ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് സ്കൂള്‍ കുട്ടികൂട്ടം - ഫാറൂഖ് എച്ച്. എസ്സ്. എസ്സ്

സ്‌കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂള്‍തല യൂണിറ്റ് 2017 മാര്‍ച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളില്‍ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തില്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ സിറാജ് കാസിം ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. 67 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആയി ആശിഷ് റോഷന്‍ (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍സ് ആയി അമല്‍ അല്‍ ഹമര്‍, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍ എന്നിവരേയും തെരഞ്ഞെടുത്തു.


                                                   ഹായ് സ്കൂള്‍ കുട്ടികൂട്ടം - സ്കൂള്‍തല പ്രാഥമിക പരിശീലന പരിപാടി 
                                   


ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ എം.എ. നജീബ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകരായ സിറാജ് കാസിം, വി.എം. ശിഹാബുദ്ദീന്‍, ആയിഷ രഹ്‌ന എന്നിവര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.

ആകെ അംഗങ്ങള്‍ : 67

സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ : ആശിഷ് റോഷന്‍ (8 സി)

ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍സ്: അമല്‍ അല്‍ ഹമര്‍, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍


                                                             ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല കേമ്പ്                                                               
                                                      
          


                                                  

ഐ. സി. ടി. അധി‍ഷ്ടിത പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യവും താല്‍പര്യവുമുള്ള കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും, എെ. ടി. @ സ്കൂള്‍ പ്രൊജക്ട് നടപ്പിലാക്കുന്ന പദ്ധതിയായ ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല കേമ്പ് വിവിധ ഘട്ടങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നു.


എട്ട്, ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തപ്പെടുന്ന ഈ കേമ്പിന്റെ ഉല്‍ഘാടനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് നിര്‍വ്വഹിച്ചു. ഏപ്രില്‍ 10, 11 തിയതികളിലായി നടന്ന ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഫറോക്ക് ഉപജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 17 വിദ്യാര്‍ത്ഥികളും, 17, 18 തിയതികളിലായി നടന്ന രണ്ടാം ഘട്ടത്തില്‍ 19 വിദ്യാര്‍ത്ഥികളും പങ്കെടുത്തു.


ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ വിഷയങ്ങളില്‍ എം. അജിത്ത് (ആര്‍. പി. - എെ. ടി. @ സ്കൂള്‍, കോഴിക്കോട്) സിറാജ് കാസിം (ഡി. ആര്‍. ജി. ട്രൈനര്‍ , കോഴിക്കോട്) എന്നിവര്‍ ക്ലാസ്സ് എടുത്തു. വിദ്യാലയങ്ങളിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.


ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍ കുുട്ടിക്കൂട്ടം അംഗങ്ങള്‍
Sl No Admission No Name Of Student Class & Division
1 20758 Abhinav.P 8A
2 21860 Adnan. K. T 8G
3 20786 Adwaith.N.S 8C
4 22272 Alen Noble 8A
5 21200 Amal Alhamar .P.P 8C
6 21913 Anzam Abdulla.P 8A
7 22157 Arshitha Musthafa V.P 8C
8 20783 Ashiq.A 8B
9 21763 Ashish Roshan 8C