നണിയൂർ നമ്പ്രം മാപ്പിള എൽ.പി. സ്ക്കൂൾ, കയരളം

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13822 (സംവാദം | സംഭാവനകൾ)
നണിയൂർ നമ്പ്രം മാപ്പിള എൽ.പി. സ്ക്കൂൾ, കയരളം
വിലാസം
NANIYOOR NAMBRAM
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201713822




ചരിത്രം

1944- ൽ ശ്രീ.പി.എം.മാധവൻ നമ്പീശരൻ മാസ്റ്റരുടെ നേതൃത്വത്തിൽ ഗുരുകുല രീതിയിൽ ആരംഭിച്ച് ഇരിക്കൂർക്കാരൻ കൂര കത്ത് കമാൽ ഹാജി നിർമ്മിച്ചു നൽകിയ സ്കൂളാണ് നണീയൂർ നമ്പ്രം മാപ്പിള

 എ.ൽ.പി.സ്കൂളായി മാറിയത്. വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായും സാമ്പത്തികപരമായും വളരെ പിന്നിൽ നിന്നിരുന്ന ഒരു കൊച്ചു ഗ്രാമപ്രദേശമായിരുന്നു നണിയൂർ നമ്പ്രം. മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത്  പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തിന് അഭിമുഖമായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അരിന്പ്ര അന്പലം വഴിയും പറശ്ശിനിക്കടവ് പാലം വഴിയും സ്കൂളിലേക്ക്  എത്തിച്ചേരാം. 1978- മുതല് പ്രസ്തുത സ്കൂള് മുനവ്വിറുൽ  ഇസ്ലാം സംഘത്തിന് ശ്രീ.പി.എം.മാധവൻ ന വിട്ടുകൊടുക്കുകയാണ് ചെയ്തത്. തുടർന്ന് സ്കൂള് നല്ല നിലയിൽ പ്രസ്തുത കമ്മറ്റി നടത്തിവരികയാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.നാലകത്ത് സൂപ്പി അവർകള് പുതിയ 100-20 ന്റെ കോണ്ക്രീറ്റ്
കെട്ടിടം 1.2.2003 ന് ഉദ്ഘാടനം ചെയ്തു. അങ്ങനെ നല്ല ഭൌതീക സാഹചര്യമുള്ള മയ്യിൽ പഞ്ചായത്തിലെ തന്നെ ഒരു സ്കൂളായി നമ്മുടെ സ്കൂള് മാറി . സ്കൂള് ചുറ്റുമതില് നിർമ്മാണം  പൂർത്തിയായി. 1.11.1944-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ശ്രീ.പി.എം. മാധവൻ മാസ്റ്റർ, എം.ഭാസ്കരൻ മാസ്റ്റർ, പി.കറുവൻ മാസ്റ്റർ, എം.കെ.കുട്യാപ്പ മാസ്റ്റർ, പി.സി.നാരായണൻ മാസ്റ്റർ, എം.വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.അച്യൂതൻ മാസ്റ്റർ, എം.വി.ചാത്തുക്കുട്ടി മാസ്റ്റർ, പി.എം. പരമേശ്വരി ടീച്ചർ, കെ.എൻ കല്യാണി ടീച്ചർ, പി.സരോജിനി ടീച്ചർ, കെ.രമാവതി ടീച്ചർ, പി.മൊയ്തു മാസ്റ്റർ, എന്നിവർ പൂർവ്വ അധ്യാപകരും. ശ്രീമതി പി.ടി.പ്രേമാവതി ടീച്ചർ,വി.സ്മിത ടീച്ചർ,കെ.എം.പി.അഷ്റഫ് മാസ്റ്റർ,അൻജുഷ, റിജി ഇന്ന് നിലവിലുള്ള അധ്യാപകരുമാണ്. വിദ്യാഭ്യാസ ചട്ടങ്ങള് പാലിച്ച്

വിദ്യാഭ്യാസപരമായി സബ്ജില്ലയില് ന്നെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണ് നണീയൂർ നമ്പ്രം മാപ്പിള എ.ൽ.പി. സ്കൂള്. സ്കൂളിന്റെ മാനേജറായിരുന്ന പി.എം.മാധവൻ നമ്പീശന്റെ കാലത്തിനു ശേഷം 1978-ൽ സ്കൂള് മുനവ്വിറുല് ഇസ്ലാം സംഘത്തിന് വിട്ടുകൊടുക്കുകയും പിന്നീട് കമ്മിറ്റിയുടെ ബൈലോ പ്രകാരം കമ്മിറ്റിയുടെ പ്രസിഡണ്ട് സ്കൂള് മാനേജറായി വരികയും ചെയ്തു. ശ്രീ.അസ്സന് മമ്മദ്, കെ.അബ്ദുള്ള. അഹമ്മദ്കുട്ടി, സി.മൊയ്ദീന് കുട്ടി. സി.ആർ.പി.അബ്ദുള്ളകുട്ടി, യു.കെ.ഇബ്രാഹിംകുട്ടി, എം.ഉസ്മാൻ, എം.കെ.പി.മുസ്തഫ എന്നിവർ യഥാക്രമം മാനേജർമാരായി. പി.ടി.എ.പ്രസിഡണ്ടുമാരായി ശ്രീ.ആർ.പി.അബ്ദു റഹ്മാൻ ഹാജിയും. എം.ആദംകുട്ടിയും, എം.അൻസാരിയും അവരവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും, സാമ്പത്തികപരമായും വളരെ പിന്നോക്കം നിന്നിരുന്ന നണിയൂർ നമ്പ്രം ദേശക്കാർക്ക് ഈ സ്കൂള് ഒരനുഗ്രഹമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനും സാധാരണക്കാരന്റെ വിദ്യാഭ്യാസ അവകാശങ്ങള് പരിപൂർണ്ണമായി നിറവേറ്റുന്നതിന് മെച്ചപ്പെട്ട സൌകര്യങ്ങള് ലഭ്യമാക്കാനും അതിനായി ഗ്രാമീണ വിദ്യാലയങ്ങളെ മികവുറ്റതാക്കാനും പ്രാദേശിക ഭരണകുടത്തിനും മുഴുവൻ സമൂഹത്തിനും ബാധ്യതയുണ്ട്. സ്കൂളിന്റെ ഭൌതിക സാഹചര്യം വർദ്ധിപ്പിക്കുന്നതിനും അക്കാദമിക മികവ് ഉണർത്തുന്നതിനും സമൂഹ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും വേണ്ടി നിരന്തരമായ പരിശ്രമം ഗുണകാ൦ക്ഷികളായ എല്ലാവരിൽ നിന്നും ലഭിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ == .ഇംഗ്ലീഷ് തിയേറ്റർ ,ചുറ്റുമതിൽ, പ്രവേശന കവാടം കമ്പ്യൂട്ടർ ലാബ് , ശുചി മുറികൾ , ആവശ്ശ്യമായ ഫര്ണിർ കൾ, കളിസ്ഥലം ,പാചകപ്പുര , തുടങ്ങിയ ആവശ്യമായ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂൾ അസംബ്ലി സർഗ്ഗവേള പ്രതിമാസ ക്വിസ് പരിസരശുചീകരണം പതിപ്പുകൾ origami training Abacus training spoken english dance cycling ഫീൽഡ് ട്രിപ്പുകൾ ക്ലാസ് പി ടി എ ദിനാചരണങ്ങൾ സി ഡി പ്രദർശനം ലൈബ്രറി വായനാ മൂലകൾ കലാ -കായിക പരിശീലനം പൂന്തോട്ട പരിപാലനം പത്ര പാരായണം ക്ലബ് പ്രവർത്തനങ്ങൾ എസ് ആർ ജി ഇംഗ്ലീഷ് -ഗണിത ഫെസ്റ്റുകൾ കബ്

  സ്മാർട്ട് ക്ലാസ്സ്‌റൂം ഇംഗ്ലീഷ് തിയേറ്റർ , ഇംഗ്ലീഷ് ലൈബ്രറി ,വിവിധ തരം ക്ലബുകൾ കലാകായിക രംഗത്തു മികച്ച നേട്ടം പിന്നോക്കക്കാർക്കു പരിശീലനം ,പഠനയാത്ര ,സ്കൂൾവാർഷികം , ജൈവ പച്ചക്കറി കൃഷി ,പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം ,വിവിധ തരം എന്റോമെൻറ്റുകൾ തുടർങ്ങനീയവ നടന്നു വരുന്നുണ്ട് 

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പി ടി എ

PTA1.jpg

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള്‍ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്ക് അടിത്തറ പാകുന്നത്.

സ്ക്കൂള്‍ ജനറല്‍ പി.ടി.എ യ്ക്കു പുറമെ മദര്‍ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Mayyil - Arimbra - Naniyoornambram Mopila ALPS