ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/പ്രതിരോധം ഉറ്റവർക്കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
07:03, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം ഉറ്റവർക്കൊപ്പം

മരണത്തിന്റെ നിഴൽ വീണ ദിവസമായിരുന്നു അത് ."എന്റെയും കുഞ്ഞിന്റെയും ജീവിതത്തിനായി പോരാടുകയാണ് ഞാൻ . കെന്റിലെ ഹെറി ൻ ബേയിൽ ആറുമാസം ഗർഭിണിയായ യുവതിയാണ് ഞാൻ . കാറിൻ മാൻറിങ്. തുടർച്ച യായ പനിയും ചുമയുമായി ഞാൻ വലയുന്നു . രോഗം മൂർച്ഛിക്കുന്നതിനു മുൻപ് ആശുപത്രിയിലേക്ക് യാത്രയായി .
എന്റെ ശ്വാസം വളരെ മോശമായി തോന്നി ."
ഞാൻ 999 എന്ന നമ്പറിൽ വിളിച്ചു .കെന്റിലെ ഹെറിൻ ബേയിൽ നിന്നുള്ള കാറിൻ മാൻറിങ് എന്ന ഞാൻ നാലാമത്തെ കുട്ടിയുമായി ആറുമാസം ഗർഭിണിയാണ് . ആംബുലൻസ് വീട്ടിൽ നിമിഷങ്ങൾക്കുള്ളിൽ എത്തി . അപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ വായുവിനുവേണ്ടി കിതക്കുകയായിരുന്നു . അവർ എനിക്ക് നേരിട്ട് ഓക്സിജൻ നൽകി .
എനിക്ക് കൊറോണ പോസിറ്റീവ് ആയി സ്ഥിരീകരിച്ചു . എന്റെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചിരുന്നു . മാർച്ച് രണ്ടാം വാരത്തിൽ മുപ്പൊത്തൊൻപതുകാരിയായ ഞാൻ തുടർച്ചയായി പനിയോടും ചുമയോടും മല്ലിട്ടു . ആശുപത്രി ജീവനക്കാരുടെ അതീവ പരിചരണത്തിൽ ഞാൻ സുഖം പ്രാപിച്ചു തുടങ്ങി . ഒരാഴ്ചയോളം ആശുപത്രിയിൽ ഞാൻ ഒറ്റപ്പെട്ടു . എന്നെ കാണാൻ ആരെയും അനുവദിച്ചിരുന്നില്ല .
ആ ദിവസങ്ങളിൽ എന്റെ ജീവിതത്തിലെ ഇരുണ്ട വഴികളിലൂടെ ഞാൻ നടന്നു കയറുകയായിരുന്നു . രണ്ടു മൂന്ന് ദിവസം കിടന്ന കിടപ്പായിരുന്നു . ബെഡ്ഷീറ്റുകൾ മാറ്റണമെങ്കിൽ അവർ എന്നെ തിരിക്കേണ്ടിവരും . ശ്വസിക്കാൻ പാടുപെടുമ്പോൾ സഹായത്തിനായി ഞാൻ ആംഗ്യങ്ങൾ കാണിച്ചു . സംരക്ഷണ ഉപകരണങ്ങൾ ഘടിപ്പിക്കാനായി സ്റ്റാഫുകൾക്കു ഇടയ്ക്കിടെ ഓടി വരേണ്ടിവന്നു . ഈ ദിവസങ്ങളിൽ ഞാൻ മരണത്തെ മുഖാഭിമുഖം കണ്ടു കൊണ്ട് എന്റെയും കുഞ്ഞിന്റെയും ജീവനുവേണ്ടി പോരാടുകയായിരുന്നു .എന്നെ ആശ്വസിപ്പിക്കാൻ എന്റെ കുടുംബം ഫോണിൽ നിരന്തരം ഉണ്ടായിരുന്നു . എന്റെ കുടുംബം പറയുന്നത് അവർ ഏറ്റവും മോശമായ കാര്യങ്ങൾക്കു തയ്യാറായിരുന്നു എന്നാണ് .

പതിനൊന്നാം ദിവസം ഞാൻ ഈ രോഗത്തെ തോൽപ്പിച്ചു . ആശുപത്രി വിട്ട ദിവസം എന്റെ മനസ്സിൽ പ്രത്യാശയുടെ കാറ്റ് വീശി . നിരാശയുടെ പടുകുഴിയിൽ നിന്നും , മരണത്തിന്റെ ആഴത്തിൽ നിന്നും എന്നെ പിടിച്ചു കയറ്റിയ ആശുപത്രി ജീവനക്കാരോടുള്ള നന്ദിയാലും ആദരവാലും എന്റെ കണ്ണ് നിറഞ്ഞു . പുറത്തെ കാറ്റ് പോലും എനിക്ക് അതിശയകരമായ് തോന്നി . ചെറിയ കാര്യങ്ങൾ പോലും ഞാൻ വിലമതിച്ചു .ഇപ്പോൾ വീട്ടിൽ ഞാൻ സ്വയം ഒറ്റപ്പെടുകയാണ് . പക്ഷെ എന്റെ കുടുംബത്തിൽ മറ്റുള്ളവരിൽ നിന്നും അകലെയുള്ള മുറിയിൽ ഞാൻ കൂടുതൽ ശക്തമാവുകയാണ്. ഇപ്പോഴും വരണ്ട ചുമയുണ്ട് . പൂർണമായും മാറാൻ സമയമെടുക്കും. ജോലി ചെയ്തിരുന്ന ബ്യൂട്ടി സലൂണിൽ കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്നു കരുതുന്നു . അറിയില്ല ! എന്റെ കുടുംബം എങ്ങനെയാണു രക്ഷപ്പെട്ടതെന്ന് അറിയില്ല …….

ഹെലന ജോർജ്
9 C ഡോൺബോസ്കോ ജി.എച്ച് .എസ്. കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ