തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 16 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24093 (സംവാദം | സംഭാവനകൾ) (ഉളളടക്കം ചേര്‍ത്തു)

ഐ.ടി അധിഷ്ഠിതപഠനത്തിന് ഊന്നല്‍നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് സ്കൂളില്‍ നടത്തിക്കൊണ്ടിരിക്കുന്നത് . കാര്യക്ഷമമായ ഐ.ടി വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാല്‍കരിക്കുവാന്‍ സ്കൂള്‍ ഐ.ടി ക്ലബ്ബ് രൂപീകരിക്കുകയും വൈവിധ്യമാര്‍ന്ന ഐ.ടി ക്ലബ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു..ഈ വര്‍ഷത്തെ ഐ.ടി ക്ലബ്ബ് ജൂലൈ 7-ന് രൂപീകരിച്ചു. 25 കുട്ടികളാണ് ക്ലബ്ബിലുള്ളത്.രക്ഷാധികാരിയായി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ( പി പി രാജേഷ്) ,അഡ്വൈസറായി സ്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍ (ജിസി ഒലിയില്‍) , കണ്‍വീനറായി സ്റ്റുഡന്റ് ഐ.ടി. കോഡിനേറ്റര്‍ (മുഹമ്മദ് സഹദ് ), ജോയിന്റ് കണ്‍വീനര്‍മാര്‍ (മുഹമ്മദ് തസ്‌ലീം , നസ്റിന്‍ ) എന്നിവരെ തിരഞ്ഞെടുത്തു. ക്ലബ്ബിലെ തിരഞ്ഞെടുത്ത കുട്ടികളെ ഉപയോഗിച്ച് സമ്പൂര്‍ണ്ണയുടെ ഡാറ്റാ എന്ട്രിക്കായി ക്ലാസ്സ് ടീച്ചറെ സഹായിക്കുന്നതിന് നിയോഗിച്ചു.മലയാളം ടൈപ്പിംഗ് നന്നായി അറിയുന്ന കുട്ടികളെ തിരഞ്ഞെടുത്ത് അവരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം ടൈപ്പിംഗ് പരിശീലനം നല്‍കുന്നു. 2016-17 അധ്യയന വര്‍ഷത്തില്‍ സബ്‌ജില്ല ഐ ടി മേളയില്‍ വെബ് പേജ് നിര്‍മ്മാണത്തിലും പ്രസന്റേഷനിലും ഒന്നാം സ്ഥാനവും ഐ ടി ക്വിസ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. കുട്ടികള്‍ക്ക് സോഫ്‌റ്റ്‌വെയര്‍ പരിശീലനം നല്‍കുന്നതോടൊപ്പം അവരുടെ സര്‍ഗ്ഗശേഷി തിരിച്ചറിയാന്‍ കൊളാഷ് മത്സരം , ഡിജിറ്റല്‍ പെയ്‌ന്റിംഗ് മത്സരം ,വെബ് പേജ് നിര്‍മ്മാണ മത്സരം ,ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം മുതലായവ നടത്തുന്നു.ജിയോജിബ്ര സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഗണിത പഠനം രസകരവും എളുപ്പമുള്ളതുമാക്കിമാറ്റുന്നു.വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റ കൃത്യങ്ങളെ തടയുന്നതിനുള്ള ബോധവത്കരണ ക്ലാസ്സുകള്‍ വര്‍ഷം തോറും നടത്തിവരുന്നു.ഐ ടി രംഗത്തെ തൊഴില്‍ മേഖലയെക്കുറിച്ചുള്ള അറിവ് നല്‍കാനും ഈ ബോധവത്കരണ ക്ലാസ്സ് കൊണ്ട് പ്രയോജനപ്പെട്ടു.ഇന്റ‌ര്‍നെറ്റിലെ ചതിക്കുഴികള്‍ തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ ഈ ക്ലാസ്സുകള്‍ കൊണ്ട് സാധിക്കുന്നു. 2017-18 അധ്യയന വര്‍ഷത്തെ സ്കൂള്‍ ലീഡറേയും ക്ലാസ്സ് ലീഡര്‍മാരേയും സോഷ്യല്‍ സയന്‍സ് ക്ലബ്ബുമായി സഹകരിച്ച് ഐ ടി ക്ലബ്ബിന്റെ സാങ്കേതിക സഹായത്തോടെ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ ഈ വര്‍ഷവും സമ്മതി ഇലക്ഷന്‍ സോഫ്‌റ്റ് ‌വെയര്‍ ഉപയോഗിച്ച് നടത്തി. അധ്യാപകരായ മണി , പ്രമീള എന്നിവര്‍ പ്രിസൈഡിങ് ഓഫീസര്‍മാറായി . ജനാധിപത്യ തെരഞ്ഞടുപ്പ് രീതിയെ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും മനസ്സിലാകുന്ന രീതിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളോടെയും നടപ്പിലാക്കിയ തെരഞ്ഞെടുപ്പിന് മുമ്പ് പ്രചരണവും വാഗ്ദാനങ്ങളും മുറ പോലെ നടന്നു. തെരഞ്ഞെടുപ്പിന്റെ സുതാര്യത കുട്ടികളെ ബോധ്യപ്പെടുത്തി .സ്കൂളിലെ ഐ ടി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ നടക്കുന്നു.