നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹണി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
    
   A new honey honey extractor we made.

ഭരണീയരും ഭരണകര്‍ത്താക്കളും അവിശ്വസനീയമായ പൊരുത്തത്തിലും താളക്രമത്തിലും ഭരണതന്ത്രം നിയന്ത്രിച്ച്‌ ഫലവും സമൃദ്ധിയും തൃപ്തികരമായി ആസ്വദിക്കു സംവിധാനമാണ്‌ തേനീച്ചക്കൂട്‌. തേനീച്ചക്കൂട്ടില്‍ മൂന്ന് ജാതിയില്‍പ്പെട്ട ഈച്ചകളുണ്ട്‌. വംശ വര്‍ദ്ധനവ്‌ നടത്തുന്നതും കൂടിനെ മൊത്തത്തില്‍ നിയന്ത്രിച്ചു നിര്‍ത്തുതും റാണി ഈച്ചയാണ്‌. ജനനം കൊണ്ട്‌ പെണ്‍വര്‍ഗ്ഗമാണെങ്കിലും പ്രത്യുല്‍പാദനശേഷിയും അവകാശവും നിഷേധിക്കപ്പെട്ട നിസ്വാര്‍ത്ഥ വേലക്കാരി ഈച്ചകള്‍ തേനീച്ചകോളനിയെ സംരക്ഷിച്ചു നിര്‍ത്തുന്നു. റാണിയെ ഗര്‍ഭവതിയാക്കുന്ന ദൗത്യം സ്വന്തം ജീവിതകാലംകൊണ്ട്‌ നിര്‍വ്വഹിക്കുന്ന ആണ്‍ ഈച്ചകള്‍ മൂന്നാമത്തെ വിഭാഗത്തില്‍പെടുന്നു. അന്തേവാസികളുടെ എണ്ണം നിയന്ത്രിക്കുകയും ആണോ പെണ്ണോ ജനിക്കേണ്ടതെന്നും പെണ്ണ്‌ ആണെങ്കില്‍ മുട്ടയിടുന്നതോ അല്ലാത്തതോ എന്ന്‌ തീരുമാനിക്കുതും വേലക്കാരി തേനീച്ചകള്‍ ആണ്‌. കോളനിയുടെ അമ്മയായ റാണി ഈച്ച രണ്ട്‌ തരം മുട്ടയിടുന്നു. ബീജസങ്കലനം നടന്ന മുട്ടകളും ബീജസങ്കലനം നടക്കാത്ത മുട്ടകളും വിരിഞ്ഞ് ആണ്‍ ഈച്ചകള്‍ ജനിക്കുന്നു ബീജസങ്കലനം നടന്ന മുട്ടകള്‍ വിരിഞ്ഞ പുഴുക്കള്‍ വേലക്കാരികളുടെ ശരീരത്തില്‍ നിന്ന് ഊറി വരുന്ന റോയല്‍ജല്ലി എന്ന ആഹാരം നല്‍കുന്നതിന്റെ വ്യത്യാസം അനുസരിച്ച്‌ റാണി ആയും വേലക്കാരിയായും രൂപാന്തരപ്പെടുന്നു വേലക്കാരികള്‍ അവരുടെ വായുടെ അടിഭാഗത്തുള്ള ചിലഗ്രന്ഥികളില്‍ നിന്ന്ശ്രവിക്കു രാജഭോജ്യത്തെ ആണ്‌ റോയല്‍ജല്ലി എന്നു പറയുന്നത്. 15-16 ദിവസം കൊണ്ട്‌ ഒരു റാണി ഈച്ച രൂപാന്തരപ്പെടുന്നു. രണ്ടാഴ്ച കഴിഞ്ഞാല്‍ മടിയന്‍ ഈച്ചകളുമായി പുറത്തിറങ്ങി മധുവിധു ആഘോഷിക്കുകയും കരുത്തരായ ആ ഈച്ചകളുമായി ഇണചേരുകയും ചെയ്യുന്നു. സ്വീകരിച്ച ആണ്‍ ബീജത്തെ ഉദരഭാഗത്തുള്ള പ്രത്യേകസഞ്ചിയില്‍ ശേഖരിക്കുന്നു. രണ്ടു മൂന്നു വര്‍ഷത്തേക്കുള്ള ബീജസങ്കലത്തിന്‌ ഈ ശേഖരിക്കപ്പെട്ട ബീജം മതിയാകും. ആണ്‍ ഈച്ചകള്‍ വേലക്കാരികളെക്കാള്‍ വലുതാണ്‌ എന്നാല്‍ തേനും പൂമ്പൊടിയും ശേഖരിക്കാനുള്ള കഴിവ്‌ ഇവക്കില്ല. ഇണചേരല്‍ മാത്രമാണ്‌ ഇവരുടെ ജോലി. ഇണചേരല്‍ കഴിഞ്ഞാല്‍ അധിക കാലം ഇവ ജീവിക്കില്ല. പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള അറകളിലാണ്‌ ബീജസങ്കലനം നടക്കാത്ത ആണ്‍ ഈച്ച ആകേണ്ട മുട്ടകള്‍ ഇടുത്‌. പുഴുക്കള്‍ ആകുമ്പോള്‍ ആദ്യത്തെ ദിവസം റോയല്‍ജല്ലിയും ബാക്കിയുള്ള നാലു ദിവസം പൂമ്പൊടിയും തേനും റോയല്‍ജല്ലിയും ചേര്‍ന്നമിശ്രിതവും ആഹാരമായി നല്‍കുന്നു. 24 ദിവസം കൊണ്ടു ജീവിതചക്രം പൂര്‍ത്തിയാക്കു ഇവയ്ക്ക്‌ 10മുതല്‍ 14 ദിവസത്തിനുള്ളില്‍ ഇണചേരുവാന്‍ ശേഷിയുള്ളവരായിത്തീരും. കൂട്ടില്‍ കൂടുതലും പ്രത്യുല്‍പാദന ശേഷിയില്ലാത്ത വേലക്കാരികള്‍ ആയിരിക്കും. ജനിച്ച്‌ വളര്‍ച്ചയെത്തിയാല്‍ ആദ്യത്തെ മൂന്നാഴ്ച്ച കൂട്ടിലെ ജോലികള്‍ നോക്കുന്നു. റാണിയുടേയുടേയും ആണ്‍ ഈച്ചകളുടെയും കുഞ്ഞുങ്ങളുടെ ആവശ്യം നിറവേറ്റുക, മെഴുക്‌ ഉണ്ടാക്കുക, അടകള്‍ നിര്‍മ്മിക്കുക, കൂട്‌ ശുചിയാക്കുക, പ്രവേശനകവാടത്തില്‍ കാവല്‍ നില്‍ക്കുക, കൂട്ടിനുള്ളില്‍ ശുദ്ധവായു ലഭിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക എന്നിവയാണ്‌ ജോലികള്‍. രണ്ടാം പകുതിയില്‍ കൂടിനു പുറത്തിറങ്ങി തേനും പൂമ്പൊടിയും ശേഖരിക്കാന്‍ തുടങ്ങുന്നു. പ്രത്യേക അറകളിലാണ്‌ വേലക്കാരികളെ നിര്‍മ്മിക്കാനുള്ള മുട്ടകള്‍ നിക്ഷേപിക്കുന്നത്‌. ഒരു ദിവസം മാത്രമേ വേലക്കാരി ആകെ പുഴുക്കള്‍ക്ക്‌ റോയല്‍ജല്ലിനല്‍കുകയുള്ളു. മൂന്നു ദിവസം തേനും പൂമ്പൊടിയും ചേര്‍ന്ന മിശ്രിതം നല്‍കും. വേലക്കാരികള്‍ 40-80 ദിവസം വരെ ജീവിക്കും. തേനിച്ച കൂട്ടിലെ താപനില 33-35 സെല്‍ഷ്യസില്‍ നിലനിര്‍ത്തുതും വേലക്കാരികള്‍ ആണ്‌. റാണി ആകാനുള്ള ഈച്ചകള്‍ക്ക്‌ 5 ദിവസം റോയല്‍ജല്ലിമാത്രം നല്‍കുന്നു. റോയല്‍ജല്ലിയില്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കാവിശ്യമായ പ്രോട്ടീന്‍, വിറ്റാമിന്‍, ഹോര്‍മോ, ഫോളിക്‌ അംളങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. മെഴുകു അറകളില്‍ സമാധിദശയിലുള്ളവയെ വേലക്കാരികള്‍ അടക്കുകയും പൂര്‍ണ്ണവളര്‍ച്ചയെത്തിയവ അറകള്‍ പൊട്ടിച്ച്‌ പുറത്തുവരികയും ചെയ്യുന്നു. ഒരു കൂട്ടില്‍ ഒരു റാണി മാത്രമേ ഉണ്ടാകൂ. തേനീച്ചകളുടെ എണ്ണം കൂടിയാല്‍ പുതിയ റാണിയെ സൃഷ്ടിക്കുന്നു. അത്‌ കുറെ ഈച്ചകളുമായി പുറത്തുപോയി പുതിയ കൂടുകള്‍ ഉണ്ടാക്കുന്നു. രണ്ടു റാണികള്‍ ഒരു കൂട്ടില്‍ ഉണ്ടായാല്‍ അത്‌ യുദ്ധത്തിന്‌ കാരണമാകുന്നു. ഒരാള്‍ പുറത്തു പോകുകയോ മരണപ്പെടുകയോ ചെയ്താല്‍ മതിയാകും. റാണിയുടെ ശരീരത്തില്‍ നിന്ന് പുറപ്പെടു ഒരു പ്രത്യേക മണമാണ്‌ (ഫെറമോണ്‍) ഓരോ കോളനിയേയും ഒന്നിപ്പിച്ചു നിര്‍ത്തുന്നത്‌ . അന്വേഷകരായി പുറത്തു പോകുന്ന വേലക്കാരികള്‍ പ്രത്യേക നൃത്തരൂപത്തില്‍ മറ്റ്‌ ഈച്ചകളെ തേനിന്റെ ലഭ്യത ബോധ്യപ്പെടുത്തുന്നു. തേന്‍ ലഭിക്കുന്ന പ്രദേശത്തിന്റെ ദിശ അകലം എന്നിവയെല്ലാം ശരീരചലനത്തിലൂടെ മറ്റു വേലക്കാരികളെ ബോധ്യപ്പെടുത്തുന്നു. നൂറു മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍ നിന്നാണ്‌ തേന്‍ ശേഖരിക്കുത്‌.

തേന്‍ സഞ്ചിയില്‍ ശേഖരിക്കുന്ന തേന്‍ ദഹനേന്ദ്രിയത്തിലെ ചില എന്‍സൈമുകളുമായി പ്രവര്‍ത്തിച്ച്‌ തേനിലുള്ള സുക്രോസിനെ ഗ്ലൂക്കോസ്‌, ഫ്രക്ടോസ്‌ എന്നീ ലഘു പഞ്ചസാരകളാക്കി മാറ്റുന്നു. ഗാഢത കുറഞ്ഞ ഈ തേനിനെ ചിറകടിക്കലിലൂടെ ഗാഢത കൂടിയ തേനാക്കി മാറ്റുന്നു. തേന്‍ രക്തത്തിലേക്ക്‌ നേരിട്ട് ആഗിരണം ചെയ്യാവുന്ന രൂപത്തിലായതിനാല്‍ ഇത്‌ നല്ല ഊര്‍ജ്ജസ്രോതസ്സാണ്‌. പലവിധ ഔഷധഗുണങ്ങളും ഉള്ള തേന്‍ ഒരു കിലോയില്‍ നിന്ന്

3200 കലോറി ഊര്‍ജ്ജം ലഭിക്കുന്നു. ഇത്രയും കലോറി ലഭിക്കുവാന്‍ ധാരാളം സമീകൃത

ആഹാരങ്ങള്‍ കഴിക്കേണ്ടിവരും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏത്‌ സമയത്തും രോഗാവസ്ഥയിലും തേന്‍ കഴിക്കുവാന്‍ സാധിക്കും. സ്വാഭാവികമായ തേനീച്ചക്കൂട്ടില്‍ ആറടകള്‍ ഉണ്ടാകും. നല്ലവണ്ണം ഈച്ചയുള്ള പെട്ടിയില്‍ നിന്ന് മാത്രമേ സെറ്റ്‌ പിരിക്കാനാവു. പിരിക്കുന്ന സെറ്റുകളില്‍ അടിയിലത്തെ അടകളില്‍ ധാരാളം മൂട്ടയും പുഴുവും ഉണ്ടായിരിക്കണം. അങ്ങനെയുള്ള പെട്ടിയില്‍ നിന്ന് മൂന്ന് അടകള്‍ പുതിയ പെട്ടിയിലേക്ക്‌ ഈച്ചയോടുകൂടി മാറ്റുകയും പകരം കാലി അടകള്‍ വയ്ക്കുകയും വേണം. മാറ്റിയ അടകളില്‍ റാണി ഇല്ലാത്ത കൂട്ടില്‍ റോയല്‍ ജല്ലി നല്‍കി വേലക്കാരികള്‍ റാണിയെ സൃഷ്ടിച്ചുകൊള്ളും. രണ്ടു കൂടുകളും നല്ല രീതിയില്‍ തേന്‍ ശേഖരിക്കുകയും ചെയ്യും. തേനീച്ച വളര്‍ത്തല്‍ കേന്ദ്രം തെരഞ്ഞെടുക്കുമ്പോള്‍ സസ്യങ്ങളും പൂക്കളും ഉള്ള ശുദ്ധജലം ലഭിക്കുന്ന ശക്തമായ കാറ്റുവീശാത്തതും ശക്തമായ സൂര്യപ്രകാശം ലഭിക്കാത്തതുമായ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കണം. ഓല മേഞ്ഞ തുറസ്സായ ഷെഡുകള്‍ തേനീച്ച വളര്‍ത്തലിന്‌ ഉത്തമമാണ്‌. അമ്പതു മുതല്‍ നൂറ്‌ കൂടുകള്‍ വരെ ഒരു കേന്ദ്രത്തില്‍ വളര്‍ത്താവുതാണ്‌. ഗതാഗത തിരക്കുള്ള റോഡരികുകള്‍, കുന്നുകാലികള്‍, മറ്റ്‌ മൃഗങ്ങള്‍ എന്നിവയുടെ ശല്യമുള്ള സ്ഥലങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്‌. പെട്ടികള്‍ തമ്മില്‍ രണ്ട്‌ മുതല്‍ മൂന്ന് മീറ്റര്‍ വരെ അകലവും വരികള്‍ തമ്മില്‍ മൂന്ന് മുതല്‍ ആറ്‌ മീറ്റര്‍ വരെ അകലവും നല്‍കേണ്ടതാണ്‌. കൂടുകളുടെ മുന്‍വശം കിഴക്കോട്ടായി വയ്ക്കണം. കൂടുകളില്‍ റാണി ഉണ്ടെന്ന് ഉറപ്പാക്കണം. കൂടുകള്‍ പരിശോധിക്കുമ്പോള്‍ ഈച്ചകളുടെ പ്രവേശനത്തിന്‌ തടസ്സമാകരുത്‌. മേല്‍ മൂടി മാറ്റി പ്രവേശന ദ്വാരത്തില്‍ സ്മോക്കര്‍ ഉപയോഗിച്ച്‌ പുക അടിച്ചിരിക്കണം. ചട്ടങ്ങള്‍ ഓരോന്നായി സാവധാനം ഇളക്കി പരിശോധിച്ചതിനു ശേഷം മൂടി തിരികെ വെച്ച്‌ കൂടിനെ പഴയ രൂപത്തിലാക്കുക. കൂട്‌ പിരിക്കുന്ന സമയത്ത്‌ ഈച്ചകള്‍ക്ക്‌ ആഹാരലഭ്യത ഉറപ്പുവരുത്താന്‍ പഞ്ചസാര ലായനി നല്‍കുത്‌ നല്ലതാണ്‌. ക്രമേണ കോളനി ശക്തമാകുകയും ഈച്ചകള്‍ തേന്‍ ശേഖരിച്ചു തുടങ്ങുകയും ചെയ്യും. കീടങ്ങളും രോഗങ്ങളും തേനീച്ചകളെ ആക്രമിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ശുചീകരണത്തിലൂടെയും പരിസര ശ്രദ്ധയിലൂടെയും ഒരു പരിധിവരെ സംരക്ഷിക്കുവാന്‍ സാധിക്കും. അടകളിലെ തേന്‍ ശേഖരിക്കുതിന്‌ എക്സ്ട്രാക്ടര്‍ ലഭ്യമാണ്‌. തേന്‍ ശേഖരിച്ചുകഴിഞ്ഞാല്‍ അടകള്‍ വെയിലില്‍ ഉണക്കിയതിനു ശേഷം തേനീച്ചപ്പെട്ടികളില്‍ വീണ്ടും നിക്ഷേപിക്കാവുതാണ്‌. സാങ്കേതിക പഠനങ്ങള്‍ അനിവാര്യമായതിനാല്‍ തേനീച്ച വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ ബോധ്യപ്പെടുകയും ചെയ്യണം. വളരെയധികം ലാഭകരമായ ഒരു കൃഷിയാണ്‌ തേനീച്ച വളര്‍ത്തല്‍. വിവിധയിനം പൂക്കളില്‍ നിന്ന്‌ തേന്‍ ശേഖരിച്ചുകൊണ്ടുവന്ന് ക്ഷാമകാലത്തേക്ക്‌ കരുതിവെയ്ക്കുന്ന അമൂല്യമായ തേന്‍ മനുഷ്യജീവിതത്തിന്‌ ഉപകാര വസ്തുവായി തീരുന്നു.



പ്രധാന താളിലേക്ക്