പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ

Schoolwiki സംരംഭത്തിൽ നിന്ന്
17:53, 20 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALORA HSS, ULLIYERI (സംവാദം | സംഭാവനകൾ)
പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ
വിലാസം
ഉള്ളിയേരി
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-2010PALORA HSS, ULLIYERI



ഉള്ളിയേരി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
പാലോറ എച്ച്. എസ്സ്.എസ്സ്,ഉള്ളിയേരി. .. പാലോറ സ്കൂള്‍
എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ
പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ പാലോറ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍. 1968 ജൂണ്‍ 3ം തിയ്യതി, പാലോറമലയുടെ രമണീയമായ പടിഞ്ഞാറന്‍ ചെരിവില്‍ ഈ വിദ്യാലയം സ്ഥാപിതമായി.പരേതനായ പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവിന്റെ നേതൃത്വത്തില്‍ ഇരുപത് അംഗങ്ങള്‍ ഒത്തൊരുമിച്ച് ഉള്ളിയേരി സെക്കന്ററി സ്ക്കൂല്‍ കമ്മിറ്റി എന്ന നാമധേയത്തില്‍ സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. സ്ക്കൂളീന്റെ ആദ്യ മാനേജര്‍ കുഞ്ഞികൃഷ്ണന്‍ മേനോക്കിയും ആദ്യ പ്രധാനാദ്ധ്യാപകന്‍ : കെ. രാമന്‍ നായരും ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹയര്‍സെക്കന്റീ കെട്ടിടത്തില്‍ ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി എന്നീ വിഷയങ്ങള്‍ക്കുള്ള നാല് മികച്ച സയന്‍സ് ലാബുകളും ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള വിശാലമായ ലൈബ്രറിയും ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്.
  • ജെ.ആര്‍.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ.എന്‍.കെ.വിശ്വനാഥന്‍ നായര്‍(പ്രസിഡന്റ്),ശ്രീ.എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍(മാനേജര്‍),ശ്രീ.കെ.പി.അബ്ദുള്‍ ഹമീദ്(വൈസ് പ്രസിഡ്ന്റ്),ശ്രീ.ടി.വി.രവീന്ദ്രന്‍ നായര്‍(സെക്രട്ടറി),ശ്രീ.എം.സോമന്‍ നമ്പ്യാര്‍(ഖജാന്‍ജി)എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയാണ്‌ ഭരണ നിര്‍വ്വഹണം നടത്തുന്നത്.ശ്രീ.ടി.പി.ദിനേശന്‍ പ്രിന്‍സിപ്പലും ശ്രീ.കെ.കെ.ശശി നായര്‍ ഹെഡ്മാസ്റ്ററുമായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.രാമന്‍ നായര്‍.കെ.കെ., ശ്രീ.ബാലകൃഷ്ണന്‍ നമ്പ്യാര്‍.എം., ശ്രീ.വിശ്വനാഥന്‍ നായര്‍. എന്‍.കെ.

മുന്‍ പ്രിന്‍സിപ്പല്‍മാര്‍:-ശ്രീ.ബാലകൃഷ്ണന്‍ നമ്പ്യാര്‍.എം., ശ്രീ.ബാലകൃഷ്ണന്‍. കെ.പി., ശ്രീ.ഭാസ്ക്കരന്‍ കിടാവ്.പി.വി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.ഗിരീഷ് പുത്തഞ്ചേരി - പ്രശസ്ത ചലചിത്ര ഗാനരചതിയാവ്.

നേട്ടങ്ങള്‍

വഴികാട്ടി