ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് വിജയോൽസവം .

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                    2017 - 18    


കണ്‍വീനര്‍: മുഹമ്മദ് ഇഖ്‌ബാല്‍

ജോയിന്‍റ് കണ്‍വീനര്‍:


1. നസീറ. ടി. എ

2. സബ്‌ന. സി


                                              എസ്സ്.  എസ്സ്.  എല്‍. സി.  വിദ്ധ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശനം
                                   


2017 - 18 അക്കാദമിക വര്‍ഷത്തെ എസ്സ്. എസ്സ്. എല്‍. സി. വിദ്ധ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശന പരിപാടി പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് ഉല്‍ഘാടനം ചെയ്തു. എസ്സ്. ആര്‍. ജി. കണ്‍വീനര്‍ മുഹമ്മദ് സൈദ്. കെ. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, വിജയോല്‍സവം കണ്‍വീനര്‍ മുഹമ്മദ് ഇഖ്‌ബാല്‍, ക്ലാസ്സ് ടീച്ചേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ ബാച്ചുകളായാണ് സന്ദര്‍ശനം നടത്തുന്നത്.


ഫാറൂഖ് കോളേജിനടുത്ത് കുറ്റൂളങ്ങാടിയില്‍ താമസിക്കുന്ന താമസിക്കുന്ന 10 എഫ് ക്ലാസ്സിലെ മുഹമ്മദ് സുഹൈല്‍ എന്ന വിദ്ധ്യാര്‍ത്ഥിയുടെ വീട് ആയിരുന്നു ആദ്യമായി സന്ദര്‍ശിച്ചത്. തുടര്‍ന്ന് ചുങ്കം, കള്ളിത്തൊടി, പൂനൂര്‍പള്ളി, പെരുമുഖം, കുളങ്ങരപ്പാടം, പള്ളിമേത്തല്‍, കോടംമ്പുഴ, ചാത്തംപറമ്പ്, പേട്ട, തിരുത്തിയാട് എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്ന വിവിധ വിദ്ധ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.


കുട്ടികളുടെ പ്രയാസങ്ങള്‍ കണ്ടെത്തി അവയ്ക്ക് പരിഹാരം നല്‍കുക, കുട്ടികള്‍ക്ക് പഠന പിന്തുണ നല്‍ക‌ി പഠന നിലവാരം ഉയര്‍ത്തുക, രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുക എന്നിവയാണ് ഗൃഹസന്ദര്‍ശന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍.




                                                                                        ഈസി പ്രോജക്ട്  
                                                   


                                                   


വി. കെ. സി. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകള്‍ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടിയുള്ള ഈസി പ്രോജക്ട് ജൂലൈ 15 ശനിയാഴ്ച രാവിലെ പത്ത്മണിക്ക് സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ശ്രീ. വി. കെ. സി. മമ്മദ്കോയ എം. എല്‍. എ. ഉല്‍ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


ട്രസ്റ്റിനു കീഴിലെ രാമചന്ദ്രന്‍ മാസ്റ്റര്‍ കാര്യപരിപാടികളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിശദീകരിച്ചതിനു ശേഷം അനീസ് മാസ്റ്റര്‍ ക്ലാസ്സിനു നേതൃത്വം നല്‍കി.


ഹെഡ്മാസ്റ്റര്‍ എം.എ. നജീബ് സ്വാഗതവും, എ. വി. ജെസ്സി ടീച്ചര്‍ നന്ദിയും പറഞ്ഞ‍ു.




                                                                                        'വിദ്യാനികേതന്‍ '
                                                   


എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠനപ്രവര്‍ത്തനങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്നോട്ട്കൊണ്ടുവരുന്നതിനായി ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്ന പഠനപ്രവര്‍ത്തനമായ 'വിദ്യാനികേതന്‍ 2017-18' ന്റെ ഉല്‍ഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍. എസ്സ്. എസ്സ്. പ്രോഗ്രാം കോ‍ിനേറ്റര്‍ ‍ ഡോ: മൊയ്തീന്‍ക്കുട്ടി നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.


മുഖ്യാതിഥി ഡോ: മുഹമ്മദലി (ഡിപ്പാര്‍ട്ട്മെന്‍റ് ഒാഫ് ഹിസ്റ്ററി, ഫാറൂഖ് കോളേജ്) കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. വളണ്ടിയര്‍മാര്‍, അദ്ധ്യാപകരായ ശറീന. കെ. പി, വി. എം. ജെസ്സി, കെ. എം. ശരീഫ, മുഹമ്മദ് ഇസ്ഹാഖ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ സ്വാഗതവും എന്‍. എസ്സ്. എസ്സ്. വളണ്ടിയര്‍ റഷ നന്ദിയും പറഞ്ഞു.




                                                                                     2016 - 17    

കണ്‍വീനര്‍: ജെസ്സി. വി. എം

ജോയിന്‍റ് കണ്‍വീനര്‍: മുഹമ്മദ് ഇസ്‌ഹാഖ്