നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

ടുവട്ടം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.

  • ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഉപന്യാസരചന, ക്വിസ് മത്സരം. സെമിനാർ. തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു.
  •   ആഗസ്റ്റ് 6, 9, ഹിരോഷിമാ നാഗസാക്കി ദിനങ്ങളുടെ ഭാഗമായി സഡാക്കോ കൊക്ക് നിർമ്മാണം പോസ്റ്റർ നിർമ്മാണം, യുദ്ധ വിരുദ്ധ റാലി എന്നിവ സംഘടിപ്പിക്കാറുണ്ട്.
  • സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസംഗം, പതാക നിർമ്മാണം, തുടങ്ങിയ പരിപാടികൾ നടത്തുന്നു.
  • ഗാന്ധി ജയന്തിയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപനം, ഭജൻസ് , പ്രച്ഛന്ന വേഷം എന്നിവ നടത്തുന്നു.
  • ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു.
  • കൂടാതെ കുട്ടികളിലെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്.
  • ഉപജില്ലാ ജില്ലാ തല സാമൂഹ്യശാസ്ത്ര മേളകളിൽ .കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

2022-23 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ

2022-23 അക്കാദമിക വർഷം സാമൂഹ്യ ശാസ്ത്ര ക്ലബ് വളരെയധികം പ്രവർത്തനങ്ങൾ കാഴ്ച വെച്ചു.

  • സാമൂഹ്യ ശാസ്ത്ര മേളയ്ക്കു ധാരാളം കുട്ടികൾ പങ്കെടുക്കുകയും നല്ല working model കളും Still model കളും സ്കൂൾ തലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. Still modelനു 5 D യിലെ അഭിനവിനേയും ആവണിയേയും Working model നു 6 B യിലെ ഗൗരിനന്ദനയും അനുപമായേയും തിരഞ്ഞെടുത്തു. സബ്‌ ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ still model ന് B ഗ്രേഡും Working model നു Cഗ്രേഡും ലഭിച്ചു.
  • ഹൈസ്കൂൾ തലത്തിൽ സാമൂഹ്യ ശാസ്ത്ര മേളയ്ക്ക് ധാരാളം കുട്ടികൾ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ 10 Bയിലെ നിരജ്ഞന രാജേഷ് മൂന്നാം സ്ഥാനം നേടി. പ്രസംഗ മത്സരത്തിൽ 8 Eയിലെ ശ്രേയ എസ് നായർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. Still model ന് 9 B യിലെ ലിഡ എസ് മുല്ലശ്ശേരി, ആദിത്യൻ എം B ഗ്രേഡ് കരസ്ഥമാക്കി. Working model ന് 9B യിലെ ആരോമ സോമൻ , ദേവു ആർ B ഗ്രേഡ് കരസ്ഥമാക്കി.
  • പത്രവായന മത്സരത്തിൽ 9D യിലെ ശിവദ പി പങ്കെടുത്തു.
  • സാമൂഹ്യ ശാസ്ത്ര ടാലന്റ് സെർച്ചിൽ 9B യിലെ ഗൗരി പ്രസാദിന് രണ്ടാം സ്ഥാനം ലഭിച്ചു.
  • ആഗസ്റ്റ് 15, ജനസംഖ്യാ ദിനം , ഗാന്ധി ജയന്തി, ഹിരോഷിമ- നാഗസാക്കി ദിനങ്ങൾ, അധ്യാപക ദിനം തുടങ്ങിയ ദിനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി അതിനെപ്പറ്റി അവബോധം നൽകി കൊണ്ട് തന്നെ ആചരിച്ചു.
  • സാമൂഹ്യ ശാസ്ത്ര ക്ലബ് അംഗങ്ങളുമായി ഒരു പഠന യാത്ര സംഘടിപ്പിച്ചു.