ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/മുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുക്തി | color= 2 }} <center> <poem> മാതാവാം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുക്തി

മാതാവാം പ്രകൃതിയെ
ചൂഷണം ചെയ്തൂ മർത്യൻ
പാറകൾ പൊട്ടിച്ചിട്ടൂ
മരങ്ങൾ നശിപ്പിച്ചു

സർവ്വവും ക്ഷമിച്ചവൾ
എല്ലാമേ സഹിച്ചവൾ
എന്നിട്ടുമടങ്ങീല
മർത്യൻ തന്നത്യാഗ്രഹം

വയലും പുഴകളും
നികത്തീ, അമ്മയുടെ
കണ്ണീരോ പേമാരിയായ്
പതിച്ചൂ പ്രളയമായ്

പിന്നെയോ മഹാമാരി
പഠിപ്പിച്ചു മർത്യനെ
ധനമല്ലാ പ്രധാനം
സ്വത്തല്ലാ ജീവാധാരം

എല്ലാമേ കഴിഞ്ഞവൻ
പുറത്തേക്കിറങ്ങവേ
കാറ്റു വീശുന്നു മന്ദം
പുഴകൾ വിളങ്ങുന്നു

മാലിന്യമുക്തമായി
വായുവും നദികളും
എല്ലാമറിഞ്ഞീയമ്മ
പുഞ്ചിരി തൂകിടുന്നു
 

ദിയ. z. അൻവർ
9 D ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത