പി.ടി.​എം.യു.പി.എസ്. പുത്തനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18676 (സംവാദം | സംഭാവനകൾ)


പി.ടി.​എം.യു.പി.എസ്. പുത്തനങ്ങാടി
വിലാസം
പുത്തനങ്ങാടി
സ്ഥാപിതംചൊവ്വ - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201718676





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പി.ടി.എം. യു.പി. സ്കൂള്‍. പുത്തനങ്ങാടി.

അങ്ങാടിപ്പുറം പഞ്ചായത്തില്‍,പുത്തനങ്ങാടി പ്രദേശത്ത് 1954 ല്‍ സ്ഥാപിതമായ ഗവണ്‍മെന്‍റ് എല്‍ പി സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച് പുറത്ത് വരുന്ന കുട്ടികള്‍ ക്ക് തുടര്‍ പഠനത്തിനായി വിദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട ദു രവസ്ഥ പരിഹരിക്കുന്നതിനായി 1976 ല്‍ സ്ഥലം MLAആയിരു ന്ന KKSതങ്ങളുടെയും നാട്ടിലെ പൗര പ്രമാണിയായിരുന്ന കെ . ടി .മുഹമ്മദ് എന്ന ബാപ്പു ഹാജിയുടെയും ശ്രമഫലമായി എയ് ഡഡ് മേഖലയില്‍ ഒരു യുപി സ്കൂള്‍ അനുവദിച്ച് കിട്ടുകയും 1976 ജുണ്‍ ഒന്നിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ സാഹിബ് പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ യു പി സ് കൂള്‍ എന്ന ഈ കലാലയം ഉല്‍ഘാടനം ചെയ്യുകയും ചെയ്തു. കെ ടി ബാപ്പുഹാജിയുടെ മരണശേഷംമകന്‍ കെ ടി മുഹമ്മദ് അലിയും പിന്നീട് കാടാമ്പുഴ മൂസഹാജിയും മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുകയും ഇന്ന് ശ്രീ പി അബ്ദുള്ള ഹാജി ചെയര്‍മാനായ പൂക്കോയത്തങ്ങള്‍ മെമ്മോറിയല്‍ എജ്യു ക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ കലാലയ പ്രവര്‍ത്ത നങ്ങള്‍ സുഗമമായി നടത്തി വരുന്നു.നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് നല്‍കി ജോര്‍ജ് പൗലോസ്,മേരി മാത്യു എന്നിവര്‍ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ച ഈ കലാലയത്തില്‍ സെയ്താലിക്കുട്ടി മാസ്റ്റര്‍ എച്ച് എം ആയി അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. അബ്ദുല്‍ കരീം മാസ്റ്റര്‍,ത്രേസ്യാമ്മ ടീച്ചര്‍,അമ്മിണി ടീച്ചര്‍,സുലത ടീച്ചര്‍,യൂസഫ് മാസ്റ്റര്‍, ആമിന ടീച്ചര്‍,മുഹമ്മദാലി എന്നിവര്‍ ഈ കലാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച മാന്യവ്യക്തിത്വങ്ങളാണ്.ഇന്ന് ഈ കലാലയത്തില്‍ 251 വിദ്യാര്‍ത്ഥികളും 13 സ്റ്റാഫുകളുമായി കലാലയ പ്രവര്‍ത്തനങ്ങ ള്‍ വിജയകരമായി നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
123

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പുത്തനങ്ങാടി പിടിഎം യുപി സ്കൂള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 27/01/2017 ന് വാര്‍ഡ് മെംബര്‍ സി.ഹാജറ ഹുസൈന്‍ ഉല്‍ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് യു മുഹമ്മദ് മുസ്തഫ,,പൂര്‍വ്വവിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍,നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.പത്തരയോടെ സ്കൂളിലെത്തിയ പൂര്‍വ്വവിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് സ്കൂളും പരിസരവും മാലിന്യ മുക്തമാക്കി. 11 മണിയോടെ വാര്‍ഡ് മെംബര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉല്‍ഘാടനം ചെയ്തു.സ്കൂളിലെത്തിയ പൂര്‍വ്വവിദ്യാര്‍ഥികളും രക്ഷിതാക്കളും, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും പ്രതിക്ഞ ഏറ്റു ചൊല്ലി. 18676-2.jpg

വഴികാട്ടി

{{#multimaps: 11.0458478,76.2652015 | width=800px | zoom=12 }}