തിമിരി ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കാലത്തിൻ്റെ ഒഴുക്കിൽ തുഴയുന്ന മർത്യന്
ബന്ധങ്ങളും ബന്ധനങ്ങളും ബാധ്യതയായി
വിധി നാളെയുടെ നേർക്കു ചൂണ്ടുമ്പോൾ
അതിജീവനം അനിവാര്യമാകുന്നു
ഓർമകൾ തിങ്ങി വസന്തത്തെയോർത്തപ്പോൾ
അന്നും ഞാൻ അതിജീവനത്തിലായിരുന്നു
അന്നു ഞാൻ എന്നെ മാത്രം നോക്കി
ചിരിക്കാൻ മറന്ന നാളുകൾ
ഇന്ന് ഞാൻ വായ മൂടിക്കെട്ടി
ഒരു മാരിവില്ലിനെ തേടുന്നു
ചക്രവാളങ്ങൾ സൂര്യനെ തിരയുന്നു
അന്ന് എന്നെയും നിന്നെയും ത്രാസിലാക്കി അളന്നെടുത്തൊരു കാലം.
മറച്ചുവെച്ചൊരു നൊമ്പരവും വിഹ്വലതയും
ഇന്നു ഞാൻ മൂടിക്കെട്ടി
ഓർമയുടെ നൂലിഴകൾ കൂട്ടിക്കെട്ടി മൂകമായ്
ഇന്നു ഞാൻ ഏകാന്തതയുടെ ചുടു കാറ്റിൽ
ഭ്രാന്തമായ് അലയുന്നു
ഇന്നു നീയൊരു മാറാലയായ്
അറിയുമോ മർത്ത്യാ നീയൊരു നീർക്കുമിള!

ദേവനന്ദ കെ വി
5 തിമിരി ജി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത