പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 2 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23040 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Eco club Report 2023-24

വെള്ളിക്കുളങ്ങര പിസിജിഎച്ച്എസ് വിദ്യാലയത്തിൽ 2023 24 അധ്യയന വർഷത്തിലെ പരിസ്ഥിതി വാരാഘോഷവും ഇക്കോ ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 2023 ജൂൺ അഞ്ചിന് സമുചിതമായി നടത്തി. രാവിലെ 10 മണിക്ക് വിദ്യാലയത്തിലെ സെമിനാർ ഹാളിൽ നടത്തപ്പെട്ട ചടങ്ങിൽ ഇക്കോ ക്ലബ് കോർഡിനേറ്റർ സിസ്റ്റർ മഞ്ജു ആന്റോ ഏവർക്കും സ്വാഗതം ആശംസിച്ചു.റിട്ടയേഡ് ഹെൽത്ത് സൂപ്പർവൈസർ ശ്രീ. പി ആർ സ്റ്റാൻലി ഉദ്ഘാടന കർമ്മവും മുഖ്യപ്രഭാഷണവും നടത്തി.2023 -24 അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ മുഖ്യപ്രമേയമായBeat plastic pollution (പ്ലാസ്റ്റിക് മലിനീകരണം തടയുക ) എന്ന വിഷയത്തെക്കുറിച്ച് വളരെ ലളിതമായും സരസമായും അദ്ദേഹം സംസാരിച്ചു. തുടർന്ന് വിദ്യാലയത്തിൽ നടത്തപ്പെട്ട പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ പ്രദർശനത്തിൽ ഒന്നാം സ്ഥാനം നേടിയ Elsa Dinceന് വൃക്ഷ തൈ നൽകിക്കൊണ്ട് ഈ വർഷത്തെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .വിദ്യാർത്ഥി പ്രതിനിധി എവീന ഷാജൻ മുഖ്യപ്രമേയത്തെക്കുറിച്ച് സംസാരിച്ചു.കുമാരി ഹെൽനാ ആന്റോ ചൊല്ലിക്കൊടുത്ത LIFE pledge വിദ്യാർത്ഥികൾ ഏറ്റുചൊല്ലി  .തുടർന്ന് Headmistress Sr.Lismin പരിസ്ഥിതി ദിന സന്ദേശം നൽകി.…

കവല ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഓഫീസർ ഷാജഹാൻ സാറിന്റെയും ടീമംഗങ്ങളുടെയും സാന്നിധ്യം ചടങ്ങിനെ വർണ്ണാഭമാക്കി.വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ച ഷാജഹാൻ സാർ കാനനയാത്രയ്ക്കായി കുട്ടികളെ ക്ഷണിച്ചപ്പോൾ ഹർഷാരവത്തോടെ അവർ അത് സ്വീകരിച്ചു. ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച തീമാറ്റിക് ഡാൻസും സ്കിറ്റും പരിപാടിക്ക് മോഡി കൂട്ടി.കുമാരി ലിറ്റിറോസ് ഏവർക്കും നന്ദി പറഞ്ഞു. യോഗത്തിന് ശേഷം വിശിഷ്ടാതിഥികളും ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്മിനും ചേർന്ന് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ വിദ്യാലയ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു .തുടർന്നുള്ള ഓരോ ദിവസങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി കൊണ്ട് പരിസ്ഥിതി വാരം ആചരിച്ചു.

June 6    വയൽ  ഒരുക്കൽ:

കവല ഫോറസ്റ്റ് ഓഫീസർ ശ്രീ ഷാജഹാൻ സാറിന്റെയും ടീം അംഗങ്ങളുടെയും നേതൃത്വത്തിൽ എട്ടാം ക്ലാസിലെ 25 വിദ്യാർത്ഥികളും നാല് സ്റ്റാഫ് അംഗങ്ങളും ചേർന്ന് ആനപ്പാന്തം കോളനിയിൽ വന്യജീവികൾക്ക് ശുദ്ധജലം ലഭിക്കുന്നതിനായി വയൽ ഒരുക്കൽ പരിപാടി നടത്തി. വനഭംഗി ആസ്വദിക്കാനും കൂടി അവസരം ലഭിച്ച ഈ പരിപാടി വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു

June 7

 പെയിൻറിങ് മത്സരം , ശുചീകരണ പ്രവർത്തനങ്ങൾ

June 8

 ഇക്കോ ക്വിസ് പരിസ്ഥിതി ദിന റാലി

June 9

 Waste binസ്ഥാപിക്കൽ

June 12

  Exhibition (പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ട് മാത്രം നിർമിച്ച സാധനങ്ങളുടെ പ്രദർശനം)

   പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലുള്ള ജീവിതശൈലി രൂപീകരിക്കാൻ 2003- 24 ലെ പരിസ്ഥിതി വാരാഘോഷ പരിപാടികൾ വലിയൊരു പ്രചോദനമായി തീർന്നു

Chimney wildlife sanctuary visit (Oct.7)

      കാടിനെ കൂടുതൽ അറിയാനുള്ള വലിയ ആഗ്രഹത്തോടെ വന്യജീവിവാരത്തോട് അനുബന്ധിച്ച് ഒക്ടോബർ ഏഴാം തീയതി എട്ടാം ക്ലാസിലെ 59 വിദ്യാർത്ഥിനി വിദ്യാർത്ഥികളും 5 സ്റ്റാഫ് അംഗങ്ങളും ചിമ്മിനി വന്യജീവി സങ്കേതത്തിൽ സന്ദർശനം നടത്തി. കവല ഫോറസ്റ്റ് ഓഫീസർ ശ്രീ ഷാജഹാൻ സാറിന്റെയും ടീമിന്റെയും നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം. രാവിലെ 11 മണിയോടെ എത്തിച്ചേർന്ന സംഘത്തിന് ശ്രീ രഞ്ജിത്ത് സർ വിജ്ഞാനപ്രദമായ ക്ലാസ് നൽകി. ആന വിശേഷങ്ങൾക്ക് പ്രാധാന്യം കൊടുത്ത സാറിന്റെ ക്ലാസ്സിൽ നിന്നും കാട്ടിലെ എൻജിനീയർ ആണെന്ന് വിശേഷിപ്പിക്കാവുന്ന ആന keystone species കൂടിയാണ് എന്ന പുതിയ അറിവ് കിട്ടി. സ്വന്തം പിണ്ഡം കൊടുത്തുകൊണ്ട് കുഞ്ഞിന് ചോറൂണ് നടത്തുന്നതിലൂടെ അമ്മയാന കുഞ്ഞിന് ഉപകാരപ്രദമായ ബാക്ടീരിയ നൽകുകയാണ് ചെയ്യുന്നത് എന്ന് സർ കൂട്ടി ചേർത്തു.പ്രകൃതി മനോഹരമായ കാടിന്റ

സ്കൂൾ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ

ജൂണിൽതന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങളാരംഭിച്ചു. ഏകദേശം 50 കുട്ടികൾ ഇതിൽഅംഗങ്ങളായുണ്ട്.ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ പി റ്റി ​ എ പ്രസിഡൻറ്, എച്ച് എം ,ക്ലബ്ബ് കൺവീന൪ എന്നിവരുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി സംരക്ഷണത്തെയും ജൈവകൃഷിയെയും ഔഷധ സസ്യങ്ങളെയും കുറിച്ച് ടീച്ചർ സംസാരിക്കുകയുണ്ടായി.പരിസ്ഥിതിയെ കുറിച്ച് ഒരു ക്വിസ് മത്സരം കുട്ടികൾക്ക് വേണ്ടി നടത്തുകയുണ്ടായി.കുട്ടികൾക്ക് നൽകിയ നിർദേശമനുസരിച്ച് അവരുടെ വീടുകളിലെ പച്ചക്കറി തോട്ടങ്ങളും പൂന്തോട്ടങ്ങളും വീഡിയോയിലൂടെ സ്കൂളിൽ പ്രദർശനം നടത്തി.മികച്ചവക്ക് സ്കൂൾ തുറന്നപ്പോൾ സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഓസോൺ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 16 കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു.സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നുംപ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം.പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു .അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു..ഗ്രോ ബാഗുകളിലും പച്ചക്കറികൾ നട്ടു വളർത്തുന്നുണ്ട്.

പ്രവർത്തനങ്ങൾ

*സ്കൂളിലെ പച്ചക്കറി തോട്ടം: വിദ്യാർത്ഥികൾ ഒഴിവുസമയങ്ങളിൽ സ്കൂളിൻറെ മുറ്റത്ത് ഒഴിഞ്ഞ സ്ഥലങ്ങളിൽ തക്കാളി ,വഴുതന ,വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ നട്ടു, നനച്ച്, പരിപാലിച്ച്, വളർത്തി ,ഉപയോഗപ്പെടുത്തി.

*ഔഷധ തോട്ടം :സ്കൂളിൻറെ ഒരുഭാഗത്ത്; തണൽ ഉള്ള സ്ഥലത്ത്, ഇന്നത്തെകാലത്ത് അധികം കാണുവാൻ സാധിക്കാത്ത ഔഷധമൂല്യമുള്ള ബ്രഹ്മി, കറ്റാർവാഴ ,കഞ്ഞുണ്ണി, പനിക്കൂർക്ക, തുളസി ,ആടലോടകം, മുയൽച്ചെവി, തുടങ്ങിയ ധാരാളം ഔഷധ സസ്യങ്ങൾ നട്ടു ,നനച്ചു, വളർത്തി.

*വൃത്തിയാക്കൽ: സ്കൂളിൻറെ പരിസരത്തും അടുക്കളത്തോട്ടത്തിലുമുള്ള പുല്ലുകളും ,കളകളും പറfച്ചു വൃത്തിയാക്കി. പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റും പറക്കി കളഞ്ഞ് സ്കൂൾ മുറ്റം പ്ലാസ്റ്റിക് വിമുക്തമാക്കി.

* സ്കൂളിന്റെ പരിസരവും, പൊതുസ്ഥലങ്ങളും വൃത്തിയാക്കാറുണ്ട്

*ആരോഗ്യസംരക്ഷണം: കോവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾ രാവിലെ നേരത്തെ തന്നെ സ്കൂളിൽ എത്തിച്ചേരുകയും സ്കൂളിൽ വരുന്ന വിദ്യാർത്ഥികളുടെ ചൂട് പരിശോധിച്ച്, രേഖപ്പെടുത്തുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്തു.