പൊന്നിയത്ത് എം. യു. പി. സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 3 }} ണ്ടൊരു കാലത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

ണ്ടൊരു കാലത്ത് നാലു ഭാഗം കടലാൽ ചുറ്റപ്പെട്ട ഒരു കരഭാഗം ഉണ്ടായിരുന്നു . ആ കരഭാഗത്തിന്റെ മുക്കാൽ ഭാഗവും ആയുർദൈർഘ്യമുള്ള മരങ്ങളുടെയും ചെടികളുടെയും മറ്റ് വിവിധ സസ്യ ജന്തുക്കളുമുള്ള അതിമനോഹരമായ ഒരു കാടായിരുന്നു .അവിടെ ആദ്യം ആൾ തമസം കുറവായിരുന്നെങ്കിലും പിന്നീട് കുറച്ചുപേർ കൂടിയേറി അവിടെ എത്തുകയുണ്ടായി .അവർ അവിടെ എത്തുന്നതിന്ന് മുമ്പെ അവിടെയൊരു പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ഒരാളുണ്ടായിരുന്നു. കുടിയേറിപ്പാർത്തവർ കാട് ചൂഷണം ചെയ്യാൻതുടങ്ങി. കാട്ടിലെ മരങ്ങൾ വെട്ടിനഷശിപ്പിക്കുക , കാട് കത്തിക്കുക, കാട്ടിലെ മൃഗങ്ങളെ വേട്ടയാടുകയും തുടങ്ങി ഒരുപാട് ചൂഷണങ്ങൾ. അത് ആ നല്ല മനുഷ്യന് ഇഷ്ടപ്പെട്ടില്ല . അയാൾ അതിനെതിരെ ശബ്ദമുയർത്തി . അങ്ങനെ അത് തൽക്കാലം നിലച്ചു . അപ്പോൾ അവർ കാടൽത്തീരത്തുള്ള തെങ്ങിൽ നിന്ന് കള്ളുണ്ടാക്കി കുടിച്ച് കുഴപ്പമുണ്ടാക്കാൻ തുടങ്ങി. ആ മനുഷ്യൻ അതിനെയും എതിർത്തു . അവർ അയാളെ വധിച്ചു കളയാൻ തീരുമാനിച്ചു . ആ വിവരം അയാൾ അറിഞ്ഞു. അയാൾ ആ ദ്വീപിൽ താമസിക്കുന്നവരെയെല്ലാം ഒരുമിച്ചു കൂട്ടി അവരോടിങ്ങനെ പറഞ്ഞു: ഓ പ്രിയപ്പെട്ട ദ്വീപ് വാസികളെ, ഞാൻ നിങ്ങളെ രണ്ടു തവണ എതിർത്തത് എനിക്കു ശല്യമുണ്ടായിട്ടല്ല . നാം ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ ആരോഗ്യം നശിക്കും, പ്രകൃതി നശിക്കും, എല്ലാ രോഗങ്ങൾക്കും മരുന്നുകളുള്ള കാടാണത് . അത് കൊണ്ട് നിങ്ങളത് നശിപ്പിക്കരുത് . എല്ലാവർക്കും അവരുടെ തെറ്റ് മനസ്സിലായി . അവർ അയാളോട് മാപ്പ് പറഞ്ഞു പിന്നീട് അവർ അവിടെ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചു.

ഫവാസ്
7 A പൊന്നിയത്ത് എം. യു. പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ