ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ദേവധാർ ഫിലിം ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 28 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('== ഫിലിംക്ലബ്ബ് == കുട്ടികളിൽ ചലച്ചിത്രാസ്വാദനം വളർത്താനും സിനിമയെക്കുറിച്ച് പഠിക്കാനും ഷോർട്ട് ഫിലിമുകൾ നിർമ്മിക്കാനുംവേണ്ടി രൂപം കൊടുത്തതാണ് ഫിലിം ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫിലിംക്ലബ്ബ്

കുട്ടികളിൽ ചലച്ചിത്രാസ്വാദനം വളർത്താനും സിനിമയെക്കുറിച്ച് പഠിക്കാനും ഷോർട്ട് ഫിലിമുകൾ നിർമ്മിക്കാനുംവേണ്ടി രൂപം കൊടുത്തതാണ് ഫിലിം ക്ലബ്ബ് . ഫിലിം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് അഞ്ചോളം ഷോർട്ട് ഫിലിമുകൾ പുറത്തിറക്കിയിട്ടുണ്ട്.

UNBOX

ഡയറ്റ് മലപ്പുറവും SC ഡിപ്പാർട്ടുമെൻ്റും ചേർന്ന് ആവിഷ്കരിച്ച ഫെസ്റ്റ് ഷോർട്ട് ഷോട്ട് ഫിലിം മത്സരത്തിൽ ദേവധാറിൻ്റെ UNBOX മികച്ച തിരക്കഥ, മികച്ച സിനിമ എന്നീ പുരസ്കാരങ്ങൾ നേടി. പെൺകുട്ടികളുമായി ബന്ധപ്പെട്ട ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്ത ഇതിൻ്റെ തിരക്കഥ, സംവിധാനം, ക്യാമറ,എഡിറ്റിങ്ങ്. തുടങ്ങിയവയെല്ലാം അധ്യാപകരുടെ സഹായത്താൽ കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്.

SORRY

വിദ്യാഭ്യാസ വകുപ്പിൻ്റെ Not to drugട എന്ന സന്ദേശമുൾക്കൊണ്ടുള്ള ഷോർട് ഫിലിം മത്സരത്തിൽ ദേവധാർ നിർമ്മിച്ച ചിത്രമാണ് സോറി. അധ്യാപകരാണ് ഇതിൻ്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത്. വിദ്യാർത്ഥികളായ ജുമാൻ ഷാമിൽ റസൽ ,ഫൈജാസ്എന്നിവർക്കൊപ്പം അധ്യാപകരായ നൗഷാദ് , ദീപശ്രീ എന്നിവരും വേഷമിട്ടു. വിദ്യാർത്ഥികളായ മുഹമ്മദ് ഷിബിൽ,ക്യാമറയും ആദിത്യൻ എഡിറ്റിങ്ങും നിർവഹിച്ചു.