പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 1 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prmhsspanoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യത്തിന്റെ 70ാം വാർഷികം ആഘോഷിച്ച‌‌ു

പാന‌ൂർ:സ്വാതന്ത്ര്യത്തിന്റെ 70ാം വാർഷികം പി .ആർ.എം.എച്ച്.എസ്.എസ്.പാന‌ുർ കെങ്കേമമായി കൊണ്ടാടി. അതിന‌ുമ‌‌ുന്നോടിയായി സ്കൗട്ട്ആന്റ് ഗൈ‍ഡ്,ജെ.ആർ.സി.,എൻ.സി.സി.,എന്നിവയിലെ മിട‌ുക്കന്മാര‌ുംമിട‌ുക്കികള‌ും പരേഡിൽ അണിനിരന്ന‌ു. പ്രധാനാധ്യാപിക പ്ര‌ീത ടീച്ചർ 9.00മണിക്ക് പതാക ഉയർത്തി സല‌്യ‌ൂട്ട് സ്വീകരിച്ച‌ു. 70ാം സ്വാതന്ത്രദിനത്തിന്റെ നാളിൽ കഴിഞ്ഞ അദ്ധ്യായന വർഷം എസ്.എസ്.എൽ.സി.ക്ക‌ും+2 വിന‌ും ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അന‌ുമോദിച്ചു. അന‌ുമോദന ചടങ്ങിന‌ു ശേഷം തേജാലക്ഷ്മി,അശിൻഘോഷ് തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ച‌ു.

സ്വാതന്ത്ര്യദിന പരേഡ്

മുടിയേറ്റ് ശില്പശാല

വിദ്യാരംഗം കലാസാഹിത്യവേദി മുടിയേറ്റ് ശില്പശാല നടത്തി.വിദ്യാരംഗം പാനൂർ ഉപജില്ലാ കമ്മിറ്റി ഫോക്‌ലോർ അക്കാദമിയുമായി സഹകരിച് മുടിയേറ്റ് ശില്പശാല സംഘടിപ്പിച്ചു.ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ കെ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.

നഗര സഭാ അംഗം കെ കെ സുധീർ കുമാർ അധ്യക്ഷത വഹിച്ചു.ഡി ഡി ഇ. യു കരുണാകരൻ മുഖ്യാതിഥി ആയിരുന്നു.

വടക്കൻ മലബാറിന് അന്യമായ മുടിയേറ്റ്.

ചിത്രകാരൻ കെ കെ മാരാർ പ്രഭാഷണം നടത്തി.എ ഇ ഒ. കെ സുനിൽകുമാർ,എം.പി.ഉദയഭാനു ,പി കെ പ്രവീൺ,പ്രധാനാധ്യാപിക പി വി പ്രീത,വി കെ ശശികല,കെ സുവിൻ,എം കെ വസന്തൻ,സുന്ദരേശൻ തലത്തിൽ എന്നിവർ പ്രസംഗിച്ചു.മറയൂർ ശ്രീഭദ്ര മുടിയേറ്റ് സംഘമാണ് പരിപാടി അവതരിപ്പിച്ചത്.

കലോത്സവം സമാപിച്ചു.

ഒക്ടോബർ 13 ,14 തിയ്യതികളിലായി നടന്ന സ്കൂൾ കലോത്സവം വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി..ക്ലാസ്സിക്കൽ നൃത്തരൂപങ്ങളിലും മോണോആക്ട്, നാടകം തുടങ്ങിയ അഭിനയ പ്രാധാന്യമുള്ള മേഖലകളിലും പുതിയ താരോദയങ്ങളുടെ പിറവിക്ക് സ്‌കൂൾ സാക്ഷിയായി.

ലാബ് നവീകരണ പദ്ധതിയിലേക്ക് സ്‌കൂളിനെ തെരെഞ്ഞെടുത്തു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ലാബ് നവീകരണ പദ്ധതിയിലേക്ക് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും സ്‌കൂളിനെ തെരെഞ്ഞെടുത്തു.

നവപ്രഭോത്സവം

ഒൻപതാം തരാം വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന നവപ്രഭ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടന്നു.പി ടി എ പ്രസിഡന്റ് കെ കെ സുധീർ കുമാർ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക പ്രീത ടീച്ചർ സ്വാഗതം ആശംസിച്ചു.മുനിസിപ്പൽ കൗൺസിലർ ശ്രീമതി സൈനബ ഉദ്ഘാടനം നിർവഹിച്ചു.നവപ്രഭയുടെ സ്‌കൂൾ തല കോർഡിനേറ്റർ ജീജ ടീച്ചർ പദ്ധതിയെപ്പറ്റി വിശദീകരിച്ചു.

മുനിസിപ്പൽ കൗൺസിലർ ശ്രീമതി സൈനബ ഉദ്ഘാടനം നിർവഹിക്കുന്നു

കേരളപ്പിറവി ദിനാഘോഷം

നവംബർ 1 കേരളപ്പിറവി ദിനം സമുചിതമായി കൊണ്ടാടി.