ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം

ഡോ.അംബേദ്കർ സ്കൂൾ കോടോത്ത് 2021-22 അക്കാദമിക വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം 23.07.2021 ന് സ്കൂൾ ഹെഡ്മിസ്ട്രസ് സനിത ടീച്ചറുടെ അധ്യക്ഷതയിൽ സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ ഓൺലൈനായി നിർവ്വഹിച്ചു. ഹിന്ദി അധ്യാപിക ഗീത. കെ.പി. സ്വാഗതം പറഞ്ഞു. അധ്യാപകരായ ബിജോയ് സേവ്യർ, രമേശൻ എം., ഗീത.സി, എ.എം കൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. 10-ാം ക്ലാസ്സ് വിദ്യാർത്ഥിനി അവിനയ കെ.നന്ദി പറഞ്ഞു.

പ്രേംചന്ദ് അനുസ്മരണം

ജൂലൈ 31 ന് പ്രസിദ്ധ ഹിന്ദി സാഹിത്യകാരൻ പ്രേം ചന്ദിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു. കാസറഗോഡ് ജില്ലയിലെ ഹിന്ദി അധ്യാപക കൂട്ടായ്മയായ ഹിന്ദി അധ്യാപക മഞ്ചിന്റെ നേതൃത്വത്തിൽ പ്രേം ചന്ദ് സാഹിത്യ ക്വിസ്സ് നടത്തി. കഥാനിരൂപണത്തിൽ 10 Aയിലെ ചൈതന്യ ബി.യും വായനാ മത്സരത്തിൽ അഭിരാമിയും സമ്മാനാർഹരായി.

സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ഓണാഘോഷവും സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ ക്വിസ്സ് മത്സരവും ദേശഭക്തിഗാനാലാപനവും നടത്തി.

ENGLISH CLUB

പ്രവർത്തനങ്ങൾ

Daily news headlines

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി Daily news headlines എന്ന പേരിൽ ഇംഗ്ലീഷ് വാർത്താവായന ക്ലാസ്സടിസ്ഥാനത്തിൽ ദിവസവും നടത്തുന്നു.ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്താനും വാർത്താവായനയിൽ താൽപര്യം ജനിപ്പിക്കാനും ഈ പരിപാടിയിലൂടെ കഴിയുന്നു.

Word of the day

ഇംഗ്ലീഷ് ഭാഷയിലെ പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും പദപരിചയം നേടുന്നതിനും ദിവസം ഒരു പുതിയ വാക്ക് നോട്ടു ബുക്കിൽ എഴുതാനായുള്ള പ്രവർത്തനം കുട്ടികൾക്ക് നൽകുന്നു.

e – news paper reading –

ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനക്കായി കുട്ടികൾക്ക് e – news paper നൽകുന്നു.പാഠഭാഗങ്ങളുടെ ഭാഗമായി റോൾപ്ലേ,സ്കിറ്റ്,പ്രസംഗം,പോസ്റ്റർ നിർമ്മാണം എന്നിവ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി നൽകുന്നു.