നിർമ്മല ഹൈസ്കൂൾ കബനിഗിരി/സയൻ‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

1982ല്‍ തന്നെ നിര്‍മ്മല ഹൈസകൂളില്‍ ക്ലബ്ബ് പ്രവര്‍നങ്ങള്‍ ആരംഭിച്ചു.സയന്‍സ് ക്ലബ്ബിന്‍രൊ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടുന്നതിന് വിവിധ പ്രവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും നടപ്പാക്കി വരുന്നു.പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങളുമായി എല്ലാ വര്‍ഷവും ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 നു തന്നെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ശാസ്ത്രപരീക്ഷണങ്ങള്‍,ഗവേഷണ പ്രോജക്ട് പരിശീലനങ്ങള്‍,ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍,സെമിനാറുകള്‍,വാനനിരീക്ഷണം,ചോദ്യപ്പെട്ടി,ബുളളറ്റിന്‍ ബുളളറ്റിന്‍ ബോര്‍ഡ്,കയ്യെഴുത്ത് മാസികകള്‍,ചുമര്‍ മാസികകള്‍,ദിനാചരണങ്ങള്‍,ശാസ്ത്രജാഥകള്‍,സ്ലൈഡ് പ്രവര്‍ത്തനങ്ങള്‍,ശാസ്ത്ര സഹവാസ ക്യാമ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് സയന്‍സ് ക്ലബ്ബ് 27 പൂര്‍ത്തിയാകുന്നത്.
നേത്രത്വം
തുടക്കം മുതല്‍ സയന്‍സ് ക്ലബ്ബിന്‍റ രക്ഷാധികാരി മുന്‍ ഹെഡ് മാസ്റ്റര്‍ വി.എസ്. ചാക്കോ സാറായിരുന്നു.ഒരു ശാസ്ത്രാധ്യാപകന്‍ കൂടിയായ അദ്ദേഹത്തിന്‍റ നിശ്ചയദാര്‍ഢ്യമാണ് സയന്‍സ് ക്ലബ്ബ് വിജയത്തിന്നടിസ്ഥാനം.ശാസ്ത്രാധ്യാപകരായ വി.മധു, വി.മധു,സോഫിയാമ്മ ജേക്കബ്ബ് എന്നിവരാണ് സയന്‍സ് ക്ലബ്ബ് സ്പോണ്‍സര്‍മാരായി പ്രവര്‍ത്തിക്കുന്നത്.എല്ലാ വര്‍ഷവും ജൂണില്‍ തന്നെ കുട്ടികളില്‍ നിന്നും സയന്‍സ് ക്ളബ്ബ് ഭാരവാഹികളെ തെരഞ്ഞെടുക്കകയും അവരുടെ നേത്രത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ആദ്യത്തെ ജില്ലാ ശാസ്ത്രമേള. 1985 ല്‍ നടവയലില്‍ വെച്ചു നടന്ന ജില്ലാ ശാസ്ത്രമേളയിലാണ് നമ്മുടെ വിദ്യാലയത്തില്‍ നിന്നും പ്രദര്‍ശന വസ്തുക്കളുമായി ആദ്യഘട്ടമായ പങ്കെടുക്കുന്നത്.ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ വലിയൊരു മാത്രകയാണ് നിര്‍മ്മിച്ചവതരിച്ച സ്റ്റില്‍ മോഡല്‍.പുല്‍ത്തൈല നിര്‍മ്മാണം,ബാക്ടീരിയ ഫേജ്,സെപ്സിമന്‍സ് തുടങ്ങിയ നിരവധി ഇനങ്ങള്‍ അന്ന് പ്രദര്‍ശിപ്പിച്ചു.15 കുട്ടികളാണ് പ്രദര്‍ശനത്തിനു പങ്കെടുത്തത്.പുല്‍പ്പള്ളിയില്‍ നിന്നും വനപാതയിലൂടെ നടന്നാണ് പ്രദര്‍ശന സ്ഥലത്ത് എത്തിചേര്‍ന്നത്.15 കുട്ടികളോടൊപ്പം സാമൂഹ്യാശാസ്ത്രാധ്യാപകനായ മുന്‍ ഹെഡ് മാസ്റ്റര്‍ മൈക്കിള്‍ സാറും ഉണ്ടായിരുന്നു.നമ്മുടെ സ്റ്റാള്‍ ശ്രദ്ധേയമായിരുന്നുവെങ്കിലും മത്സരയിനങ്ങളെ ക്കുറിച്ചുള്ള ധാരണക്കുറവും മൂലം സമ്മാനങ്ങളൊന്നും ലഭിച്ചില്ല.തുടര്‍ന്ന് എല്ലാ വര്‍ഷങ്ങളിലും ശാസ്ത്രമേളയില്‍ പങ്കെടുക്കുകയും നിരവധി തവണ പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളകള്‍ പാലക്കാട്,ചെങ്ങന്നൂര്‍,കോട്ടയം,എറണാകുളം,കല്പറ്റ തുടങ്ങിയ സ്ഥലങ്ങളില്‍ സംസ്ഥാന ശാസ്ത്രമേളകളില്‍ വിവിധയിനങ്ങളില്‍[സ്റ്റില്‍ മോഡല്‍,വര്‍ക്കിംഗ് മോഡല്‍,]നമ്മുടെ കുട്ടികള്‍ പങ്കെടുത്ത് സമ്മാനര്‍ഹരായിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ശാസ്ത്രമേള ദക്ഷിണേമന്ത്യന്‍ ശാസ്ത്രമേളയില്‍ മൂന്ന് തവണ പങ്കെടുക്കുന്നതിന് അവസരം ലഭിച്ച.ശ്രിലേഷ് കെഎസ് ,ബിനോയി എ.ബി, ആന്‍വി മോളി ടോം,അരുണ്‍ കൃഷ്ണന്‍, എന്നിവര്‍ യഥാക്രമം കോയമ്പത്തൂര്‍, പോണ്ടിച്ചേരി,കോഴിക്കോട്,എന്നിവിടങ്ങളില്‍ നടന്ന ശാസ്ത്രമേളകളില്‍ പങ്കെടുത്ത് പ്രത്യേക പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.



ജില്ലാതല സയന്‍സ് സെമിനാര്‍


ജില്ലാതല സയന്‍സ് സെമിനാറില്‍ എല്ലാ വര്‍ഷവും ഈ വിദ്യാലയം പങ്കെടുക്കാറുണ്ട്.ഗീത എ,ലിജു ജോസഫ്,സെബിന്‍ ജോസഫ് , നിര്‍മല്‍ ജോസഫ്[2 വര്‍ഷം]എന്നിവര്‍ സംസ്ഥാന- തലത്തില്‍ സെമിനാര്‍ അവതരിപ്പിച്ചിട്ടിണ്ട്.ക്വിസ്,ഉപന്യാസം,പോസ്റ്റര്‍ രചന,കളിമണ്‍ രൂപങ്ങള്‍ എന്നീ മല്‍സരങ്ങളിലും ജില്ലാ തലത്തില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.........!

ഉപസംഹാരം


കുട്ടികളുടെ സര്‍ഗ്ഗശേഷികള്‍ കണ്ടെത്തി വികസിപ്പിക്കുന്നിനും , ശാസ്ത്രത്തിന്‍റ രീതി സ്വായത്തമാക്കാന്‍ സഹായിക്കുന്നതിനും സയന്‍സ് ക്ലബ്ബ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്.ഇതിന്റെ അംഗീകാരം എന്ന നിലയില്‍ ജില്ലയിലെ നല്ല സയന്‍സ് ക്ലബ്ബുകളില്‍ ഒന്നായി എല്ലാ വര്‍ഷവും തെരെഞ്ഞെടുക്കപ്പെടുന്നു.തുടര്‍ന്നും ഈ ഖ്യാതി നിലനിര്‍ത്തുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു..........!














പ്രധാന താളിലേക്ക്