ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ലൈബ്രറി

അറിവിൻറെ ഊർജ്ജ സ്രോതസ്സാണ് ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ സ്കൂൾ ലൈബ്രറി വൈവിധ്യമാർന്ന ഗ്രന്ഥശേഖരം. ഉള്ള ഇവിടെ ത്രിഭാഷാ പഠന പ്രകാരമുള്ള മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലെ പുസ്തകങ്ങൾ വിദ്യാർഥികൾക്ക് ആവശ്യാനുസരണം ലഭ്യമാണ് .പഠന വിഷയവുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിനുതകുന്ന ധാരാളം പുസ്തകങ്ങൾ ലഭ്യമാണിവിടെ .ശാസ്ത്രം ,വിജ്ഞാനം, യാത്രാവിവരണം ,കഥ, കവിത ,ബാലസാഹിത്യം ആത്മകഥ ,ജീവചരിത്രം തുടങ്ങി ധാരാളം സാഹിത്യ വിഭാഗങ്ങളിലുള്ള പ്രശസ്ത സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട് .വിദ്യാർത്ഥികളിൽ വായനാസംസ്കാരം വളർത്താൻ ക്ലാസ് ലൈബ്രറി ആരംഭിച്ചിട്ടുണ്ട് .വായനാപരിപോഷണ ഫലമായി ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ ഇന്ന് മികവിൻെറ കേന്ദ്രമാണ് .വായനയ്ക്കായി കുട്ടികൾക്ക് നിശ്ചിതസമയം മാറ്റിവയ്ക്കുകയും ആസ്വാദനക്കുറിപ്പ് രചനയും, പുസ്തകചർച്ച യും മറ്റു രചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നതിലൂടെ മാറനല്ലൂർ സ്കൂൾ ബൃഹത്തായ വായനാ പരിപോഷണം പ്രവർത്തനങ്ങളാണ് നടത്തുന്നത് .ഇപ്പോൾ ലൈബ്രറിയിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നു ലൈബ്രറിയിൽ വായനയ്ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട് നല്ലൊരു ഭാവിയെ വാഗ്ദാനം ചെയ്യുക എന്നതാണ് ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ സ്കൂൾ ഗ്രന്ഥശാല പ്രവർത്തനങ്ങളുടെ പരമമായ ലക്ഷ്യം.