"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 231: വരി 231:
[[പ്രമാണം:47045it@gothragraha1.jpeg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:47045it@gothragraha1.jpeg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:47045it@gothragraha.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47045it@gothragraha.jpeg|ലഘുചിത്രം|നടുവിൽ]]
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #006400  , #00FF00); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">വ്യവസായ സന്ദർശനം (ഇൻഡസ്ട്രിയൽ വിസിറ്റ് )</div>==
<p align="justify"><font color="black">ഫാത്തിമാബീ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ഇൻഡസ്ട്രിയൽ വിസിറ്റ് 16- 2- 2019 ശനിയാഴ്ച നടന്നു.ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ഈ പഠനയാത്ര ഒരുപക്ഷേ ലിറ്റിൽ കൈറ്റ് വിദ്യാർഥികളുടെ ജീവിതത്തിൽ തന്നെ വഴിത്തിരിവാകുന്ന ഒരു യാത്രയായിരുന്നു. രാവിലെ 6 30 ന് ആരംഭിച്ച യാത്ര അവസാനിച്ചത് രാത്രി 9 30 ഓടു കൂടിയാണ്.ആദ്യ ലക്ഷ്യസ്ഥാനം കൊഴിലാണ്ടി ഇടയിൽ സ്ഥിതിചെയ്യുന്ന കെൽട്രോൺ ലൈറ്റനിംഗ് യൂണിറ്റ് ആയിരുന്നു.ഇവിടെനിന്നും എൽഇഡി ബൾബ് ഹിയറിങ് എയ്ഡ് എന്നിവയുടെ നിർമ്മാണ രീതിയെ കുറിച്ച് വളരെ വിശദമായ ക്ലാസുകൾ തന്നെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. നിർമ്മാണത്തിന് ആദ്യഘട്ടം മുതൽ ക്വാളിറ്റി ടെസ്റ്റിംഗ് വരെയുള്ള വിവിധ യൂണിറ്റുകളിലൂടെ വിദ്യാർഥികൾ കടന്നുപോവുകയും ഓരോന്നിനെയും കുറിച്ചുള്ള അവരുടെ സംശയങ്ങൾ അവിടെയുള്ള വിദഗ്ധരിൽ നിന്ന് അവർ ചോദിച്ച് മനസിലാക്കുകയും ചെയ്തു.</font></p>
<p align="justify"><font color="black">കെൽട്രോൺ യൂണിറ്റിൽനിന്നും വിദ്യാർഥികൾ നേരെപോയത് ചരിത്രപ്രസിദ്ധമായ കാപ്പാട്  ബീച്ചിലേക്ക് ആയിരുന്നു. കടലിൻറെ വശ്യതയും മനോഹാരിതയും എല്ലാം വിദ്യാർഥികൾ ആസ്വദിച്ചു. ഉച്ചഭക്ഷണത്തിനുശേഷം വിദ്യാർത്ഥികൾ കോഴിക്കോട് തൊണ്ടയാട് സ്ഥിതിചെയ്യുന്ന യുഎൽ സൈബർ പാർക്ക് ലക്ഷ്യം വെച്ച് നീങ്ങി.നിശബ്ദമായ ക്യാമ്പസ് അന്തരീക്ഷത്തിൽ അതിലേറെ നിശബ്ദമായി വിദ്യാർഥികൾ യുഎൽ സൈബർ പാർക്ക് ചുറ്റി. കണ്ടു. ഇവിടെ വിദ്യാർഥികൾക്കായി വിദഗ്ധരുടെ ക്ലാസുകൾ ക്രമീകരിച്ചിരുന്നു. ആദ്യം q ഗോപി എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഒ ആയിരുന്നു വിദ്യാർഥികൾക്കായി ക്ലാസുകൾ നയിച്ചത്. ടെക്നോളജിയെക്കുറിച്ച് ഭാവി സാധ്യതയെക്കുറിച്ചും വിശദമായിതന്നെ ഇദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ച നൽകി. ക്ലാസിനുശേഷം കുട്ടികൾ അവരുടെ ആശയങ്ങൾ വിദഗ്ധരുമായി പങ്കുവെക്കുകയും അതിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. ഇവിടെനിന്നും വിദ്യാർഥികൾ നേരെപോയത് കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്കായിരുന്നു. വിദ്യാർഥികൾ പാഠഭാഗങ്ങളുടെ കടന്നുപോയ പല ശാസ്ത്രങ്ങളും പരീക്ഷണത്തിലൂടെ കണ്ടറിയാനുള്ള അവസരം ലഭിച്ചു.അവിടെയുള്ള ഫണ്ണി സയൻസ് ത്രീഡി ഫിലിം ഷോ തുടങ്ങിയവ വിദ്യാർത്ഥികളെ തെല്ലൊന്നുമല്ല അധിക്ഷേപിച്ച ശേഷം നടന്ന പ്ലാനറ്റോറിയം ഷോയിൽ സൗരയൂഥത്തെ കുറിച്ച് അവരുടെ മനസ്സിലുണ്ടായിരുന്ന ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും ഉള്ള മറുപടി ആയിരുന്നു. പ്ലാനറ്റോറിയം ഷോയും കഴിഞ്ഞ് നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു അവിടെ നിന്ന് സൂര്യാസ്തമനം ആസ്വദിച്ച ശേഷം ഒരു ദിവസത്തെ പഠനയാത്രക്ക് വിരാമമിട്ടുകൊണ്ട് 7 മണിയോടെ ഞങ്ങൾ പൂമ്പാറ്റയിലേക്ക് തന്നെ തിരിച്ചു.</font></p>






[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]