പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്‌സ് ക്ലബ്ബ്

കുട്ടികളിൽ സർഗാത്മകവാസനകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ ആർട്‌സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. വിനോദ് സാർ ഉദയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് അധ്യാപകരുടെ സഹായത്തോടുകൂടി ക്ലബ്ബ് പ്രവർത്തിക്കുന്നു. പുറത്തുനിന്ന് അധ്യാപകർ വന്ന് ചിത്രരചന നൃത്തം എന്നിവ അഭ്യസിപ്പിക്കുന്നുണ്ട്. ബാലരാമപുരം സബ് ജില്ല കലോത്സവത്തിൽ 2023 -24 അധ്യായന വർഷത്തിൽ  ജനറൽ വിഭാഗത്തിലും സംസ്കൃത കലോത്സവത്തിലും അസൂയ വഹമായ വിജയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞു.

ജനറൽ വിഭാഗം

ചെണ്ട, സംഘനൃത്തം, മലയാള നാടകം, മിമിക്രി, മികച്ച നടൻ എന്നിവയ്ക്കുള്ള സമ്മാനങ്ങൾ ഞങ്ങളുടെ സ്കൂളിലെ ചുണക്കുട്ടികൾക്ക് ആയിരുന്നു.

സംസ്കൃകോത്സവം

സംസ്കൃത നാടകം, കവിതാ രചന, പ്രഭാഷണം  എന്നിവയ്ക്കും ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്കാണ് സമ്മാനം ലഭിച്ചത്.