സ്‌കൂളിൽ നിലവിലുള്ള വിവിധ ക്ലബ്ബുകൾ താഴെപ്പറയുന്നവയാണ് :

I T ക്ലബ് :-

2022-2023 അധ്യയന വർഷത്തിലേക്ക് കടന്നു .

ജൂൺ ഒന്നിന് IT ക്ലബ് എല്ലാവരെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു.

ജൂൺ 2൦ : IT ലാബ് ക്ലീനിങ് പ്രവർത്തനം നടന്നു

ജൂൺ 21 : IT ലാബ് സാധാരണ പോലെ പ്രവർത്തന സജ്ജമായി. എല്ലാ ക്ലാസുകളെയും ഉൾക്കൊള്ളിച്ച് ടൈം ടേബിൾ സജ്ജമായി. 2B ക്ലാസ് ആദ്യ ക്ലാസിൽ ഹാജരായി. തുടർന്ന് വിവിധ ക്ലാസുകളിലെ കുട്ടികൾ IT ലാബ് ഉപയോഗിച്ചു തുടങ്ങി.

 
 


സയൻസ്‌  :-

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടത്തി.

  • ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ സന്ദേശ കുറിപ്പ് വിതരണം ചെയ്യുകയും , പോസ്റ്റർ രചന മത്സരം, നടത്തപ്പെടുകയും ചെയ്തു.
  • ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച്  ക്വിസ് മത്സരം നടന്നു.
  • ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും മാഗസിൻ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.  
  • യൂറീക്കാ വിജ്ഞാനോത്സവം സ്‌കൂൾ തലം നടത്തി.  
  • ഓസോൺ ദിനത്തെ കുറിച്ച് ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
  • സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.   
  • ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.
  • പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടാനും വീട്ടു മുറ്റത്തെ ഒരു മരം നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകി.

2022 -23 അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു. ജൂൺ 5 : പരിസ്ഥിതി ദിന വുമായി ബന്ധപ്പെട്ട് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

 
 

മാത്‍സ് ക്ലബ്  :-

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ മാത്‍സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടത്തി.

  • ഘന രൂപങ്ങൾ, ജ്യോമെട്രിക്കൽ ബോക്സ് , ചാർട്ടുകൾ , പട്ടികകൾ തുടങ്ങിയവ ഉൾപ്പെടുത്തി ഗണിത ലാബ സജ്ജീകരിച്ചു.
  • ചോദ്യോത്തര പെട്ടി സ്ഥാപിച്ചു . ഉത്ഘാടനം BRC കോർഡിനേറ്റർ മുഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു.
  • ജീനിയസ് ഓഫ് ദി വീക്ക് തെരഞ്ഞെടുക്കുന്ന പരിപാടി സംഘടിപ്പിച്ചു
  • മന്ത് ലി ക്വിസ് പരിപാടി ആരംഭിച്ചു.
  • ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങൾ ചാർട്ടിൽ വരച്ച് പ്രദർശിപ്പിച്ചു
  • 'കുട്ടിക്കൊരു ഗണിത കിറ്റ് ' എന്ന പേരിൽ ഗണിത പഠനോപകരണ നിർമാർണം സംഘടിപ്പിച്ചു.
  • 'വരക്കാം രസിക്കാം ' എന്ന പേരിൽ ജോമെട്രിക് പാറ്റേൺ മത്സരം സംഘടിപ്പിച്ചു.
  • പതാക നിർമ്മാണം സംഘടിപ്പിച്ചു
  • " മിടുക്കൻ ചോദ്യത്തിന് മിടുക്കൻ ഉത്തരം " എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.
  • റുബിക്സ് ക്യൂബ് മത്സരം സംഘടിപ്പിച്ചു.
  • ഗണിത മാഗസിൻ മത്സരം സംഘടിപ്പിച്ചു.

സോഷ്യൽ സയൻസ് ക്ലബ്  :-

വിദ്യാരംഗം കലാ സാഹിത്യ വേദി :-

ഇംഗ്ലീഷ് ക്ലബ്  :-

ഹിന്ദി ക്ലബ്  :-

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .

  • ജൂൺ 5 പരിസ്ഥിതി ദിനത്തിനും ജൂൺ 19 വായനാ ദിനത്തിനും കുട്ടികൾ പോസ്റ്ററുകൾ നിർമിച്ചു.
  • ഹിന്ദി സാഹിത്യ സാമ്രാട്ട് മുംശി പ്രേം ചന്ദിന്റെ ജന്മദിനമായ ജൂലൈ 31  ന് അദ്ദേഹത്തെ പറ്റിയുള്ള വീഡിയോ കണ്ട് കുറിപ്പ് തയ്യാറാക്കി. 
  • സ്വാതന്ത്ര ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ, ദേശഭക്തി ഗാനം, പ്രസംഗം എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു. 
  • സെപ്റ്റംബർ 14 ഹിന്ദി ദിനത്തിന്റെ ഭാഗമായി കവിതാ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവ നടത്തി. 
  • നവംബർ 14 ശിശു ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി.
  • സുരീലി ഹിന്ദി യുടെ കവിതകൾ കുട്ടികൾ കരോക്കേ ചേർത്ത് പാടിയ വീഡിയോ തയ്യാറാക്കി. 

അലിഫ് ക്ലബ് (അറബിക്) :-

അലിഫ് ക്ലബ്ബ് എന്ന പേരിലാണ് പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂളിൽ അറബിക് ക്ലബ് രൂപീകൃതമായത് .

  • ധാരാളം പ്രവർത്തങ്ങൾ അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
  • വിവിധ ദിനാചരണങ്ങളുടെ ഭാഗമായി, പ്രത്യേകിച്ച് അന്താരാഷ്ര അറബിക് ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
  • ഖുർആൻ ക്വിസ്സ് സംഘടിപ്പിച്ചു.
  • ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
  • ഡിക് ഷ്ണറി നിർമ്മാണം സംഘടിപ്പിച്ചു.
  • അറബിക് കയ്യെഴുത്ത് മാസിക നിർമ്മാണം സംഘടിപ്പിച്ചു .
  • പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കൾ നിർമിക്കുകയും അതിന്റെ പേരുകൾ അറബി ഭാഷയിൽ എഴുതി സമർപ്പിക്കുകയും ചെയ്തു.
  • USS - അറബിക് എഴുതുന്ന കുട്ടികൾക്കായിഓൺലൈൻ ആയും ഓഫ് ലൈൻ ആയും പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.

2022-2023 അധ്യയന വർഷത്തിലേക്ക് കടന്നു .

ജൂൺ ഒന്നിന് അലിഫ് ക്ലബ് എല്ലാവരെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു.

  • USS - അറബിക് എഴുതുന്ന കുട്ടികൾക്കായിഓൺലൈൻ ആയും ഓഫ് ലൈൻ ആയും പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.

സംസ്‌കൃതം ക്ലബ്  :-

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സംസ്‌കൃതം  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ  പരിപാടികൾ നടത്തി വരുന്നു.

  • വായനാ ദിനം, ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു.
  • രാമായണ മാസവുമായി കഥാ കഥനം, കഥാപാത്രാവിഷ്കാരം, പ്രശ്നോത്തരി തുടങ്ങി ധാരാളം പരിപാടികൾ സംഘടിപ്പിച്ചു.
  • വിവിധ പരിപാടികളോടെ സംസ്‌കൃത വാരാചരണം നടത്തി.