ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ രോഗമുക്തി ശ്രദ്ധ

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗമുക്തി ശ്രദ്ധ

ലോകമെങ്ങും ഭീതിയുടെ മുൾമുനയിലാണ്. ലോകത്തെ കീഴടക്കിയ മഹാമാരി എങ്ങും ഒരു പുക പോലെ പടർന്നെത്തുന്നു. സാമൂഹിക അകലം പാലിച്ച് ജനമനസ്സുകൾ സ്വന്തം കൂരയ്ക്ക കീഴിൽ ഒതുങ്ങി കൂടിയിരിക്കുന്നു. ആരോഗ്യരംഗത്തെ സഹോദരി സഹോദരന്മാർ നമുക്കായി ഉറക്കമൊഴിച്ച് സേവനം നൽകുമ്പോൾ നമുക്കവർക്കായി പ്രാർത്ഥിക്കാം. മനുഷ്യമനസ്സിന് ഒരിക്കലും അന്യമാവാൻ പാടില്ലാത്ത കാര്യങ്ങളാണ് പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം. ഇത് മൂന്നും വേണ്ടെന്ന് കരുതിയാൽ ഒരു സമൂഹം പോകുന്നത് മരണക്കുഴിയിലേക്കായിരിക്കും. ഒരു മനുഷ്യന് ചുറ്റുമുള്ള സ്ഥിതിയാണ് പരിസ്ഥിതി എന്ന് പറയുന്നത്. വൃത്തിയുള്ള പരിസ്ഥിതിയാണ് നല്ല സമൂഹത്തിന്റെ അടിത്തറ.അത്തരത്തിലുള്ള ഒരു സമൂഹം നമുക്കായി കെട്ടിപ്പടുക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. ശുചിത്വം പ്രധാനമാണ്. പണ്ടത്തെ കേരളത്തിന് ഉണ്ടായിരുന്ന ഒരു ആദിത്യമര്യാദയായിരുന്നു അതിഥിയളെ കൈകൂപ്പി തൊഴുക എന്നുള്ളത്. എന്നാൽ വിദേശികളുടെ ഒരു സംഭാവനയായിരുന്നു -ഷെ്ക്ക് ഹാന്റ് എന്നത്. എന്നാൽ കൊറോണ എന്ന കോവിഡ് 19 വന്നു ഭവിച്ചതോടെ ജനങ്ങൾ കൈകൂപ്പി തൊഴുത് സാമൂഹിക അകലംപാലിച്ചു. കൈ നൽകുക എന്നുള്ളത് നല്ലൊരു ഷുചിത്വത്തിന്റെ ഭാഗമല്ല. നമ്മുടെ ത്വക്ക് എന്നത് ഒരു സുരക്ഷാകവചം ആണ്. നമ്മുടെ സമൂഹം നിരവധി രോഗാണുക്കൾ നിറഞ്ഞതാണ്. ഇത് ശരീരത്തിലേക്ക് വളരെ എളുപ്പത്തിൽ പ്രവേശിക്കും. അതിനുള്ള അവസരമൊരുക്കുന്നത് മനുഷ്യന്രെ ശുചിത്വമില്ലായ്മയാണ്. രോഗപ്രതിരോധമെന്നത് മനുഷ്യന്റെ ശക്തിയാണ്. കോവിഡ് 19 എന്ന കൊറോണയ്ക്കുള്ള ഏക പ്രതിരോധവഴി എന്നത് കൈ നന്നാതി കഴുകുകു എന്നതാണ്. നിരവധി സദ്യകൾ കൈ കഴുകാതെ ഉണ്ട മലയാളി ഇന്ന് ഉരു സദ്യയുമുണ്ണാതെ കൈ കഴുകുകയാണ്. വല്ലാത്ത ഒരു അവസ്ഥ തന്നെയാണിപ്പോൾ. ഈ അവസ്ഥയിൽ നിന്നും നമ്മെ രക്ഷിക്കാൻ കഴിയുന്നത് ഒരാൾക്ക് മാത്രമാണ്. നമ്മുടെ വിശ്വാസവും ഈശ്വരകൃപയുമാണ്. ലോക് ഡൗൺ എന്ന സംഭവം തികച്ചും ഒരു രക്ഷാകവചമാണ് നമുക്ക് ഒരുക്കിത്തരുന്നത്. അതിരുകൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് കർശനമാ താക്കീതും ശിക്ഷയും നമ്മുടെ പോലീസ് ഉദ്യോഗസ്ഥർ നമുക്കൊരുക്കുന്നു. സ്കൂളിലെ വാതിലുകൾ നമുക്കു മുന്നിൽ അടയ്ക്കുമ്പോൾ തികച്ചും ഇതൊരു അവസ്ഥയാണ്. ലക്ഷക്കണക്കിന് ജനങ്ങൾക്കിതൊരു തിരിച്ചടിയമാണ്. ലോകം മുഴുവൻ ഈ ഒരു മഹാമാരി പടരുമ്പോൾ എന്തു ചെയ്യണം എന്നൊരു ചോദ്യചിഹ്നമായി ആരോഗ്യപ്രവർത്തകർക്ക് മനസ്സിലുള്ള കനലെരിയുന്നു. വിദേശികളെ “Welcome” എന്ന വാക്യത്തിലൂടെയും “Self please” എന്ന വാക്യത്തിലൂടെയും ബഹുമാനിച്ചിരുന്ന കേരളീയർ ഇന്നവരെ അങ്ങേയര്റം വെറുപ്പോടെയാണ് നോക്കിക്കാണുന്നത്. നിരവധി വാർത്താമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുമ്പോൾ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള വാളുമായി നല്ല മാധ്യമങ്ങൾ വിരൽ ചൂണ്ടുന്നു. കല്യാണങ്ങൾക്കും ആഘോഷങ്ങൾക്കും അർദ്ധവിരാമമിട്ട് കൊണ്ട് കേരളസർക്കാർ.ശ്വാസനാളത്തിലൂടെയും മറ്റും ശരീരത്തിന്രെ ശ്വാസകോശത്തിലേയ്ക്ക് വ്യാപിക്കുന്ന രോഗമാണ് കൊറോണ വൈറസ്. മുഖം മറച്ചുകൊണ്ട് മാസ്ക് എന്ന ആവരണം നമുക്കൊരു താത്കാലികമറമാത്രമാണ് എല്ലാ അർത്ഥത്തിലും. സമ്പർക്കത്തിലൂടെയാണ് ഈ രോഗം മൂർച്ഛിക്കുന്നത്. അതിനുള്ള ഒരു പ്രതിവിധിയാണ് സാമൂഹിക അകലം എന്നുള്ളത്. അമേരിക്കചും ചൈനയും പോലുള്ള വൻ രാഷ്ട്രങ്ങളിൽ ഒരു ദിവസത്തിനുള്ളിൽ നിരവദി ആളുകൾ മരണമടയുമ്പോൾ നമ്മുടെ കൈയിലുല്ള പ്രതിവ്ധി പ്രാർത്ഥന മാത്രമാണ്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്ന മൂന്നു കാര്യങ്ങൾ ഉള്ള ഒരു സമൂഹം നല്ല നാളേയ്ക്കുള്ല വാഗ്ദാനമായിരിക്കും എല്ലായിപ്പോഴും. ഈ കാലവും കടന്നുപോകുമെന്ന പ്രതീക്ഷയിൽ പ്രാർത്ഥനയോടെ നമുക്ക് കാത്തിരിക്കാം ഒരു നല്ല നാളേയ്ക്കായി.........

അബിത സി കെ
10 D ഫാ.ജി.കെ.എം.എച്ച്.എസ്‌ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം