ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്ക്കൂള്‍ പത്രം


 


"കാര്‍ഷിക ശില്പശാല"

"തരിശാക്കല്ലേ ഒരുതരി മണ്ണും"

09. 12. 2016 വെള്ളി - 3 മണി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍


      


മാലിന്യമുക്ത ഹരിത ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബും, സയന്‍സ് ക്ലബ്ബും വിദ്യാര്‍ത്ഥികള്‍ക്കും പരിസര പ്രദേശത്തുള്ളവര്‍ക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് കാര്‍ഷിക ശില്‍പ ശാല സംഘടിപിച്ചു. ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂര്‍, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു


 


"രാജാ ഹോസ്റ്റല്‍ വിദ്ധ്യാര്‍ത്ഥികള്‍ മാതൃകയാവുന്നൂ..."

07. 01. 2016 ശനി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍

      

രാജാ ഹോസ്റ്റല്‍ വിദ്ധ്യാര്‍ത്ഥികള്‍ ഒരുക്കിയ വിവിധ തരം പച്ചക്കറി തോട്ട വിളവെടുപ്പ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ നജീബ് സാര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ കോയ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിചു. ചീര, ചിരങ്ങ, തക്കാളി, വാഴ, വെണ്ട തുടങ്ങി വിവിധ തരം പച്ചക്കറികളാണ് വിദ്ധ്യാര്‍ത്ഥികള്‍ ഒരുക്കിയത്. ഹോസ്റ്റല്‍ വാര്‍ഡന്‍ ഇഖ്ബാല്‍ സാര്‍ കൃഷിക്ക് നേതൃത്വം വഹിച്ചു. ഹോസ്റ്റലിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ജലം, ഭക്ഷണാവശിഷ്ടങ്ങള്‍, എന്നിവ ഉപയോഗിച്ച് പൂര്‍ണ്ണാമായും ജൈവ കൃഷിയാണ് ഹോസ്റ്റലില്‍ നടത്തിയത്. ഹോസ്റ്റലിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഹോസ്റ്റല്‍ കൃഷി തോട്ടത്തില്‍ നിന്ന് തന്നെ ഇപ്പോള്‍ ലഭ്യമാവുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ വിപുലപ്പെടുത്താനാണു ശ്രമം. രക്ഷിതാക്കളുടേയും അധ്യാപക-വിദ്ധ്യാര്‍ത്ഥികളും വിളവെടുപ്പിനു സാക്ഷികളായിരുന്നു...


 



തനതുപ്രവര്‍ത്തനം-2017

2017 ജനുവരി 27 വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍

      


ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്ന തൊഴില്‍ പരിശീലനം പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്നു. 90 ഓളം വിദ്യാര്‍ത്ഥികള്‍ താഴെപറയുന്ന ഇനങ്ങളിലായി ഈ നിര്‍മ്മാണ പരിശിലനത്തില്‍ പങ്കെടുത്തു. 1. പേപ്പര്‍ ബാഗ് 2. പൗച്ച് 3. കുട 4. തൊപ്പി 5. ഗ്രോ ബാഗ് വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പരിപാടിയില്‍ കുട്ടികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങളുടെ വില്പനയും നടന്നു. ഗ്രോ ബാഗില്‍ പരിസ്ഥിതി ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു. അധ്വാനത്തോട് ആഭിമുഖ്യം വളര്‍ത്താനും അതിലുപരി നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് ജീവിതമാര്‍ഗ്ഗവുമാകാന്‍ വഴിയൊരുക്കുക എന്നതാനണ് ഈ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.


 



പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

2017 ജനുവരി 27 വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍

    


രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ലി ചേര്‍ന്നു. പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി നിലകൊള്ളേണ്ടതിനെ കുറിച്ചും, മാലിന്യങ്ങളില്‍ നിന്നും ലഹരി ഉപയോഗത്തില്‍ നിന്നും നമ്മുടെ വിദ്യാലയങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കേണ്ടതിനെകുറിച്ചും ഹെഡ്മാസ്റ്റര്‍ നജീബ്, പ്രിന്‍സിപ്പാള്‍ ഹാഷിം, പി. സി. ഷറഫുദ്ദൂന്‍ എന്നിവര്‍ ഉദ്ബോധിപ്പിച്ചു. രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, പൂര്‍വ്വാദ്ധ്യാപകര്‍, തദ്ദേശവാസികള്‍ എന്നിവര്‍ ചേര്‍ന്ന് സകൂള്‍ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം 11 മണിക്ക് എല്ലാവരും ചേര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല തീര്‍ത്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി സുലോചന ഉദ്ഘാടനം ചെയ്തു. പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി കെ. അബുദുള്‍ അസീസ്, മുന്‍ പ്രിന്‍സിപ്പാള്‍ കെ. എം. സുഹ്റ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി മുനീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാവരും ഏറ്റു ചൊല്ലി. തുടര്‍ന്ന് പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ സ്കൂള്‍ തനത് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച പേപ്പര്‍ ബേഗ്, തൊപ്പി, കുട എന്നിവയുടെ പ്രദര്‍ശനം നടത്തി.


എന്‍. എന്‍. കക്കാട് പുരസ്കാരം അനാമികക്ക്

2017 ഫെബ്രുവരി 03 വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍


'ഊഞ്ഞാല്‍ വീട് - അനാമികയുടെ കവിതകള്‍' എന്ന 35 കവിതകള്‍ അടങ്ങുന്ന സമാഹാരത്തിന് 2017 ലെ എന്‍. എന്‍. കക്കാട് പുരസ്കാരം നേടി അനാമിക നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കിയിരിക്കുന്നു. മാതൃഭൂമി ബാലപംക്തിയില്‍ രചനകള്‍ ആരംഭിച്ച അനാമിക അങ്കണം അവാര്‍ഡ്, രഥ്യകവിതാപുരസ്കാരം, കടത്തണ്ട് മാധവിയമ്മ പുരസ്കാരം, മുല്ലനേഴികാവ്യ പ്രതിഭാപുരസ്കാരം, ഡി. എം. പൊറ്റക്കാട് കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.


കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്

2017 ഫെബ്രുവരി 15 ബുധന്‍

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍

       
                                            

ഫാറൂഖ് കോളേജ് :പത്താമത് കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാറൂഖ് എച്ച്. എസ്. എസ് ഫാറൂഖ് കോളേജും എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയും ഫൈനലില്‍ പ്രവേശിച്ചു. ഫാറൂഖ് എച്ച്. എസ്. എസ് എടവണ്ണ ഐ. ഒ. എച്ച്. എസ്. എസ്-നെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. സുഹൈല്‍ ഗോള്‍ നേടി. എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരി എന്‍. എന്‍. എം. എച്ച്. എസ്. എസ് ചേലേമ്പ്രയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി. സ്കോര്‍ 4-3. ഫൈനല്‍ ഇന്ന് (വ്യാഴം-16/2/2017) നാല് മണിക്ക്. പി. കെ. അഹമ്മദ് സാഹിബ് ട്രോഫി വിതരണം ചെയ്യും. ചട‌ങ്ങില്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിക്കും.



കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് - ഫാറൂഖ് എച്ച്. എസ്. എസ് ചാമ്പ്യന്മാര്‍

2017 ഫെബ്രുവരി 16 വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍

    

ഫാറൂഖ് കോളേജ് : പത്താമത് കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാറൂഖ് എച്ച്. എസ് .എസ്. ഏകപക്ഷീയമായ നാല് ഗോളിന് എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരി യെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഫാറൂഖ് എച്ച്. എസ്. എസ്- ലെ ഇ.മുഹമ്മദ് ഇനായത്ത് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഫവാദ് (2 ഗോള്‍ ), മുഹമ്മദ് ഇനായത്ത് ,മേഗ്ഷാന്‍ സോമന്‍ എന്നിവര്‍ ഗോളുകള്‍ നേടി.ഫാറൂഖ് കോളേജ് മാനേജിങ്ങ് കമ്മിറ്റി പ്രസി‌‌ഡന്റ് പി.കെ. അഹമ്മദ് സാഹിബ് ട്രോഫികള്‍ വിതരണം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എന്‍. കെ. മുഹമ്മദലി, പി. മഹബൂബ്, ഒ. മുഹമ്മദ് കോയ, വി്. മുഹമ്മദ് ഹസ്സന്‍, സെപ്റ്റ് സെക്രട്ടറി സെയ്ദു മാസ്റ്റര്‍, പി.മുഹമ്മദ് കുട്ടശ്ശേരി, പ്രൊഫ: പി. എ. ജൗഹര്‍, പ്രിന്‍സിപ്പാള്‍ കെ, ഹാഷിം, ഹെഡ്മാസ്റ്റര്‍ കെ. നജീബ്, എന്‍. ആര്‍. അബ്ദുറസാഖ്, കെ. കോയ, കെ. പി. അഹമ്മദ്, കെ. എം. മുഹമ്മദ് കുട്ടി പ്രസംഗിച്ചുു. വി. സി. മുഹമ്മദ് അഷ്റഫ്, എം. എ. മുനീര്‍, സി. പി. സൈഫുദ്ദീന്‍, കെ. എം. ഷബീറലി മന്‍സൂര്‍, വി. പി. എ. ജലീല്‍ നേതൃത്വം നല്‍കി.



കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് - ഫാറൂഖ് എച്ച്. എസ്. എസ് ചാമ്പ്യന്മാര്‍

2017 ഫെബ്രുവരി 16 വ്യാഴം

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍

         

ഫാറൂഖ് കോളേജ് :