നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

എൻ .സി .സി യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ 5 ന് പരിസ്ഥിതി ദിനം, സ്കൂൾ പരിസരത്ത് ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് പ്രഥമാദ്ധ്യാപിക ഉദ്ഘാടനം ചെയ്തു. എൻ .സി .സി കുട്ടികളുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ യോഗാ ദിനം ആചരിച്ചു. അന്നേ ദിവസം പൂർവാധ്യാപിക ആയിരുന്ന മായ ടീച്ചറുടെയും മുൻ എൻ .സി .സി ഓഫീസറായ ബിന്ദു ടീച്ചറുടേയും നേതൃത്വത്തിൽ എൻ .സി .സി കുട്ടികൾക്ക് യോഗ പ്രദ‌‌ർശനം നടത്തി. കൂടാതെ സ്കൂൾ തല യോഗ പ്രദ‌‌ർശനത്തിൽ എൻ .സി .സി കുട്ടികൾ പങ്കാളികളായി.

ജൂൺ 28 ന് എൻ .സി .സി ബോയ്സിന്റെ റിക്രൂട്ട്മെന്റും ഉം, ജൂലൈ 13 ന് yഎൻ .സി .സി ഗേൾസിന്റെ റിക്രൂട്ട്മെന്റ് റാലിയും ഉണ്ടായി. ആദ്യ വർഷ കേഡറ്റുകൾക്കുള്ള എൻ .സി .സി പരേഡുകൾ ജൂലൈ 18, 19 തീയതികളിൽ ആരംഭിച്ചു.

ആഗസ്റ്റ് 15 ന് സ്കൂൾ തലത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിന പരേഡിലും അന്നേ ദിവസം നടത്തപ്പെട്ട ഘോഷയാത്രയിലും എൻ .സി .സി കുട്ടികൾ പങ്കെടുക്കുകയുണ്ടായി.

ഒക്ടോബർ 2 ന് സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി എൻ .സി .സി കുട്ടികൾക്കായി ചിത്രരചന മത്സരവും പോസ്റ്റർ നിർമ്മാണവും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എൻ .സി .സി നേതൃത്വത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. സബ് ജില്ലാ യുവജനോത്തിന് വേദികളിലും ഭക്ഷണശാലയിലും എൻ .സി .സി കുട്ടികളെ ഡ്യൂട്ടിക്ക് നിയോഗിക്കുകയുണ്ടായി. ജനുവരി 26 ന് പരേഡിൽ എൻ .സി .സി കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു.

ഈ കഴിഞ്ഞ SSLC പരീക്ഷയിൽ 47 ആൺകുട്ടികളും 50 പെൺകുട്ടികളും ഗ്രേസ് മാർക്കിന് അർഹരായി.

2021 മെയ് 21 മുതൽ 30 വരെ KSMDB കോളേജ് ശാസ്താംകോട്ട, SMHSS പതാരം, ATC എന്നിവിടങ്ങളിൽ 25 വീതം കുട്ടികളെ ക്യാമ്പിൽ പങ്കെടുപ്പിക്കുകയുണ്ടായി. തുടർന്ന് ഓണത്തിന് നടന്ന CATE ക്യാമ്പിലും 11 ആൺകുട്ടികളേയും 21 പെൺകുട്ടികളെ ജോൺ കെന്നഡി HS കരുനാഗപ്പള്ളിയിലും അടൂർ പോലീസ് ക്യാമ്പിലും പങ്കെടുപ്പിച്ചു. ഡിസംബർ മാസം നടന്ന CATE ക്യാമ്പിൽ 14 ആൺകുട്ടികളും പെൺകുട്ടികളുംപങ്കെടുത്തു.

റിപ്പബ്ളിക്ക് ദിനാചരണം