ്‍വീനര്‍: ചിത്ര. എം

ജോയിന്‍റ് കണ്‍വീനര്‍: ബീരാന്‍കോയ. ടി

സ്റ്റുഡന്‍റ് കണ്‍വീനര്‍: അജിത്ത് -9 എച്ച്

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: അനസ് ബാന‌ു -7 ബി


പരിസ്ഥിതിയുടെ മൂല്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമ്മുടെ സ്കൂളിനുണ്ട്. ദിനാചരണങ്ങളും ക്ലബ്ബ് പ്രവര്‍ത്തനങ്ങളും വളരെ ഭംഗിയോടു കൂടി ഈ ക്ലബ് നടത്തി വരുന്നുണ്ട്.


                                                                                       പരിസ്ഥിതി ദിനം
                                               


ജൂണ്‍ 5 – പരിസ്ഥിതി ദിനമായ ജൂണ്‍ 5 ഞായറാഴ്ച ആയതിനാല്‍ ജൂണ്‍ 6ാം തീയതി തിങ്കളാഴ്ചയാണ് സ്കൂളില്‍ പരിസ്ഥിതി ദിനം കൊണ്ടാടിയത്. 6ാം തീയതി തിങ്കളാഴ്ച പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ അസ്സംബ്ലി കൂടി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് പരിസ്ഥിതിദിന സന്ദേശം നല്‍കി. സ്കൂള്‍ ലീഡര്‍ എം.എം. സമീല്‍ പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലുകയും കുട്ടികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂള്‍ ബുള്ളറ്റിന്‍ ബോര്‍ഡ് മനോഹരമാക്കി. സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും വൃക്ഷതൈവിതരണം നടത്തി. സ്കൂളില്‍ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ നിര്‍മ്മാണം മത്സരം, ചിത്രരചന മത്സരം, ക്വിസ്സ് മത്സരം എന്നിവ നടത്തി. പരിസ്‌ഥിതി ദിന സന്ദേശമുള്‍ക്കൊള്ള‌ുന്ന ച്ത്ര പ്രദര്‍ശനവും അന്നേ ദിവസം സംഘടിപ്പിക്കുകയുണ്ടായി.

ജൂനിയര്‍ റെഡ്ക്രോസിന്റെയും സ്കൗട്ട് & ഗൈഡ്‌സിന്റെയും നേതൃത്വത്തില്‍ തങ്ങള്‍ക്ക് ചുറ്റ‌ുമുള്ള പ്രകൃതിയും പരിസ്‌ഥിതിയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന ധാരണ കുട്ടികളില്‍ ഉണ്ടാക്കുന്ന തരത്തിലുള്ള വിവധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം. മറ്റ് അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ അജിത്ത് സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ അനസ് ബാന‌ു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എം. എ ഗഫൂര്‍, സി.പി. സൈഫുദ്ധീന്‍ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു.



                                                                       പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ നടന്ന പിക്നിക്                                               
                                                



പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ 2016 നവംമ്പര്‍ 10 ന് ( വ്യാഴായ്ച) പരിസ്ഥിതിക്ലബ്ബ് കണ്‍വീനര്‍ ചിത്ര ടീച്ചറുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ ഈങ്ങാംപുഴ ഫോറസ്റ്റിലേക്ക് പരിസ്ഥിതിക്ലബ്ബ് അംഗങ്ങള്‍ ഒരു ഏകദിന പിക്‌നിക് നടത്തി. പ്രൈമറി, ഹൈസ്കുള്‍ വിഭാഗങ്ങളില്‍ നിന്നായി ഞങ്ങള്‍ അറുപതില്‍ അധികം കുട്ടികളും അദ്ധ്യാപകരായ എം. ജാസ്മിന്‍, ആയിഷ രഹ്‌ന, അബ്ദുല്‍ ഗഫൂര്‍ എം. സി. സൈഫുദ്ദീന്‍ എന്നിവരും വ്യാഴായ്ച രാവിലെ 8.30 ന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും യാത്ര ആരംഭിച്ചു. ഏകദേശം പത്തേമുപ്പതോടെ ഈങ്ങാംപുഴയില്‍ ഞങ്ങളെത്തി. വളരെ ആവേശത്തോടെ ബസ് ഇറങ്ങിയ ഞങ്ങളെ ഉപ്പുമാവും, അവിടെ ഉണ്ടായ പഴവും ചായയുമായി ഈങ്ങാംപുഴ ഫോറസ്റ്റ് ഓഫീസര്‍മാര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ചായക്കു ശേഷം ഫോറസ്റ്റ് ഓഫീസര്‍ കാടിനെക്കുറിച്ചും, കാട്ടിലെ ജീവജാലങ്ങളെക്കുറിച്ചും വളരെ വിശദമായൊരു ക്ലാസ്സെടുത്തു. പായസത്തോടുകൂടിയ നല്ലൊരു ഊണിമു ശേഷം ഫോറസ്റ്റ് ഓഫീസര്‍മാരുടെ അകമ്പടിയോടെ ഞങ്ങളെല്ലാവരും കാട്ടിനുള്ളിലേക്ക് യാത്ര ആരംഭിച്ചു. വളരെ ഭംഗിയുള്ള മരങ്ങളും അരുവികളും ഞങ്ങള്‍ക്ക് അല്‍ഭ‌ുതങ്ങളായിരുന്നു. ഇടയ്ക്ക് നാട്ടില്‍ ഞങ്ങള്‍ കാണാത്ത പലതരത്തിലുള്ള പക്ഷികളേയും ജീവികളേയും അവയുടെ ശബ്ദങ്ങളും ഞങ്ങള്‍ ആസ്വദിച്ചു. കാട്ടിനുള്ളല്‍ വച്ച് ആദിവാസികളേയും കണ്ടിരുന്നു. കാട്ടിന് ഏറ്റവും ഉള്ളില്‍ വച്ച് വലിയൊരു വെള്ളച്ചാട്ടവും താഴെയുള്ള അരുവിയും കണ്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഞങ്ങളെല്ലാവരും അരുവിയില്‍ ഇറങ്ങിക്കുളിച്ചു. ഇടയ്ക്കിടയ്ക്ക് പലരും പാറയില്‍ വഴുതി വീഴുന്നതും അട്ടയുടെ കടി ഏല്‍ക്കുന്നതും മറ്റുള്ളവര്‍ക്ക് ഹരം പകര്‍ന്നു. അ‍‍ഞ്ചുമണിയോടെ കാട്ടില്‍ നിന്ന് തിരിച്ച ഞങ്ങള്‍ ആറുമണിക്ക് ഈങ്ങാംപുഴ ഫോറസ്റ്റ് ഓഫീസില്‍ തിരിച്ചെത്തി. കയ്യില്‍ കരുതിയിരുന്ന ഡ്രസ്സുമാറി, ചായക്കു ശേഷം തിരിച്ചുപോവാന്‍ ആര്‍ക്കും താല്‍പര്യം ഉണ്ടായിരുന്നില്ല.

7.30 ന് ഞങ്ങള്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തിരിച്ചെത്തി.

പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ നടത്തിയ ഈ പിക്‌നിക്കും അവിടെ വച്ചുകിട്ടിയ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ക്ലാസ്സും കാട്ടിനുള്ളിലൂടെ മരങ്ങള്‍ക്കും പാറകള്‍ക്കും അരുവികള്‍ക്കും ഇടയിലൂടെയുള്ള യാത്രയും ഞങ്ങള്‍ക്ക് ഏന്നും ഓര്‍മ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു.



                                                                                      ഗാന്ധിജയന്ദിദിനം                                                     
                                                                         


ഒക്ടോബര്‍ 2 – ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ സ്കൂളിലും പരിസരപ്രജേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങള്‍ നടന്നു. ശുചീകരണ പ്രവർത്തനങ്ങളില്‍ സ്കൂളിലെ മുഴുവന്‍ അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും പങ്കെടുത്തു. പരിസ്ഥിതിക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം, ജോയിന്‍റ് കണ്‍വീനര്‍ ബീരാന്‍കോയ. ടി, മറ്റ് അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ അജിത്ത്, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ അനസ് ബാന‌ു തുടങ്ങിയവര്‍ ശുചീകരണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


                                                                                      കാര്‍ഷിക ശില്പശാല 
                                                     


മാലിന്യമുക്ത ഹരിത ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബും, സയന്‍സ് ക്ലബ്ബും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കും പരിസര പ്രദേശത്തുള്ളവര്‍ക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കാര്‍ഷിക ശില്‍പശാല സംഘടിപ്പിച്ചു. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഉല്‍ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂര്‍, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു. നൂറോളം വിദ്ധാര്‍ത്ഥികളും അന്‍പതില്‍ അധികം പരിസരവാസികളും ശില്‍പശാലയില്‍ പങ്കെടുത്തു.

സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ കെ.എം.ശരീഫ ബീഗം നന്ദി പറഞ്ഞ‌ു. സ്റ്റുഡന്‍റ് കണ്‍വീനര്‍: അജിത്ത് -9 എഫ്, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: അനസ് ബാന‌ു -7 ബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


                                                                    


പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സ്കൂളില്‍ നടത്തുന്നു വിവിധ പ്രനര്‍ത്തനങ്ങള്‍ക്കുള്ള മാതൃഭൂമി സീഡിന്റെ ഈ വര്‍ഷത്തെ പ്രോല്‍സാഹന സമ്മാനം നമ്മുടെ സ്കൂളിന് ലഭിച്ചു. പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം. ജോയിന്‍റ് കണ്‍വീനര്‍ ബീരാന്‍കോയ. ടി. സ്റ്റുഡന്‍റ് കണ്‍വീനര്‍ അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടികള്‍ സ്കൂളില്‍ നടത്തിയിരുന്നത്.