"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് വിജയോൽസവം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
വരി 1: വരി 1:


                                                                                        '''2018 - 19''' 
'''കൺവീനർ: മുഹമ്മദ് ഇഖ്‌ബാൽ. എം'''
'''ജോയിൻറ് കൺവീനർ: ശബ്‌ന. സി'''
'''സ്റ്റുഡൻറ് കൺവീനർ: അഫ്നാസ്. സി (10 സി)'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഫിദ. ടി. പി  (10 ബി)'''
'''എസ്സ്. എസ്സ്. എൽ. സി.  വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻക്ലാസ്സ്'''
              [[ചിത്രം:motidghjh.jpg]]                      [[ചിത്രം:motdfhg.jpg]]                      [[ചിത്രം:modfgjkvc.jpg]]       
   
 
                                        [[ചിത്രം:motivgfg.jpg]]                              [[ചിത്രം:mmootgh.jpg]] 
ജുലൈ 18 ന് എസ്സ്. എസ്സ്. എൽ. സി.  വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച്  നടന്നു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ക്ലാസ്സ് ഉൽഘാടനം ചെയ്തു.
സി. ജി. ട്രൈനർ ശഫീഖ് ആയിരുന്നു ക്ലാസ്സ് എടുത്തത്.  എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് സൈദ്  അധ്യക്ഷത വഹിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
അധ്യാപകരായ മുഹമ്മദ് അസ്കർ സ്വാഗതവും, മുഹമ്മദ് ഇസ്ഹാക്ക് നന്ദിയും പറഞ്ഞ‍ു.
'''ഫോഡറ്റ് കേമ്പ് '''
      [[ചിത്രം:ffood.jpg]]            [[ചിത്രം:Foddde.jpg]]            [[ചിത്രം:Foodeet.jpg]]
         
മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹോസ്റ്റൽ സൗകര്യത്തോടെ പൂർണമായും സൗജന്യമായി പഠനം നൽകി വരുന്ന ഫോസ (ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ) ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ്) ആഭിമുഖ്യത്തിൽ ഫോസ വിദ്യാർത്ഥികൾക്കുള്ള  രണ്ട് ദിവസത്തെ ഫോഡറ്റ് കേമ്പ്  ജൂലൈ 15 ന് ശനിയാഴ്ച്ച സ്കൂൾ ഓ‍ഡിറ്റോ‌റിയത്തിൽ വച്ച് നടത്തി.
ഫോസ ദുബായ് ചാപ്റ്റർ പ്രസിഡൻറ് എ. അബൂബക്കർ  ഉൽഘാടനം നിർവ്വഹിച്ചു. മലയിൽ മുഹമ്മദലി (ചെയർമാൻ,  ഫോഡറ്റ്) അധ്യക്ഷത വഹിച്ചു. യാസിർ (സെക്രട്ടറി,  ഫോഡറ്റ്),  കെ. കോയ (കോ ഒാർഡിനേറ്റർ,  ഫോഡറ്റ്), മാനേജർ കെ. കു‍ഞ്ഞലവി എന്നിവർ സംസാരിച്ചുു.
ഹെഡ്മാസ്റ്റർ എം. എ. നജീബ് സ്വാഗതവും, മുഹമ്മദ് ഇഖ്‌ബാൽ നന്ദിയും പറഞ്ഞു.
'''ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്''''
            [[ചിത്രം:hhhaaaiii.jpg]]                [[ചിത്രം:fant.jpg]]               
                                         
എട്ടാം ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്  പഠനപ്രവർത്തനത്തിന്റെ ഉൽഘാടനം സ്കൂൾ ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ അബ്ദുൽ മുനീർ. എം. എ, ഷബ്‌ന. സി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥി പ്രതിനിധികളായ അജന്യ സ്വാഗതവും ആശിഷ് റോഷൻ നന്ദിയും പറഞ്ഞു.
'''എസ്സ്. എസ്സ്. എൽ. സി. - എ പ്ലസ്സ് ക്ലബ് ഉൽഘാടനം'''
        [[ചിത്രം:avijcfgja.jpg]]                  [[ചിത്രം:vijayooohf.jpg]]
 
2018 - 19 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബിന്റെ ഉൽഘാടനം ജൂലൈ 5 (വ്യാഴം) ന് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്‌ബാൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സ്കൂൾ ലീഡർ അഫ്നാസ്. സി ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. ശബ്‌ന. സി (വിജയോൽസവം ജോയിൻറ് കൺവീനർ), സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഞങ്ങൾ (അദ്ധ്യാപകർ) നിങ്ങളുടെ (വിദ്യാർത്ഥികളുടെ) കൂടെ നിങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാക്കുമെന്ന പ്രഖ്യാപനം  സ്റ്റാഫ് സെക്രട്ടറി കെ. മുനീർ അദ്ധ്യാപകർക്കുവേണ്ടി നടത്തി. ഈ പ്രഖ്യാപനം വിദ്യാർത്ഥികളും, രക്ഷിതാക്കളും കൈയ്യടിയോടെ സ്വീകരിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്‌ബാൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ഈ വർഷം നൂറ് വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് ലഭിക്കുണമെന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്‌ബാൽ  പറഞ്ഞു. ഒാരോ ക്ലാസ്സിൻ നിന്നും ഒാരോ പ്രതിനിധികളെ വീതം തെരെഞ്ഞെടുത്തു. ഈ പ്രതിനിധികൾ എല്ലാ ചൊവ്വാഴ്ചയും എ പ്ലസ്സ് ക്ലബ് ലീഡറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രയാസം നേരിടുന്ന പാഠഭാഗങ്ങൾ ചർച്ച ചെയ്ത് ക്രോഡീകരിച്ച് വിജയോൽസവം കൺവീനർക്ക് സമർപ്പിക്കും. വിജയോൽസവം കൺവീനർക്ക് മറ്റ് അദ്ധ്യാപകരുമായി കൂടിയാലോചിച്ച് പരിഹാരം കണ്ടെത്തും. ഒാരോ പരീക്ഷയിലും മികവ് പുലർത്തുന്നതിനനുസരിച്ച് എ പ്ലസ്സ് ക്ലബ് അംഗങ്ങൾ മാറിക്കൊണ്ടിരിക്കും. എ പ്ലസ്സ് ക്ലബിലെ ഒാരോ വിദ്യാർത്ഥിയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഒാരോ വിദ്യാർത്ഥിയെ ദത്തെടുത്ത് പഠന പ്രവർത്തനങ്ങളിൽ സഹായിക്കണം എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തു.
ഇരുനൂറോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ഡപ്യൂട്ടി ലീഡർ ഫിദ. ടി. പി നന്ദി പറഞ്ഞ‍ു.
                                                                                        '''2017 - 18''' 
'''കൺവീനർ: മുഹമ്മദ് ഇഖ്‌ബാൽ'''
'''ജോയിൻറ് കൺവീനർ: '''
'''1. നസീറ. ടി. എ''' 
'''2. സബ്‌ന. സി '''
                                                        ''' എസ്സ്.  എസ്സ്.  എൽ. സി.  - എ പ്ലസ്സ് ക്ലബ് ഉൽഘാടനം'''
                [[ചിത്രം:02.Apllus.jpg]]                      [[ചിത്രം:03. Aplus.jpg]]                    [[ചിത്രം:01. Apluuss.jpg]]
2017 - 18 അക്കാദമിക വർഷത്തെ സ്കൂൾ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബിന്റെ ഉൽഘാടനം ആഗസ്റ്റ് 3 വ്യാഴാഴ്ച്ച നേഷനൽ ടീച്ചേഴ്സ് അവാർഡ് ജേതാവ് ശ്രീ വാസു മാസ്റ്റർ നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്‌ബാൽ സ്വാഗതം പറഞ്ഞ‍ു. നസീറ. ടി. എ (വിജയോൽസവം ജോയിൻറ് കൺവീനർ), പി. ടി. എ. പ്രതിനിധിഎം. മിത്ര എന്നിവർ ആശംസകൾ അർപ്പിച്ചു.
നൂറ്റിഅൻപതിൽ അധികം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ശ്രീ വാസു മാസ്റ്റർ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
വിജയോൽസവം ജോയിൻറ് കൺവീനർ സബ്‌ന. സി നന്ദി പറഞ്ഞ‍ു.
                                                      '''എസ്സ്.  എസ്സ്.  എൽ. സി.  വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശനം'''
        [[ചിത്രം:01housevis.jpg]]              [[ചിത്രം:housevvv.jpg]]            [[ചിത്രം:02.house visit.jpg]]
2017 - 18 അക്കാദമിക വർഷത്തെ എസ്സ്.  എസ്സ്.  എൽ. സി.  വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശന പരിപാടി പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം ചെയ്തു. എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് സൈദ്. കെ. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്‌ബാൽ, ക്ലാസ്സ് ടീച്ചേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ബാച്ചുകളായാണ് സന്ദർശനം നടത്തുന്നത്.
ഫാറൂഖ് കോളേജിനടുത്ത് കുറ്റൂളങ്ങാടിയിൽ താമസിക്കുന്ന താമസിക്കുന്ന 10 എഫ് ക്ലാസ്സിലെ മുഹമ്മദ് സുഹൈൽ എന്ന വിദ്ധ്യാർത്ഥിയുടെ വീട് ആയിരുന്നു ആദ്യമായി സന്ദർശിച്ചത്. തുടർന്ന് ചുങ്കം, കള്ളിത്തൊടി, പൂനൂർപള്ളി, പെരുമുഖം, കുളങ്ങരപ്പാടം,  പള്ളിമേത്തൽ, കോടംമ്പുഴ, ചാത്തംപറമ്പ്, പേട്ട, തിരുത്തിയാട് എന്നീ സ്ഥലങ്ങളിൽ  താമസിക്കുന്ന  വിവിധ വിദ്ധ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു.
കുട്ടികളുടെ പ്രയാസങ്ങൾ കണ്ടെത്തി അവയ്ക്ക് പരിഹാരം നൽകുക, കുട്ടികൾക്ക് പഠന പിന്തുണ നൽക‌ി പഠന നിലവാരം ഉയർത്തുക,  രക്ഷിതാക്കളെ ബോധവൽക്കരിക്കുക എന്നിവയാണ് ഗൃഹസന്ദർശന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
                                                                                        '''ഈസി പ്രോജക്ട് '''
        [[ചിത്രം:Projeas.JPG]]                    [[ചിത്രം:EEaassyy.JPG]]                    [[ചിത്രം:Prohmea.jpg]] 
        [[ചിത്രം:Projesyy.JPG]]                    [[ചിത്രം:EEaasssyyyp.JPG]]                    [[ചിത്രം:Poroeas.jpg]] 
വി. കെ. സി. ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മത്സരപ്പരീക്ഷകൾ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്നതിന് വേണ്ടിയുള്ള ഈസി പ്രോജക്ട് ജൂലൈ 15  ശനിയാഴ്ച രാവിലെ പത്ത്മണിക്ക് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ശ്രീ. വി. കെ. സി. മമ്മദ്കോയ എം. എൽ. എ. ഉൽഘാടനം ചെയ്തു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ട്രസ്റ്റിനു കീഴിലെ രാമചന്ദ്രൻ മാസ്റ്റർ കാര്യപരിപാടികളെക്കുറിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും  വിശദീകരിച്ചതിനു ശേഷം അനീസ് മാസ്റ്റർ ക്ലാസ്സിനു നേതൃത്വം നൽകി.
ഹെഡ്മാസ്റ്റർ എം.എ. നജീബ് സ്വാഗതവും,  എ. വി. ജെസ്സി ടീച്ചർ നന്ദിയും പറഞ്ഞ‍ു.
                                                                                        ''''വിദ്യാനികേതൻ ''''
        [[ചിത്രം:Viiidddyyya.jpg]]                    [[ചിത്രം:Vidhyaaa.JPG]]                    [[ചിത്രം:Vniketh.jpg]] 
എട്ട്, ഒൻപത് ക്ലാസ്സുകളിൽ പഠനപ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ട്കൊണ്ടുവരുന്നതിനായി ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്ന പഠനപ്രവർത്തനമായ 'വിദ്യാനികേതൻ 2017-18' ന്റെ ഉൽഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എൻ. എസ്സ്. എസ്സ്. പ്രോഗ്രാം കോ‍ിനേറ്റർ ‍ ഡോ: മൊയ്തീൻക്കുട്ടി നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥി ഡോ: മുഹമ്മദലി (ഡിപ്പാർട്ട്മെൻറ് ഒാഫ് ഹിസ്റ്ററി, ഫാറൂഖ് കോളേജ്) കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു.  ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ ശറീന. കെ. പി, വി. എം. ജെസ്സി, കെ. എം. ശരീഫ, മുഹമ്മദ് ഇസ്ഹാഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും എൻ. എസ്സ്. എസ്സ്. വളണ്ടിയർ റഷ നന്ദിയും പറഞ്ഞു.
                                                                                        '''2016 - 17'''
'''കൺവീനർ: ജെസ്സി.വി. എം'''
'''ജോയിൻറ് കൺവീനർ: '''
'''1. മുഹമ്മദ് ഇസ്ഹാഖ്''' 
'''2. സബ്‌ന. സി '''
'
'''ഫോഡറ്റ് - കേമ്പ് സമാപനവും ഉന്നത വിജയികൾക്കുള്ള അനുമോദനവും'''
          [[ചിത്രം:1.foddd.jpg]]                [[ചിത്രം:fodet3.jpg]]                [[ചിത്രം:3 foodd.jpg]] 
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (FOSA) ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തിൽ, മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂർണമായും സൗജന്യമായി നടത്തിവരുന്ന സൗജന്യ അഭിരുചി നിർണ്ണയ കേമ്പിന്റെ സമാപനവും ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ എസ്സ്. എസ്സ്. എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥികൾക്കുള്ള അനുമോദവും മേയ് 20 ന്  ശനിയാഴ്ച്ച സ്കൂൾ ഓ‍ഡിറ്റോ‌റിയത്തിൽ വച്ച് മാനേജർ കെ. കു‍ഞ്ഞലവി ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഫോഡറ്റ് ചെയർമാൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുൻഹെഡ്മാസ്റ്റർ കെ. കോയ സ്വാഗതപ്രസംഗം നടത്തി. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ് എന്നിവർ പ്രസംഗിച്ചുു.
ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ പതിന‍ഞ്ച് വിദ്ധ്യാർത്ഥികളിൽ ഏഴ് വിദ്ധ്യാർത്ഥികൾക്ക് എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എഫ്ലസും, നാല് വിദ്ധ്യാർത്ഥികൾക്ക് ഒൻപത് എഫ്ലസും, ഭാക്കി വിദ്ധ്യാർത്ഥികൾക്ക് എട്ട് എഫ്ലസും ലഭിച്ചു. ഇവർക്കുള്ള ഉപഹാരങ്ങൾ സ്കൂൾ മാനേജർ കെ. കു‍ഞ്ഞലവി സമർപ്പിച്ചു.
മുഴുവൻ വിഷയങ്ങൾക്കും എ ഫ്ലസ് ലഭിച്ച ഫോഡറ്റിന്റെ ഏഴ് വിദ്ധ്യാർത്ഥികൾക്ക് ഫോഡറ്റിന്റെ കീഴിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ എെ. എ. എസ്സ്, എെ. പി. എസ്സ്, മെഡിക്കൽ-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗിന് പ്രമുഖ സ്ഥാപനങ്ങളിൽ  ഇപ്പോൾ തന്നെ അഡ്മിഷൻ ലഭിച്ചു കഴിഞ്ഞു.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ മുഹമ്മദ് ഇഖ്‌ബാൽ ചടങ്ങിന് നന്ദി പറഞ്ഞു.
'''ഫ്ലസ്സ് ടൂ, എസ്സ്.  എസ്സ്.  എൽ. സി.  വിദ്ധ്യാർത്ഥികൾക്കുള്ള നൈറ്റ് ക്ലാസ്സ് ആരംഭിച്ചു'''
        [[ചിത്രം:nighhht.jpg]]            [[ചിത്രം:nihgttt.jpg]]              [[ചിത്രം:ra night.jpg]]
                                 
2016 - 17 അക്കാദമിക വർഷത്തെ ഫ്ലസ്സ് ടൂ, എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികൾക്കുള്ള നൈറ്റ് ക്ലാസ്സ് ആരംഭിച്ചു. പരിപാടി പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം ചെയ്തു. എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് സൈദ്. കെ. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, വിജയോൽസവം കൺവീനർ ജെസ്സി. വി. എം, മുഹമ്മദ് ഇസ്ഹാഖ്, സബ്‌ന. സി എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടത്തുന്നത്.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയാണ് പ്രധാനമായും നൈറ്റ് ക്ലാസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് പഠന പിന്തുണ നൽക‌ി പഠന നിലവാരം ഉയർത്തുക എന്നതാണ് നൈറ്റ് ക്ലാസ്സിന്റെ പ്രധാന ലക്ഷ്യങ്ങൾ.
'''മെഗാ ക്വിസ്സ്'''
                                                                                                                                                           
          [[ചിത്രം:meghann.JPG]]                [[ചിത്രം:MEGHA.jpg]]                [[ചിത്രം:MEGHAQ.jpg]]             
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (FOSA)  ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് നടത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ 8 ശനിയാഴ്ച 10 മണിക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സമഗ്ര ക്വിസ്സ് മത്സരം നടത്തി. സി. ജി. സീനിയർ ട്രൈനർ മുസ്തഫ വയനാട് ആയിരുന്നു ക്വിസ്സ് മാസ്റ്റർ.
ഏഴാം ക്ലാസ് പരീക്ഷ എഴുതിയ വിവിധ സ്കൂളുകളിലെ ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) വേണ്ടി നടത്തിയ  ഈ മത്സരപ്പരീക്ഷയിൽ മികവ് പുലർത്തുന്ന 50 കുട്ടികൾക്ക് സൗജന്യ അഭിരുചി നിർണ്ണയ കേമ്പിലേക്ക് അവസരം ലഭിക്കും.
'''എസ്സ്. എസ്സ്. എൽ. സി. - എ പ്ലസ്സ് ക്ലബ് ഉൽഘാടനം'''
        [[ചിത്രം:vijjjayya.jpg]]                    [[ചിത്രം:vijjjyyoo.JPG]]                    [[ചിത്രം:vijayyyollsav.JPG]] 
2016 - 17 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബിന്റെ ഉൽഘാടനം ജൂലൈ 5 (വ്യാഴം) ന് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. വിജയോൽസവം കൺവീനർ വി. എം. ജെസ്സി ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സ്കൂൾ ലീഡർ മുഹമ്മദ് സമീൽ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. മുഹമ്മദ് ഇസ്ഹാക്ക് (വിജയോൽസവം ജോയിൻറ് കൺവീനർ), സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂളിലെ മുൻഅദ്ധ്യാപകൻ അബൂബക്കർ. സി. രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് ലഭിക്കുണമെന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് വിജയോൽസവം കൺവീനർ വി. എം. ജെസ്സി പറഞ്ഞു. ഒാരോ ക്ലാസ്സിൻ നിന്നും ഒാരോ പ്രതിനിധികളെ വീതം തെരെഞ്ഞെടുത്തു. ഈ പ്രതിനിധികൾ  എ പ്ലസ്സ് ക്ലബ് ലീഡറുടെ നേതൃത്വത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന  വിദ്യാർത്ഥികളെ പഠന പ്രവർത്തനങ്ങളിൽ സഹായിക്കണം. ഒാരോ പരീക്ഷയിലും മികവ് പുലർത്തുന്നതിനനുസരിച്ച് എ പ്ലസ്സ് ക്ലബ് അംഗങ്ങൾ മാറിക്കൊണ്ടിരിക്കും.  എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തു.
ഇരുനൂറോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ഡപ്യൂട്ടി ലീഡർ ഹർഷ നന്ദി പറഞ്ഞ‍ു.
'''ബോധവൽക്കരണക്ലാസ്സ്'''
                                                                             
            [[ചിത്രം:pareeeen.jpg]]                [[ചിത്രം:parrreeennntt.jpg]]                [[ചിത്രം:parrrren.jpg]]
സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് നടത്തുന്നതിന്റെ ഭാഗമായി  രക്ഷിതാക്കൾക്ക് ഫോസ ട്രൈനർ മുനീർ ബോധവൽക്കരണക്ലാസ്സ് നടത്തി. കുട്ടികളുടെ അഭിരുചി കണ്ടെത്തുന്നതിലൂടെ ഭാവിയിൽ അവർ ഏതു മേഖല തിരഞ്ഞെടുക്കണമെന്നുള്ള മുന്നറിവ് രക്ഷിതാക്കൾക്ക് കൂടി തിരിച്ചറിയുവാൻ കഴിയുന്ന തരത്തിൽ വിദഗ്ധരായ ഫാക്കൽറ്റിയാണ് ഈ കേമ്പ്  കൈകാര്യം ചെയ്യുന്നത്.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ കെ. കോയ മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പാൾ കെ. പി. കു‍ഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . സ്കൂൾ മാനേജർ കെ. കു‍ഞ്ഞലവി ഉപഹാരം നൽകി. ഡെപ്യൂട്ടി എച്ച്. എം. വി. സി. അശ്റഫ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകരായ മുഹമ്മദ് ഇഖ്‍ബാൽ, സി. പി. സൈഫുദ്ദീൻ, ഫോസ ട്രൈനർ നൗഷാദ്, റഷീദ് എന്നിവർ സംസാരിച്ചു.
സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് നടത്തുന്നതിന്റെ ഭാഗമായി  രക്ഷിതാക്കൾക്ക് ഫോസ ട്രൈനർ മുനീർ ബോധവൽക്കരണക്ലാസ്സ് നടത്തി. കുട്ടികളുടെ അഭിരുചി കണ്ടെത്തുന്നതിലൂടെ ഭാവിയിൽ അവർ ഏതു മേഖല തിരഞ്ഞെടുക്കണമെന്നുള്ള മുന്നറിവ് രക്ഷിതാക്കൾക്ക് കൂടി തിരിച്ചറിയുവാൻ കഴിയുന്ന തരത്തിൽ വിദഗ്ധരായ ഫാക്കൽറ്റിയാണ് ഈ കേമ്പ്  കൈകാര്യം ചെയ്യുന്നത്.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ കെ. കോയ മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പാൾ കെ. പി. കു‍ഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . സ്കൂൾ മാനേജർ കെ. കു‍ഞ്ഞലവി ഉപഹാരം നൽകി. ഡെപ്യൂട്ടി എച്ച്. എം. വി. സി. അശ്റഫ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകരായ മുഹമ്മദ് ഇഖ്‍ബാൽ, സി. പി. സൈഫുദ്ദീൻ, ഫോസ ട്രൈനർ നൗഷാദ്, റഷീദ് എന്നിവർ സംസാരിച്ചു.
<!--visbot  verified-chils->

23:13, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം