"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
==നാടകീയ സംഭാഷണാവതരണം==
==നാടകീയ സംഭാഷണാവതരണം==
സ്വാതന്ത്ര്യത്തിന്റെ മുൻപും പിൻപുമുള്ള കാലഘട്ടത്തിന്റെ നാടകീയ സംഭാഷണാവതരണം അവതരണം: ഗൗരി നന്ദന എം. 10 C,നേതാജി ഹയർ സെക്കൻഡറി സ്കൂൾ  
സ്വാതന്ത്ര്യത്തിന്റെ മുൻപും പിൻപുമുള്ള കാലഘട്ടത്തിന്റെ നാടകീയ സംഭാഷണാവതരണം അവതരണം: ഗൗരി നന്ദന എം. 10 C,നേതാജി ഹയർ സെക്കൻഡറി സ്കൂൾ  
*വിജയ മധുരം
==വിജയ മധുരം==
എസ് എസ് എൽ സി വിജയ മധുരം കോവിഡ് മുന്നണി പോരാളികളോടൊപ്പം പങ്കുവച്ച് പ്രമാടം നേതാജി. 43 അധ്യാപകർ, 225 കുട്ടികൾ.എല്ലാ വിഷയത്തിനും A+ കിട്ടിയവർ-76.9വിഷയത്തിന് A+ കിട്ടിയവർ.32 9A+..100% എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ പേരും വിജയിച്ചതിൻ്റെ ആഹ്ലാദം പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂൾ മഹാമാരിക്കാലത്തും മാറ്റി വച്ചില്ല. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ കോവിഡ് മുന്നണി പോരാളികളായ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വിജയ മധുരം പങ്കുവച്ച് പ്രമാടം നേതാജിയിലെ അധ്യാപകരും, വിദ്യാർത്ഥികളും. കോവിഡ് സാഹചര്യത്തിൽ ഇത്തവണ ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ചു കൊണ്ടാണ് പ്രമാടം…
*ആയിരം മഴക്കുഴികൾ
*ആയിരം മഴക്കുഴികൾ
*കഥകളുടെ സുൽത്താന് വരകളിലൂടെ പ്രണാമം
*കഥകളുടെ സുൽത്താന് വരകളിലൂടെ പ്രണാമം

08:41, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രോജക്ട് ഗണിതം

സങ്കീർണ്ണങ്ങളായ പ്രശ്നങ്ങളെ ലളിതമായി അവതരിപ്പിക്കുവാനും കണക്ക് എന്ന വിഷയത്തോടുള്ള ഭീതി അകറ്റാനും യു പി,എച്ച് എസ് വിദ്യാർത്ഥികൾക്ക് ഗണിത ശാസ്ത്രപരമായ അടിസ്ഥാനാശയങ്ങൾ മെച്ചപ്പെടുത്തുവാനും, ഉറപ്പിക്കുവാനും വേണ്ടിയുള്ള മിഷൻ ആണ്പ്രോജക്ട് ഗണിതം സംഖ്യകൾ, ദശാംശങ്ങൾ, ഭിന്ന സംഖ്യകൾ, ബീജഗണിതം, കോണുകൾ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാനാശയങ്ങൾ ഉറപ്പിച്ച് കുട്ടികൾക്ക് ഗണിതം എളുപ്പമാക്കുന്നതിനും പാഠഭാഗത്തെ ഗണിതാശയങ്ങൾ വേഗത്തിൽ മനസിലാക്കുന്നതിനും, ഗണിതത്തെ പേടിയില്ലാതെ ഇഷ്ടപ്പെട്ട്, ആസ്വദിച്ച് പഠിക്കുന്നതിനും വിദ്യാർത്ഥികളെ സജ്ജമാക്കുകയാണ് ഈ പ്രോജക്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. 8-ാം ക്ലാസ്സിലെ 200-ൽ പരം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇൻസൈറ്റിന്റെയു നേതാജിയുടേയും നേതൃത്വത്തിൽ 10 ആഴ്ചയോളം നീണ്ടു നിന്ന ഒരു മിഷൻ ആണ് രോജക്ട് ഗണിതം. കുട്ടികളെ 16 ബാച്ചുകളായി തിരിച്ച് 37 വോളൻ്റിയർമാരുടെ സഹായത്തോടെ ഓൺലൈനായി ക്ലാസ്സുകൾ നടത്തി. ക്ലാസ്സുകൾ മെച്ചപ്പെടുത്തുന്നതിനും, ലളിതവും ആസ്വാദ്യവുമാക്കുന്നതിനും വേണ്ടി ഇൻഫോസിസ് തുടങ്ങിയ സ്ഥാപനങ്ങളിലെ വോളൻ്റിയർമാരുടെ സഹായം തേടി. കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും, ഗണിതാശയങ്ങൾ ഉറപ്പിക്കുവാനും, ഗണിത താത്പര്യം ഉണ്ടാക്കുവാനും, ഗണിതത്തോടുള്ള പേടി മാറ്റാനും ഈ പ്രോജക്ട് സഹായകമായി. യു എസ് എസ് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുവാൻ കുട്ടികൾക്ക് ഇത് സഹായകമായി.ഇതുപോലുള്ള പ്രവർത്തനങ്ങൾ ഇനിയും നടത്തുവാൻ ഇതൊരു പ്രജോദനമായി.

വിജയശ്രീ പ്രോജക്ട്

2019 - 2020 അധ്യയന വർഷം മുതൽ "വിജയശ്രീ " എന്ന പദ്ധതി പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കിവരുന്നു. പത്താം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഓരോ അധ്യാപകർക്കും ഇത്ര കുട്ടികൾ എന്ന രീതിയിൽ നൽകുകയും അധ്യാപകർ അവരുടെ പഠനത്തിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു. ഓരോ അധ്യാപകന്റെയും ഗ്രൂപ്പിൽ അഞ്ചോ ആറോ കുട്ടികൾ വീതമായിരിക്കും ഉണ്ടാകുന്നത്. അധ്യാപകൻ തന്റെ ഗ്രൂപ്പിൽ ഉള്ള കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും രക്ഷിതാക്കളുമായി കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും അവർക്ക് പഠനത്തിന് കൂടുതൽ പിന്തുണ നൽകുകയും ചെയ്യുന്നു. കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ രീതി വളരെ ഏറെ സഹായകമായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ രണ്ടു വർഷകാലമായി സ്കൂളിന് 100% വിജയം നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളതും.

എഴുത്തുകാർ സംസാരിക്കുന്നു

5 ദിവസങ്ങളിൽ നേതാജിയിലെ കുട്ടികളോട് കേരളത്തിലെ പ്രശസ്തരായ എഴുത്തുകാർ വെബിനാറിലൂടെ സംസാരിക്കുകയായിരുന്നു.അവരുടെ രചനകളെക്കുറിച്ചും, വായനയെ കുറിച്ചും ,അതു തുറന്നു തരുന്ന പുതിയ അനുഭങ്ങളെ കുറിച്ചും.നന്ദി..മനോജ് ജാതവേദര്, ഡോ.രാജു ഡി കൃഷ്ണപുരം, ശ്രീമതി ഇന്ദുലേഖ, ശ്രീഭവനം ഗോപാലകൃഷ്ണൻ സാർ, രവിവർമ്മ തമ്പുരാൻ.

പാഠത്തിന്റെ നടകാവിഷ്‌ക്കാരം.

ഒൻപതാം ക്ലാസ്സ്കേരള പാഠാവലിയിലെ സാറാ തോമസ്സിന്റെ കുപ്പിവളകൾ എന്ന ചെറുകഥയുചടെ വിശകലന ശബ്ദ നാടക്വിഷ്കാരം തയ്യാറാക്കി QR കോഡ് കുട്ടികൾക്ക് നല്കി.തയ്യാറാക്കിയത് മനോജ് സുനി സാർ

നാടകീയ സംഭാഷണാവതരണം

സ്വാതന്ത്ര്യത്തിന്റെ മുൻപും പിൻപുമുള്ള കാലഘട്ടത്തിന്റെ നാടകീയ സംഭാഷണാവതരണം അവതരണം: ഗൗരി നന്ദന എം. 10 C,നേതാജി ഹയർ സെക്കൻഡറി സ്കൂൾ

വിജയ മധുരം

എസ് എസ് എൽ സി വിജയ മധുരം കോവിഡ് മുന്നണി പോരാളികളോടൊപ്പം പങ്കുവച്ച് പ്രമാടം നേതാജി. 43 അധ്യാപകർ, 225 കുട്ടികൾ.എല്ലാ വിഷയത്തിനും A+ കിട്ടിയവർ-76.9വിഷയത്തിന് A+ കിട്ടിയവർ.32 9A+..100% എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ പേരും വിജയിച്ചതിൻ്റെ ആഹ്ലാദം പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂൾ മഹാമാരിക്കാലത്തും മാറ്റി വച്ചില്ല. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ കോവിഡ് മുന്നണി പോരാളികളായ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വിജയ മധുരം പങ്കുവച്ച് പ്രമാടം നേതാജിയിലെ അധ്യാപകരും, വിദ്യാർത്ഥികളും. കോവിഡ് സാഹചര്യത്തിൽ ഇത്തവണ ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ചു കൊണ്ടാണ് പ്രമാടം…

  • ആയിരം മഴക്കുഴികൾ
  • കഥകളുടെ സുൽത്താന് വരകളിലൂടെ പ്രണാമം
  • കോവിഡ് കാല സൃഷ്ടികളുടെയും പ്രദർശനം.
  • നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം.
  • നേതാജി ഹെൽത്ത് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • സ്കൂൾ യൂട്യൂബ് ചാനൽ
  • ഫോൺ ചലഞ്ച്
  • റീച്ചാർജ് കൂപ്പൺ ചലഞ്ച്
  • ഫൗണ്ടേഴ്സ് സ്കോളർഷിപ്പ്
  • നേതാജി അമർ ജ്യോതി.
  • പൾസ് ഓക്സീമീറ്റർ ചലഞ്ച്
  • ക്ലാസ് മാഗസിൻ