ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                    2017 - 18   


കണ്‍വീനര്‍: ഷബീറലി മന്‍സൂര്‍

ജോയിന്‍റ് കണ്‍വീനര്‍: അബ്ദുല്‍ ജലീല്‍. വി.പി

സ്റ്റുഡന്‍റ് കണ്‍വീനര്‍:മുഹമ്മദ് ആദില്‍ - 10 എഫ്

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍:മുഹമ്മദ് അന്‍സാര്‍. എ.കെ -7 ഡി



                                                   


58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ജൂലൈ 15, 16, 17 ദിവസങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗൗണ്ടില്‍ നടക്കുന്നു. നടത്തിപ്പുുമായി ബന്ധപ്പെട്ട് ജൂണ്‍ 28 ന് സ്കൂളില്‍ വച്ച് ന‍ടന്ന കൂടിയാലോചനയോഗം ശ്രീ ചാക്കോ ജോസഫ് (കേരള സ്റ്റേറ്റ് സ്പോര്‍ട്ട്സ് ജോയിന്‍റ് ഡയറക്ടര്‍) ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫറോക്ക് എ. ഇ. ഒ., ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്, ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, മുഹമ്മദ് ഷാഫി, ഡി. പി.എെ. സ്പോര്‍ട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവര്‍ സംസാരിച്ചു. പ്


പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്വാഗതവും ശബീറലി മന്‍സൂര്‍ നന്ദിയും പറഞ്ഞ‍ു.


                                                                           സ്കൂള്‍തല ചെസ്സ് മത്സരം - യു. പി.
                                                  


                           
                                                                                     2016 - 17    

കണ്‍വീനര്‍: ഷബീറലി മന്‍സൂര്‍

ജോയിന്‍റ് കണ്‍വീനര്‍: അബ്ദുല്‍ ജലീല്‍. വി.പി

സ്റ്റുഡന്‍റ് കണ്‍വീനര്‍: ഫിമിസ് -10എെ

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മുഹമ്മദ് ജുനൈദ്. എ.കെ -7 ഡി


ജില്ലാ,-സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള നമ്മുടെ സ്കൂളിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്പോര്‍ട്ട്സ് ക്ലബ്ബാണുള്ളത്. മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിക്കുന്നു.

എല്ലാ വര്‍ഷങ്ങളേയുംപ്പോലെ ഈ വര്‍ഷവും കായികരംഗത്ത് ജില്ലാ, ഉപജില്ല തലങ്ങളില്‍ ഒരുപാട് മികച്ച നേട്ടങ്ങള്‍ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ മികച്ച നേട്ടങ്ങളില്‍ ചിലത് മാത്രം താഴെ കൊടുക്കുന്നു.


ദേശീയതലം

2015 ല്‍ യു. എന്‍. @ 70 കപ്പ് നേടിയത് നമ്മുടെ സ്കൂള്‍ ടീം ആണ്.

ബാംഗ്ലൂരില്‍ നടന്ന ഈ വര്‍ഷത്തെ ഒാള്‍ ഇന്ത്യാ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം  ആയിരുന്നു  ചാമ്പ്യന്‍മാര്‍. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈവര്‍ഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി  തെരഞ്ഞെടുത്തു.
                                                                  
                                                                         മുഹമമദ് ഇനായത്ത്
                                                                        
ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ജൂനിയര്‍ വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
                                                    
ഈ വര്‍ഷത്തെ ജൂനിയര്‍ വിഭാഗം സംസ്ഥാന ചെസ്സ് മത്സരത്തില്‍ നമ്മുടെ സ്കൂളിലെ ഷേര്‍ഷാ ബക്കര്‍ എന്ന കുട്ടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി, ഹൈദരാബാദില്‍ നടന്ന നാഷണല്‍ മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.   
                                                                            ഷേര്‍ഷാ ബക്കര്‍ 
                                                                       
പാലക്കാട് വച്ച് 23-7-16 ന് നടന്ന സംസ്ഥാന സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ജൂനിയര്‍ വിഭാഗത്തില്‍ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം  ചാമ്പ്യന്‍മാരായി, ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോകപ്പ് മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.  
                                                      
2015 ലെ സംസ്ഥാന സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് അണ്ടര്‍-14 വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ചാമ്പ്യന്‍മാരായി, ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോകപ്പ് മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു. 
                                                              


സംസ്ഥാനതലം

ഇരി‍ഞ്ഞാലക്കുടയില്‍ വച്ച് നടന്ന ഈ വര്‍ഷത്തെ ഫാദര്‍ ഗബ്രിയേല്‍ ഇന്റര്‍സ്കൂള്‍ ഫൂട്ബോള്‍-സംസ്ഥാനതല റണ്ണര്‍ അപ്പ് ഞങ്ങള്‍ ആണ്.
                                                      
കൊക്കൊകോള കപ്പ് ജേതാക്കളായി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയതും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം  ആണ്.
                                                           

കോഴിക്കോട് ജില്ലാ സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്, ഫറോക്ക് ഉപജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് അണ്ടര്‍-14 വിഭാഗത്തിലും, under-17 വിഭാഗത്തിലും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ആണ് ചാമ്പ്യന്‍മാര്‍.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംബില്‍ ഗിരീഷ് രാജു പങ്കെടുത്തു.

                                                                        ഗിരീശ് രാജു
                                                                   

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ക്കുള്ള കോഴിക്കോട് ജില്ലാ ടീമില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ 13 കുട്ടികള്‍ ഇടംനേടി.

                                                                   ഈ വര്‍ഷത്തെ നാഷനല്‍ & സ്റ്റേറ്റ് പ്ലയേഴ്സ്
           മുഹമമദ് ഇനായത്ത്                       സച്ചിന്‍ സുരേഷ്                         അല്‍ക്കേശ് രാജ്                            ശാറോണ്‍   
                                                                    


             മെഗ്ഷാന്‍ സോമന്‍                             ഫസീന്‍                                     മുബശ്ശിര്‍                                  മിനീഷ്       
                                                                             


                               അഖില്‍                                           മുഹമമദ് ഇഹ്സല്‍                                          ജവാദ്              
                                                                                           


കോഴിക്കോട് ജില്ലാ സുബ്രതോകപ്പ് ഫൂട്ബോള്‍ മത്സരത്തിലും ഫറോക്ക് സബ്‌ജില്ലാ സുബ്രതോകപ്പ് ഫൂട്ബോള്‍ മത്സരത്തിലും അണ്ടര്‍ 14 വിഭാഗത്തിലും, അണ്ടര്‍ 17 വിഭാഗത്തിലും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ആണ് ചാമ്പ്യന്‍മാര്‍.

ഉപജില്ല തലത്തില്‍ games മത്സരങ്ങളില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ഫറോക്ക് ഉപജില്ല ഒാവറോള്‍ ചാമ്പ്യന്‍മാരായി. ജില്ലമത്സരങ്ങള്‍ക്കുള്ള ടീമില്‍ നമ്മുടെ 39 കുട്ടികള്‍ ഇടംനേടി. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന സബ്‌ജില്ലാ കായികമേളയില്‍ നമ്മള്‍ 197 പോയന്റോടെ രണ്ടാം സ്ഥാനം നേടി.


                                                               സുബ്രതോ കപ്പ് വിജയികള്‍ക്കുള്ള  സ്വീകരണം 
                                                     


                                                       


കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോളില്‍ താല്‍പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സെപ്റ്റ് ന്റെ നേതൃത്വത്തില്‍ ഈ കുട്ടികള്‍ക്ക് ഫുട്ബോളില്‍ സൗജന്യ താമസസൗകര്യത്തോടെ സ്പെഷല്‍ കോച്ചിംഗ് നല്‍കിവരുന്നു. ഇവര്‍ സംസ്ഥാന - ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു. അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.

എല്ലാ വര്‍ഷങ്ങളിലും കായികദിനം വിപിലമായി ആഘോഷിക്കാറുണ്ട്.


                                                                                   കായികദിനാഘോഷം         
                                              


                                               


                             ]