ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25017 (സംവാദം | സംഭാവനകൾ) (പുതിയ താൾ സൃഷ്ട്ടിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഹൈടെക് വിദ്യാലയം

സാങ്കേതിക തികവോടെയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനാണ് ആധുനിക കാലത്ത് പ്രസക്തിയും പ്രാധാന്യവും. അതിനനുസരിച്ച് പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയുംമാറിയിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ അധ്യയനങ്ങളിൽ ഹൈടെക് വിദ്യാഭ്യാസം മികവു പുലർത്തുന്നു. യുപി ഹൈസ്കൂൾ തലങ്ങളിൽ ക്ലാസ് റൂമുകളെല്ലാം സ്മാർട്ട് റൂമുകൾ ആയി മാറിയിരിക്കുന്നു. എൽഇഡി പ്രൊജക്ടറുകളും. വൈറ്റ് സ്ക്രീനുകളും ക്ലാസ് റൂമുകളിൽ ഇടം പിടിച്ചിരിക്കുന്നു. അധ്യാപകന്റെ ഏക കേന്ദ്രീകൃതമായ അധ്യയന നിമിഷങ്ങളിൽ നിന്ന് ആസ്വാദ്യകരമായ വിഷ്വൽ അനുഭവങ്ങളിലൂടെ കുട്ടികൾ പാഠ്യ വിഷയങ്ങളെ സമഗ്രമായി മനസ്സിലാക്കുന്നു. കാഴ്ചയും കേൾവിയും  നൽകുന്ന ഏറ്റവും ഫലപ്രദമായ അനുഭവങ്ങളാണ് ഹൈടെക് വിദ്യാഭ്യാസ പദ്ധതിയിലൂടെ ഇന്നത്തെ കുട്ടികൾ നേടുന്നത്.