തേറളായി മാപ്പിള എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കലിയുഗ നാട്യം

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13734 (സംവാദം | സംഭാവനകൾ) (new poem)
കലിയുഗ നാട്യം

കിരണങ്ങളാൽ മിഴികൾ
തലോടിടും നേരം
രാവിൻറ പേക്കിനാവിൽ
കണ്ണീരിൻ നിറം ചുവന്നിടുന്നു
      
      നാനാ വർണങ്ങളും
      .കറുപ്പിൽ ലയിച്ചിടുമ്പോൾ
മറന്നിടുന്നൊരാ..
മഴവില്ലിൻ നിറങ്ങൾ
  
കുടുംബത്തിൻ വിശപ്പടക്കാൻ
സ്വപ്നങ്ങളായി വന്നൊരാ.
ബംഗാൾ തൻ മക്കളോ
കൊതിയോടെ തേടുന്നു
സ്വാന്തന കിറ്റുകൾ

  സൂചികുത്താനിടമില്ലാതിരുന്നൊരാ..
വഴിയോരങ്ങളിന്നിതാ
സൂചിവീണാലറിയും
നിശബ്ദതയിലാണ്ടു പോയി
    കിനാക്കൾ തൻ ചിറകിലേറി
പറന്നൊരാ പ്രവാസികൾ
തകർന്നൊരാ ഹൃദയത്തിൽ
ഏകാന്തത നുണയുന്നു
   
  കോർത്തിടാം ഹൃദയത്താൽ
സോദരാ കരങ്ങൾ
പൊരുതീടാം ഒന്നായി
ഒരു നവ സൂര്യനായ്
  
  മത ജാതി വർഗമന്യേ
മുഴുകട്ടെ ഹൃദയങ്ങൾ
പ്രാർത്ഥനയാൽ
വിരിയട്ടെ മലർവാടികൾ
സ്നേഹത്തിൻ നവഗന്ധത്താൽ.

ജഫ്ന മൂസാൻ
7 A [[|തേർളായി എ യു പി സ്‌കൂൾ]]
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത