നാഷണൽ ഹൈസ്കൂൾ വള്ളംകുളം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

അടൽ ടിങ്കറിംഗ് ലാബ്

തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നമ്മുടെ സ്കൂളിൽ ആധുനിക സംവിധാനങ്ങ ളോട് കൂടിയ ഒരു ലാബിന്റെ പ്രവർത്തനത്തിന് കൂടി തുടക്കം കുറിക്കുകയാണ്. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി പഠന പഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. 2019ൽ 12 ലക്ഷം യുവ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുക എന്നഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് അടൽ ടിങ്കറിങ് ലാബ്  നാഷണൽ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്.  . സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാത്തമാറ്റിക്സ്, ബയോടെക്നോളജി, എൻജിനിയറിംഗ്  എന്നിവയിലെ പുതിയ ആശയങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നത്. റോബോട്ടിക് ടൂൾ കിറ്റുകൾ, ത്രീഡി പ്രിന്റർ ഡ്രോൺ, ബയോടെക്നോളജി ബയോമെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കുന്നു ണ്ട്. രാജ്യത്ത് അടൽ ടിങ്കറിംഗ് ലാബിന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്നാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ.

           2019 ഓഗസ്റ്റ് രണ്ടാം തീയതി ആണ് നമ്മുടെ സ്കൂളിൽATL അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. എടിഎം ലാബിലെ ഉദ്ഘാടനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിലേക്ക് നിർമ്മിച്ചു കിട്ടിയ റോബോട്ടുമായി ഒരു റോഡ് ഷോ നടത്തുകയും സമീപത്തുള്ള സ്കൂളുകളിൽ പോയി അവിടുത്തെ കുട്ടികളുമായി സംവദിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ലാബ് സജ്ജീകരിച്ചു കൊണ്ട് അതിന്റെ ഉദ്ഘാടനം 2019 ഫെബ്രുവരി 26 ആം തീയതി ബഹുമാനപ്പെട്ട എം പി ശ്രീ ആന്റോ ആന്റണി നിർവഹിച്ചു. ലാബിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നതി ന് കത്രിക നൽകിയത് റോബോട്ടാണ്.കൂടാതെ സദസ്സിൽ വെച്ച് റോബോട്ട് കുട്ടികളുമായി സംവദിക്കുകയും അവരുടെ സംശയങ്ങൾ ദുരീകരിച്ചു കൊടുക്കുകയും ചെയ്തു.

        എടി എൽ ലേക്ക് 5 മുതൽ 9 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകി 60 പേരെ തെരഞ്ഞെടുത്തു. ATL ലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ലാബിലെ ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും അത് എങ്ങനെ പ്രവർത്തിപ്പിക്കണം എന്നുമുള്ള കാര്യങ്ങൾ ഒരു വെബിനാറിൽ മനസ്സിലാക്കി കൊടുത്തു. ഇതിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഓൺലൈനിലൂടെ നടത്തിവരുന്നു..

2021 ഫെബ്രുവരി മാസത്തിൽ കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഒരു ദിവസത്തെ വർക്ക്ഷോപ്പ് നടത്തി. ATL ൽ തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികളാണ് ഈ വർഷോപ്പിൽ പങ്കെടുത്തത്. വളരെ വിജ്ഞാനപ്രദവും കുട്ടികളിൽ ജിജ്ഞാസ ഉളവാക്കുന്ന തരത്തിലുള്ളതായിരുന്നു ഈ വർക്ക്‌ ഷോപ്പ്. കോവിഡ് കാരണം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഓരോ മാസവും  ഓൺലൈനായി ക്ലാസ്സ്‌ ആയിട്ട് നടത്തിവരുന്നു.

          2022 ജനുവരി 17-20 വരെ നാല് ദിവസത്തെ എ ടി എൽ വർക്ക് ഷോപ്പ് നടത്തുകയുണ്ടായി. ആദ്യത്തെ രണ്ടു ദിവസം എടിഎമ്മിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ്  വർക്ക്‌ ഷോപ്പിൽ പങ്കെടുത്തത്. ബാക്കി രണ്ട് ദിവസം സമീപ സ്കൂളുകളിലെ കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഉള്ളതായിരുന്നു വർഷോപ്പ്.   ഒരു ഗൂഗിൾ ഫോം ക്വിസ് കോമ്പറ്റീഷൻ നടത്തിയാണ് കുട്ടികളെ സെലക്ട് ചെയ്തത്.അതിൽ നിന്ന് കൂടുതൽ മാർക്കുള്ള കുട്ടികളെ ഈ വർക്ഷോപ്പിൽ പങ്കെടുപ്പിച്ചു. ഇതിന്റെ സമാപനചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഇതിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരൻപിള്ള സാറായിരുന്നു സർട്ടിഫിക്കറ്റ് വിതരണം നടത്തിയത് നമ്മുടെ തിരുവല്ല ഡി ഇ ഒ പ്രസീന മാഡം ആയിരുന്നു. കൂടാതെ ഈ മീറ്റിംഗിൽ നാഷണൽ ഹൈസ്കൂൾ പ്രഥമാധ്യാപിക ആശാലത ടീച്ചർ, സീനിയർ അസിസ്റ്റന്റ് ദിലീപ്കുമാർ  സാർ, പി ടി എ പ്രസിഡണ്ട് ശ്രീ മാത്യു കവിരായിൽ, ക്ലാർക്ക് ജയൻ സാർ, എടിഎമ്മിൽ ചുമതലയുള്ള ഗീത ടീച്ചർ, ധന്യ ടീച്ചർ എന്നിവരും ഈ മീറ്റിംഗിൽ പങ്കെടുത്തു

* * ഊർജ്ജ സംരക്ഷണ ക്ലബ്

2011 12 അധ്യയന വർഷം സ് കൂ ൾ പ്രഥമാധ്യാപിക ശ്രീമതി ആർ ആശാലത കൺവീനറായും, ശാസ് ത്ര അധ്യാപിക ശ്രീമതി പി ഗീത കോഡിനേറ്ററായും ഊർജ്ജ സംരക്ഷണ ക്ലബ്ബിന് രൂപം നൽകി . നാളുകളായി ഊർജ്ജസംരക്ഷണ ക്ലബ് നാഷണൽ ഹൈസ്കൂളിൽ നടത്തിവരുന്നു.ക്ലബ്ബിൻറെ ഭാഗമായി എല്ലാ വർഷവും കുട്ടികളെ തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ യുഗത്തിൽ ഊർജ്ജ സംരക്ഷണം വളരെ പ്രാധാന്യമുള്ളതാണ്. ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അത് വരും തലമുറയിലേക്ക് പകർന്നു നൽകുക എന്നതാണ് ക്ലബ്ബിൻറെ മുഖ്യലക്ഷ്യം. ഊർജ്ജസംരക്ഷണ ക്ലബ്ബിന്റെ ഭാഗമായി ഡിസംബർ 14( ഊർജ്ജസംരക്ഷണ ദിനം)ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പെയിൻറിങ് മത്സരം, ഉപന്യാസ മത്സരം നടത്തിവരുന്നു. എനർജി മാനേജ്മെൻറ് സെൻറർ കേരളയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം(SEP) ന്റെ ഭാഗമായി ഊർജ്ജോത്സവം സ്കൂളിൽ നടത്തി. ഈ പരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി ഊർജ സംരക്ഷണത്തെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസും ഊർജ്ജ വിജ്ഞാന പരീക്ഷയും നടത്തി. ഊർജ്ജ സ്രോതസ്സുകളെ പറ്റിയും ഊർജ്ജം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റിയും എങ്ങനെയെല്ലാം ഊർജ്ജം പാഴായി പോകുന്നു എന്ന് സിഡി പ്രദർശിപ്പിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. ഹൈ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഊർജ്ജ വിജ്ഞാന പരീക്ഷയിൽ ഒമ്പതാം ക്ലാസിലെ മൃദുൽ എം കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഊർജ സംരക്ഷണത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കാൻ ക്ലബ് അംഗങ്ങൾ പോസ്റ്റർ നിർമ്മിച്ച പ്രദർശിപ്പിക്കാനും,ബയോഗ്യാസ്പ്ലാൻറ്'മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാനും ,വെള്ളവും വൈദ്യുതിയും പാഴാക്കാതിരിക്കാൻ ഓരോ ക്ലാസിലും ഒരു അംഗത്തെ ചുമതലപ്പെടുത്തി . 2019 -2020 ഊർജോത്സവം സബ്ജില്ലയിൽ ക്വിസ് മത്സരത്തിലെ എം.മഹേശ്വർ, ആദിത്യ ബോസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

* സീഡ് ക്ലബ്

സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയം വളർത്തിയെടുക്കാനായി മാതൃഭൂമി കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് സീഡ്.നമ്മുടെ സ്കൂളിൽ എല്ലാവർഷവും ഊർജിതമായ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. എല്ലാ ഫ്രൈഡേയും ഡ്രൈഡേ ആചരിക്കുന്നു .പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് നിർമാർജനത്തിന് വേണ്ടി ഹരിത കർമ്മസേന ഉപയോഗിക്കുന്നു .വിഷരഹിത പച്ചക്കറി നിർമ്മാണം, ഉച്ചഭക്ഷണവിതരണം ,ആതുരസേവനം ,പൊതിച്ചോറ് വിതരണം ,ബാലികാസദന സന്ദർശനവും സഹായവും, പരിസ്ഥിതി അവബോധം വളർത്തിയെടുക്കുന്നതിനായി തെന്മല എക്കോ ടൂറിസം സന്ദർശനം ,നൂതന ഗവേഷണ രീതി മനസ്സിലാക്കുന്നതിനായി കരിമ്പ് ഗവേഷണ സന്ദർശനം, ഹരിത ഉദ്യാനം നിർമ്മാണം ,സീസൺ വാച്ച് നിരീക്ഷണം ,നക്ഷത്ര ഉദ്യാന നിർമ്മാണം. പരിസ്ഥിതി ശുചീകരണം നടത്തിവരുകയും അതിൻറെ ഭാഗമായി അരുവികുഴി വെള്ളച്ചാട്ടം സന്ദർശിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജന ചെയ്യുകയും ചെയ്തു . അവിടുത്തെ ക്വാറി ഉൾപ്പെടുന്ന പരിസ്ഥിതിലോല പ്രദേശങ്ങളെ പറ്റി പഠിക്കുകയും ചെയ്തു. ഗവേഷണപ്രവർത്തനങ്ങൾ മനസ്സിലാക്കാനായി തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം സന്ദർശിക്കുകയും, യുവശാസ്ത്രജ്ഞരുടെ ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. ചീഫ് ക്ലബ്ബിൻറെ ഭാഗമായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും, അതിലെ വിളവുകൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുകയും ചെയ്തു.ക്ലബ്ബിലെഅംഗമായ അമൽ എസ് നായർ പഞ്ചായത്തിലെ കുട്ടികർഷകനുള്ള അവാർഡിനർഹനായി. 2019 - 20 അധ്യയനവർഷം വർഷം ക്ലബ്ബിലെ അംഗങ്ങൾ പഞ്ചായത്തിൻറെ സഹകരണത്തോടെ 12-ാംനെൽകൃഷി നടത്തി.  വാർഡിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനുവേണ്ട നിർദേശങ്ങൾ നൽകുകയും,കുട്ടികൾ നല്ല രീതിയിൽ പച്ചക്കറിതോട്ടം വീടുകളിൽ നിർമിക്കുകയും ചെയ്തു. 2021 22 അധ്യയന വർഷം ക്ലബ്ബ് വീണ്ടും സജീവമാവുകയും കുട്ടികൾ സ്കൂളിൽ പച്ചക്കറി തോട്ടം ആരംഭിക്കുകയും ചെയ്തു. സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികളും വീട്ടിലൊരു തുളസിച്ചെടി നട്ടുകൊണ്ട് തുളസീവനം പദ്ധതിക്ക് തുടക്കമിട്ടു.  

സീഡ്  പ്രോജക്ടിന് ലഭിച്ച  പുരസ്കാരങ്ങൾ

2012 -13 - പ്രശസ്തിപത്രവും, 5000 രൂപ ക്യാഷ് അവാർഡും ലഭിച്ചു.

2014 - 15- പ്രശസ്തിപത്രവും ക്യാഷ് അവാർഡും

2016 - 17 - ഹരിതവിദ്യാലയം അവാർഡ് ലഭിച്ചു . മാതൃഭൂമി വികെസി നന്മ പ്രോജക്ടിന് പ്രത്യേക പുരസ്കാരവും ലഭിച്ചു .

2017- 18 - ഹരിതവിദ്യാലയം അവാർഡ് ലഭിച്ചു

2018 - 19 - പ്രശസ്തി പത്രവും ക്യാഷ് അവാർഡും ലഭിച്ചു

* ഹെൽത്ത് ക്ലബ്

2013 14 അധ്യയന വർഷം ഹെൽത്ത് ക്ലബ്ബിൻറെ യൂണിറ്റ് ശ്രീ.മനോജ് കുമാർ എൻ , ശ്രീമതി ജ്യോതി ശ്രീ എന്നീ അധ്യാപകരുടെ ചുമതലയിൽ ആരംഭിച്ചു. ലഹരി ഉപയോഗിക്കുന്നതിന് ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി 12- 6- 2013  ൽ  പുകയില വിരുദ്ധ സെമിനാർ നടത്തുകയും തുടർന്ന് ഒരു ഷോർട്ട് മൂവി പ്രദർശിപ്പിക്കുകയും ചെയ്തു. അയൻ ഫോളിക്കാസിഡ് ഗുളികകൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എല്ലാ ആഴ്ചയിലും നൽകിയിരുന്നു.1-7-2013ൽ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ല ഘടകത്തിൻറെയും നാഷണൽ ഹൈസ്കൂളിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ പകർച്ചപ്പനി പ്രതിരോധ ബോധവൽക്കരണം സൗജന്യ മരുന്ന് വിതരണവും നടന്നു. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൻറെയും  വള്ളംകുളം നാഷണൽ ഹൈസ് കൂളിൻറെയും തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു .

2014 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി പരിസര ശുചിത്വാചരണ പ്രവർത്തനങ്ങൾ നടത്തി . പരിസര ശുചിത്വ റാലികൾ സംഘടിപ്പിച്ചു. കുട്ടികളെ പ്ലാസ് റ്റിക് ദൂഷ്യവശങ്ങളെക്കുറിച്ച് അബോധം സൃഷ് ടിച്ചു. ശുചിത്വവുമായി ബന്ധപ്പെട്ടപ്രസംഗ മത്സരം പ്രബന്ധ രചനാ മത്സരം എന്നിവ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.   2017 മുതൽ സർക്കാർ നിർദേശപ്രകാരം ആറു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അയൺ ഗുളിക ആഴ്ചയിലൊരു ദിവസം ഉച്ചഭക്ഷണത്തിനു ശേഷം നൽകിവരുന്നു.ഇത് എല്ലാ വർഷവും നൽകുന്നുണ്ട്.ഓതറ ഹെൽത്ത് സെൻറർ ആണ് നമുക്ക് ആവശ്യമായ ഗുളിക സ്കൂളിൽ എത്തിക്കുന്നത് . കുട്ടികളിലെ അയണിൻറെ കുറവ് പരിഹരിക്കുന്നതിനാണ് ഇത് നൽകുന്നത് .എല്ലാവർഷവും രക്ഷകർത്താക്കളുടെ സമ്മതപത്രം മേടിച്ച് താല്പര്യമുള്ള കുട്ടികൾക്കാണ് ഗുളിക നൽകുന്നത്. ഇതിനായി കോഡിനേറ്റർമാർ ക്ക് എല്ലാവർഷവും വിദഗ്ധ ഡോക്ടർമാർ നൽകുന്ന ക്ലാസുകൾ ഗവൺമെൻറ് തലത്തിൽ നൽകാറുണ്ട് . 2018 മുതൽ എല്ലാ കുട്ടികൾക്കും വിരഗുളികയുടെ ഡോസ് വർഷത്തിൽ രണ്ട് വീതം നൽകാറുണ്ട്. കോർഡിനേറ്റർ മാർക്ക് വർഷത്തിൽ രണ്ട് സെമിനാറുകൾ ഗവൺമെൻറ്തലത്തിൽനടത്താറുണ്ട് . കുട്ടികളിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി കുട്ടി ഡോക്ടർ പദ്ധതി നടപ്പിലാക്കി. തിരഞ്ഞെടുത്ത കുട്ടികൾക്ക് കോട്ടുകളും മറ്റ് ഉപകരണങ്ങളും നൽകി. ഓതറ പി എച്ച് സി ഇതിൻറെ മേൽനോട്ടം വഹിച്ചു.ഹെൽത്ത് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു ഹെൽത്ത് കോർണർ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നമ്മുടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കായി വ്യക്തി ശുചിത്വം പരിസര ശുചിത്വം വിഷയത്തിൽ ഗൂഗിൾ നെറ്റിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തി.

ആരോഗ്യ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി പേവിഷബാധയും ആഗോള കൈ കഴുകൽ ദിനം എന്നീ വിഷയങ്ങളിൽ  പ്രത്യേക ക്ലാസുകൾ നൽകുകയുണ്ടായി. കൗമാരക്കാരായ കുട്ടികളുടെ മനസിക സംഘർഷം ലഘൂകരിക്കുന്നതിനായി കലാലയ ജ്യോതി എന്ന പേരിൽ സംസ്ഥാന വനിതാ കമ്മീഷൻറെ ആഭിമുഖ്യത്തിൽ  ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും ഫഹദ് സലീം കുട്ടികൾക്കായി ക്ലാസ്നയിക്കുകയും ചെയ്തു.

എല്ലാവർഷവും അന്താരാഷ് ട്ര യോഗ ദിനം ആചരിച്ചു വരുന്നു. അതേപോലെ5, 10 ക്ലാസുകളിലെ കുട്ടികൾക്ക് ഓതറ ഹെൽത്ത് സെൻററിൽനിന്നും സ് കൂ ളിലെത്തി പ്രതിരോധ കുത്തിവെപ്പുകൾ നൽകിവരുന്നു .വ്യക്തിശുചിത്വം വ്യായാമം എന്നിവ ശീലമാക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിരന്തരം നൽകിക്കൊണ്ടിരിക്കുന്നു. ഹെൽത്ത് ക്ല ബ്ബിൻറെ നേതൃത്വത്തിൽ എല്ലാ പ്രവർത്തനങ്ങളും മികച്ച രീതിയിൽ തന്നെ നടന്നുവരുന്നു.

*വിമുക്തി ക്ലബ്ബ്

ലഹരിവസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തിൽ വളർന്നു കൊണ്ടിരിക്കുകയാണ് . വ്യക്തിയെ സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെ കുറിച്ച് ജനങ്ങൾക്ക് പ്രത്യേകിച്ച് യുവജനങ്ങൾക്ക് അവബോധം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച ലഹരി വിമുക്ത പരിപാടിയായ വിമുക്തിയുടെ ഭാഗമായാണ് വിമുക്തി ക്ലബ്ബ് സ്കൂളിൽ രൂപീകരിച്ചത് . `ലഹരിവസ്തുക്കളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി വരുന്നത് .വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച്  മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നത് . ക്ലബ്ബിലേക്ക് 20 കുട്ടികളെ തെരഞ്ഞെടുക്കുകയും അവരിൽനിന്ന് അഞ്ചു കുട്ടികളെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു എല്ലാമാസവും ആദ്യവാരം തന്നെ കമ്മിറ്റി മീറ്റിംഗ് കൂടുകയും ചെയ്യുന്നു .ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുവാൻ ക്ലബ്ബംഗങ്ങൾ മുൻകൈയെടുത്ത് മറ്റു കുട്ടികളെയും ബോധവൽക്കരിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ 2021ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിക്കുന്നതിൻറെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രയോജനകരമാകും വിധം അന്നത്തെ ജയിൽ ഡിജിപി ആയ ശ്രീ ഋഷിരാജ് സിംഗ് കുട്ടികൾക്ക് ഓൺലൈൻ ബോധവൽക്കരണ ക്ലാസ് എടുക്കുകയുണ്ടായി. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്റർ, ചിത്രരചന, കഥ, കവിത, ലേഖനങ്ങൾ എന്നിവ കുട്ടികളിൽ നിന്നും ശേഖരിച്ച്കൈയ്യെഴുത്തുമാസിക തയ്യാറാക്കി വരുന്നു. 2021 ഡിസംബറിൽ വിമുക്തി മിഷനും എൻഎസ്എസ്സും സംയുക്തമായി സംഘടിപ്പിച്ച ലഹരിയുടെ ലോകം എന്ന വിഷയത്തെ ആസ്പദമാക്കി യുള്ള വെബിനാറിൽ ക്ലബ്ബിലെ കുട്ടികളെ പങ്കെടുപ്പിച്ചു . 2022 ൽ പൊതുവിദ്യാഭ്യാസ വകുപ്പ്, എക്സൈസ് വകുപ്പ് ,വിമുക്തി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരത്തിൽ കുട്ടികൾ പങ്കെടുത്തുവരുന്നു .

* ആരോഗ്യ സംരക്ഷണ സമിതി

2021 22 അധ്യയന വർഷം നവംബർ ഒന്നാം തീയതി സ് കൂ ൾ തുറന്ന്പ്രവർത്തനമാരംഭിക്കുന്നതിനുമുന്നോടിയായി സർക്കാർ നിർദേശ പ്രകാരം സ്കൂൾ ആരോഗ്യസംരക്ഷണ സമിതി ഒക്ടോബർ മാസത്തിൽ രൂപീകരിച്ചു . കാലാകാലങ്ങളിൽ സർക്കാർ ശുപാർശചെയ്യുന്ന സുരക്ഷാ നടപടികൾ നടപ്പിലാക്കുക അവ നിരീക്ഷിക്കുക എന്നതാണ് ഈ ആരോഗ്യ സംരക്ഷണ സമിതിയുടെ ഉദ്ദേശ്യം. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി ആർ ആശാലത, വാർഡ് മെമ്പർ കെ കെ വിജയമ്മ, പി ടി എ പ്രസിഡൻറ് ഫാദർ മാത്യുകവിരായിൽ, ജെ പി എച്ച് എൻ ബ്രിജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ് പെക്ടർ റിജിൻ ജി എസ്, ആശാവർക്കർ സതി പി ആർ, യു പി എസ് ടി പ്രതിനിധി നന്ദന ജയറാം, എച്ച് സി റ്റി പ്രതിനിധി ഗംഗമ്മ കെ ,വിദ്യാർത്ഥി പ്രതിനിധി ശ്രേയാ ലക്ഷ് മി ,സീനിയർ അസിസ് റ്റൻറ് ദിലീപ് കുമാർ ,സ്കൂൾ ക്ലർക്ക്  ജയൻ എം . ഇവരുടെ മേൽനോട്ടത്തിലാണ് ഈ സമിതിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

സ്കൂളിൽ വരുന്നകുട്ടികൾക്കും ജീവനക്കാർക്കും രോഗലക്ഷണം ഉണ്ടോ എന്ന് പരിശോധിക്കുക, രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ നിരീക്ഷിക്കുന്നതിനായി നിരീക്ഷണ മുറിതയ്യാറാക്കുക ,പ്രാഥമിക സുരക്ഷാ കിറ്റ് ലഭ്യമാക്കുക, സാമൂഹിക അകലം പാലിച്ചുകൊണ്ട്കുട്ടികളെ അതാത് ക്ലാസ് റൂമുകളിൽ എത്തിക്കുക, ക്ലാസ്റൂമുകൾ അണുവിമുക്തമാക്കുക,  സാമൂഹിക അകലം പാലിച്ചുകൊണ്ട് ഉച്ചഭക്ഷണം നൽകുക, സ് കൂ ളിലെത്തിയ കുട്ടികളുടെ വീടുകളിലെ സാഹചര്യം അംഗങ്ങളുടെ ആരോഗ്യ വിവരം വാക്സിനേഷൻ വിവരങ്ങൾ എന്നിവ

അന്വേഷിക്കുക ,പ്രാദേശികതലത്തിൽ ആരോഗ്യപ്രവർത്തകരുമായി നിരന്തരം ബന്ധം പുലർത്തുകയും ദിവസേനയുള്ള റിപ്പോർട്ട് നൽകുകയും ചെയ്യുക എന്നീ പ്രവർത്തനങ്ങൾ ഈ സമിതിയുടെ മേൽനോട്ടത്തിൽ കൃത്യമായി നടന്നു വരുന്നു. രണ്ടാഴ് ച കൂടുമ്പോൾ ഈ സമിതിയുടെ യോഗം വിളിച്ചു ചേർക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ് തു വരുന്നു. മാസ്ക് സാനിറ്റൈസർ ഹാൻവാഷ് എന്നിവ ഉപയോഗിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും ,അതിൻറെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ കൃത്യമായി അവബോധം സൃഷ് ടിക്കുവാൻ കഴിഞ്ഞു  എന്നത് ഈ സമിതിയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ് . മാസ്ക് കൈമോശം വന്ന കുട്ടികൾക്ക് യഥാസമയം അത് നൽകി വരുന്നു . 20- 1- 2022 പതിനഞ്ച് വയസ്സായ എല്ലാ കുട്ടികൾക്കും ഗവൺമെൻറിൻറെ നിർദ്ദേശപ്രകാരം കോവിഡിനെതിരെയുള്ള വാക്സിനേഷൻ ഈ സമിതിയുടെ മേൽനോട്ടത്തിൽ നടത്തപ്പെട്ടു .

* സ്റ്റാർ കോണ്ടസ്റ്റ്

ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ സ്മരണാർത്ഥം ജോയ് ആലുക്കാസും നാഷണൽ ഹൈസ്കൂളും കൂടി ചേർന്ന് നടത്തുന്ന   ഒരു മത്സരമാണ് സ്റ്റാർ കോണ്ടസ്റ്റ് കുട്ടികളുടെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക, ശാസ്ത്ര സാങ്കേതിക രംഗത്തെ വ്യക്തികളെയും അവരുടെ സംഭാവനകളെയും പരിചയപ്പെടുത്തുക, ആരോഗ്യകരമായ മത്സരബുദ്ധി പ്രായോഗികതലത്തിൽ വളർത്തുക, അതിലൂടെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുക എന്നതാണ് സ്റ്റാർ കോണ്ടെസ്റ്റിന്റെ ലക്ഷ്യം. വിദഗ്ധൻ തയ്യാറാക്കുന്ന ശാസ്ത്രസംബന്ധിയായ 7 ചോദ്യങ്ങൾ തിങ്കളാഴ്ച തോറും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. കുട്ടികൾ ശരിയുത്തരങ്ങൾ അന്വേഷിച്ചു കണ്ടെത്തി എഴുതി തയ്യാറാക്കി സ്വന്തം പേര് ക്ലാസ്സ് ഡിവിഷൻ എന്നിവയിൽ രേഖപ്പെടുത്തി സ്കൂളിലെ Drop in box ൽ നിക്ഷേപിക്കണം. എല്ലാ വെള്ളിയാഴ്ചയും മൂന്നുമണിക്ക് അപ്പോൾ വരെ ലഭിച്ച ആഴ്ചത്തെ മുഴുവൻ ശരിയുത്തരങ്ങൾ എഴുതിയവരുടെ പേരുകൾ നറുക്കിട്ട് വിജയിക്ക് ജോയ് ആലുക്കാസ് വക സമ്മാനം നൽകും. വർഷാവസാനം അങ്ങനെയുള്ള മുഴുവൻ പേരുകളും നറുക്കിട്ട് വിജയികൾക്ക് ബംബർ സമ്മാനം ജോയ്ആലുക്കാസ് നൽകും. ഓരോ ആഴ്ചയിലും മുഴുവൻ ശരിയുത്തരങ്ങൾ എഴുതുന്നവരുടെ പേരുകൾ എഴുതി സൂക്ഷിക്കും.  കോവിഡ് മൂലം സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ സ്റ്റാർ കോൺഗ്രസ് മത്സരങ്ങൾ ഓൺലൈൻ ആയിട്ടാണ് 2019 -20,20 -21 വർഷങ്ങളിൽ നടത്തിവരുന്നത് . ഇതിൽ വിജയിക്കുന്നവർക്കു ജോയ്ആലുക്കാസ് വക സമ്മാനം ആനുവേഴ്സറി ക്കു നൽകിവരുന്നു. അന്നേദിവസം ബമ്പർ പ്രൈസ് വിജയയും തെരഞ്ഞെടുത്ത അവർക്കുള്ള സമ്മാനവും നൽകുന്നു.

* സംസ്കൃത സമാജം

   സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സംസ്കൃത സമാജം സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനാഘോഷം, പഠന കേളികൾ, സംഭാഷണ ക്ലാസ്സുകൾ, അസംബ്ളികൾ, സെമിനാറുകൾ, വിവിധ സ്കോളർഷിപ്പുകൾക്കുള്ള പരിശീലനം, അക്ഷരശ്ലോക സദസ്സ്  , കലോത്സവക്കളരി എന്നിവ സംഘടിപ്പിച്ചു വരുന്നു.2021-22 അധ്യയനവർഷം സംസ്കൃത സമാജത്തിന്റെ  നേതൃത്വത്തിൽ ഓൺലൈനായി സംസ്കൃതദിനാഘോഷം ഓഗസ്റ്റ് 22ന് നടത്തി .

* ഹിന്ദി ക്ലബ്ബ്

രാഷ്ട്രഭാഷയായ ഹിന്ദിയിൽ കുട്ടികളിൽ താല്പര്യം വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ എല്ലാ വർഷവും നടത്തി വരുന്നു . അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ ഹിന്ദി ക്ലബ്ബ് രൂപീകരിക്കുകയും. അതിൻറെ പ്രവർത്തനങ്ങൾ തുടർച്ചയായി നടന്നു വരികയും ചെയ്യുന്നു . പ്രേംചന്ദ് ജയന്തി, ഹിന്ദി ഭാഷാ ദിനം ,മറ്റു പ്രധാനപ്പെട്ട ദിനാചരണങ്ങൾ എന്നിവ എല്ലാവർഷവും ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിപുലമായി നടത്താറുണ്ട് . കലോൽസവങ്ങളിൽ ഹിന്ദി വിഷയവുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുക്കാൻ പ്രാപ്തരാക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയുംചെയ്തുവരുന്നു . കവിതാരചന ,പ്രസംഗം , ഉപന്യാസരചന , പദ്യം ചൊല്ലൽ എന്നിവയിൽ ഇതിൽ കുട്ടികൾ സബ്ജില്ലാ ജില്ലാ തലങ്ങളിൽ സമ്മാനാർഹരായതായിട്ടുണ്ട് . എല്ലാ വർഷവും യുപി ഹൈസ്കൂൾ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് സുഗമ ഹിന്ദി പരീക്ഷ നടത്തിവരുന്നു . 2017 18 അധ്യയനവർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ സുഗമഹിന്ദി പരീക്ഷയ്ക്ക് പങ്കെടുപ്പിച്ചതിനായി കേരള ഹിന്ദി പ്രചാരസഭ തിരുവനന്തപുരം, ഫലകവും പ്രശസ്തി പത്രവും ഹിന്ദി ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങളും നൽകി അനുമോദിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സുരീലി ഹിന്ദി എന്ന ഹിന്ദി പഠന പരിപോഷണ പദ്ധതി അഞ്ചു മുതൽ എട്ടു വരെ ക്ലാസിലെ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്ന ഒന്നാണ് . 2021 22 അധ്യയനവർഷം അഞ്ചു മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ നൽകിവരുന്നു .അക്ഷരം ഉറപ്പിക്കുന്നതിനും വായനക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള തുമായ നിരവധി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു .

* ഇംഗ്ലീഷ് ക്ലബ്ബ്

കുട്ടികളുടെ ഇംഗ്ലീഷ് അഭിരുചി മുൻനിർത്തി വിവിധ പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് ക്ലബ്ബിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു.യുപിയിലും എച്ച് സി ലും 50 വിതം  കുട്ടികളെ ക്ലബ്ബിൻറെ അംഗങ്ങളാക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്ക് ഒരു മണിമുതൽ ഒന്നര വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തും . കുട്ടികൾക്ക് ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നൽകാറുണ്ട് . യുപിയിലും ഹൈസ്കൂളിലുമുള്ള കുട്ടികൾക്ക് അവരുടെ ഇംഗ്ലീഷ് നിലവാരം അനുസരിച്ചുള്ള പുസ്തകങ്ങൾ നൽകുകയും പുസ്തക വായനക്ക് ശേഷം യുപി വിഭാഗം കുട്ടികൾ ലഘു സംഗ്രഹം തയ്യാറാക്കുകയും,ഹൈസ്കൂൾ വിഭാഗം കുട്ടികൾ പുസ്തക അവലോകനം തയ്യാറാക്കുകയും ചെയ്യുന്നു . എല്ലാ ക്ലാസുകളിലും ക്ലബ്ബിന്റെ ഭാഗമായി ഇംഗ്ലീഷ് പദ്യം ചൊല്ലൽ ,പ്രസംഗം ,പുസ്തകാവലോകനം, ഇംഗ്ലീഷ് പത്രവായന തുടങ്ങിയവ നടത്തിവരുന്നു. പ്രധാനപ്പെട്ട ദിവസങ്ങളിൽ അതിനോടനുബന്ധിച്ച മത്സരങ്ങൾ നടത്തുന്നു.അതോടൊപ്പം മഹത് വ്യക്തികളെ കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. പാഠഭാഗത്തെ ആസ്പദമാക്കി നാടകം, സ്കിറ്റ്, റോൾപ്ലേ തുടങ്ങിയവ നടത്തുന്നു. പദസമ്പത്ത് വർധിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ നൽകുന്നു. പ്രകൃതിസ്നേഹം വളർത്തത്തക്കവിധത്തിലുള്ള മത്സരങ്ങൾ നടത്തി വീഡിയോ പ്രകാശനം ചെയ്യാറുണ്ട് . കുട്ടികളെ ഇംഗ്ലീഷ് ഫെസ്റ്റിന് ബി ആർ സി തലത്തിൽ പങ്കെടുപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഫസ്റ്റിൽ ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താൽപര്യത്തോടെ ചെയ്തുവരുന്നു. വീഡിയോ ,ഓഡിയോ, കൈയ്യെഴുത്ത് ഈ മൂന്ന് തലത്തിലും കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും കുട്ടികളുടെ ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തിവരുന്നു.