പി ടി എം എച്ച് എസ്, തൃക്കടീരി/അക്ഷരവൃക്ഷം/മഹാമാരിയുടെ പിടിയലമർന്നലോകം

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ravikumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിയുടെ പിടിയലമർന്നലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയുടെ പിടിയലമർന്നലോകം

ലോകം മുഴുവൻ ഒരു പകർച്ചവ്യാധിയുടെ മുൾമുനയിൽ നിലക്കുകയാണ് .700 കോടിയലധികം അംഗങ്ങൾ ഉള്ള മനുഷ്യൻ ഒരു വലിയ പ്രശ്നത്തെ നേരിടുന്നു ഇതിന് കാരണക്കാരനോ ഒരു സെൻ്റിമീറ്റർ ൻ്റെ ലക്ഷത്തിൽ ഒരംശം പ്പോലും വലുപ്പമില്ലാത്ത വൈറസ്.കൊറോണ പകർച്ചവ്യാധി എന്നപ്പേരിൽ നാലുപാടും നമ്മൾ അതെപ്പറ്റി അറിയുകയും കേൾക്കുകയും ചെയ്യുന്നു. ഭൂമിയിലെ ജീവിവർഗ്ഗങ്ങളിൽ ബഹുഭൂരിപക്ഷവും സൂക്ഷ്മജീവികളാണ് അത്തരം സൂക്ഷ്മജീവികളിൽ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിങ്ങനെ പലതരക്കാർ ഉണ്ട് ഇവയിൽ ചിലത് രോഗാണുക്കളും മറ്റു ചിലത് ഉപകാരികളുമാണ്. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോ വിഡ്- 19 ന് കാരണം വൈറസുകളാണ് ഒരു പഴയ കഥ ഓർക്കുകയാണ് ചതുരംഗംകളി കണ്ടു പിടിച്ച ആളിൽ സന്തുഷ്ടനായി എന്തു വേണമെങ്കിലും ചോദിക്കാൻ രാജാവ് ആവശ്യപ്പെട്ടപ്പോൾ അയാൾ ആവശ്യപ്പെട്ടത് നെല്ലാണ്. ആദ്യ കള്ളിയിൽ1, രണ്ടാമത്തേതിൽ2, മൂന്നാമത്തേതിൽ4 എന്നിങ്ങനെ. ആദ്യം രാജാവിന് നിസ്സാരമായിത്തോന്നിയെങ്കിലും ഇരട്ടിച്ചു പ്പോകുന്ന സംഖ്യ 64- മത്തെ കളത്തിൽ എത്തുമ്പോൾ 19 അക്കമുള്ള ഭീമമായ ഒരു സംഖ്യ ആവുന്നു.രാജ്യത്തെ മുഴുവൻ നെല്ലും അതിന് മതിയാവില്ല. ഇതു ത്തന്നെയാണ് വൈറസിൻ്റെ കാര്യവും കുറഞ്ഞ സമയത്തിനുള്ളിൽ കോടികണക്കിന് ആളുകളിലേക്ക് പകരാൻ അവയ്ക്കാവും.

കൊറോണ വൈറസ് കൊറോണ എന്ന വാക്കിന് ലാറ്റിനിൽ കിരീടം എന്നാണർത്ഥം മൃഗങ്ങളിലോ മനുഷ്യരിലോ രോഗമുണ്ടാക്കുന്ന പലതരം വൈറസുകളുടെ വർഗ്ഗമാണ് കൊറോണ. ശ്വാസോഛ്വാസവുമായി ബന്ധപ്പെട്ട ഒരു വൈറസ് ആണിത്. കൊറോണ വൈറസ് ബാധിച്ച വ്യക്തി തുമ്മുകയോ ചുമക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ പുറത്തു വിടുന്ന സ്രവങ്ങളിലൂടെയാണ് അണുബാധപകരുന്നത്.ഈ സ്രവങ്ങൾ ചുറ്റുമുള്ള പ്രതലങ്ങളിൽ പതിക്കുകയും മറ്റൊരാൾ ഈ പ്രതലങ്ങളിൽ സ്പർശിച്ച ശേഷം സ്വന്തം മൂക്ക്, കണ്ണുകൾ, ചെവികൾ എന്നിവിടങ്ങളിൽ തൊടുകയും ചെയ്താൽ അണുബാധ പകരാം. വൈറസ് ബാധിച്ച പലർക്കും തുടക്കസമയത്ത് ചെറിയ ലക്ഷണങ്ങളേ കാണുകയുള്ളൂ. അതിനാൽ അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.'

പ്രതിരോധ മാർഗങ്ങൾ ഒരിടത്തും പോകാതെ വീട്ടിലിരിക്കുക (stay home stay safe) എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. സാമൂഹിക അകലം പാലിക്കുക(Break the chain) എന്നതാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. പൊതു ഇടങ്ങൾ പരമാവധി ഒഴിവാക്കുക, ഗവൺമെൻ്റ് നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക സോപ്പും വെള്ളവും ഉപയോഗിച്ച് കൈ പതിവായി വ്യത്തിയാക്കുക, ചുമയോ തുമ്മലോ ഉള്ള ആളുമായി ഒരു മീറ്ററെങ്കിലും അകന്നു നിൽക്കുക. രോഗബാധ ഉണ്ടെന്ന് സംശയിക്കുന്നവരെ ക്വാറൻ്റൈനിൽ സംരക്ഷിക്കുക. അഭിമാനമായി നമ്മുടെ നാടും രാജ്യവും . ലോകമാകെ പടർന്നു പിടിച്ച ഈ മഹാമാരിയിൽ സാമ്പത്തികരംഗത്തും വ്യാവസായിക രംഗത്തും മാന്ദ്യമുണ്ടായി. ലോകത്തിലെ എല്ലാ രാജ്യങ്ങളേയും ഒരേപ്പോലെ ആക്രമിച്ച ഈ വൈറസ് ശാസ്ത്രലോകത്തെ സ്തബ്ധരാക്കി. അമേരിക്കയടക്കമുള്ള വികസിത സമ്പന്ന രാഷ്ട്രങ്ങൾ കൊറോണ വൈറസ് ബാധയിൽ ഉലയുകയാണ്. അവിടങ്ങളിലെ പൊതുജനാരോഗ്യ സംവിധാനം പരിതാപകരമാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.ഇവിടെയാണ് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകത്തിനാകെ മാതൃകയാവുന്നത്. ലോക് ഡൗൺ എല്ലാ രാഷ്ട്രങ്ങളെയും നിശ്ചലമാക്കിയപ്പോൾ ഈ വൈറസിനെ മികച്ച രീതിയിൽ പ്രതിരോധിച്ചത് ദൈവത്തിൻ്റെ സ്വന്തം നാടായ കേരളമാണെന്ന് ലോകം മുഴുവൻ പ്രകീർത്തിക്കപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ക്രിയാത്മകമായ ഇടപെടലുകളും ജനങ്ങൾക്കുള്ള ജാഗ്രതയും സമർപ്പണ മനസ്കതയും രോഗ പ്രതിരോ‌ധ രംഗത്ത് വലിയ പങ്ക് വഹിക്കുന്നുണ്ട്.

ഭീതിയല്ല ജാഗ്രതയാണ് വേണ്ടത് .പുതുതായി പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരിക്കും ഉടനടി മരുന്ന് കണ്ടെത്തിയ ചരിത്രം ലോകത്തിന്നോളമില്ല. മനുഷ്യരാശിയെ ഭീതിയിലാക്കിയ കൊറോണക്കും മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്ര സമൂഹം. അന്തിമ വിജയം മാനവരാശിക്കു തന്നെയാകും എന്ന് നമുക്ക് പ്രത്യാശിക്കാം. പ്രകൃതിയെ മറന്നു കൊണ്ടല്ല, പ്രകൃതിയിലൂന്നിയ വികസന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന പാഠവും ഈ കാലം നമ്മെ ഓർമ്മപ്പെടുത്തി. മനുഷ്യൻ്റെ നേട്ടങ്ങളൊന്നും ശാശ്വത മല്ലെന്നും അനശ്വരമായത് പ്രകൃതി മാത്രമാണെന്നും മാനവരാശിക്കു ബോധ്യപ്പെടുന്നതിനും ഈ കാലഘട്ടത്തിൽ കഴിഞ്ഞു. ഈ മഹാ മാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ മുൻ നിരയിൽ പ്രവർത്തിക്കുന്ന ബഹു.കേരള മുഖ്യമന്ത്രി ശ്രീ - പിണറായി വിജയൻ ,ബഹു .ആരോഗ്യ വകുപ്പു മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചർ, ആതുര ശുശ്രൂഷ രംഗത്തെ പ്രവർത്തകർ,പോലീസുദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനങ്ങളെ അഭിനന്ദിച്ചും നിർദ്ദേശങ്ങൾ പാലിച്ചും നമ്മൾക്കും ഇതിൽ പങ്കാളികളാവാം..

നന്ദന.ആർ
9 പി ടി എം എച്ച് എസ്, തൃക്കടീരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം