ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/ഒറ്റമരച്ചില്ല

Schoolwiki സംരംഭത്തിൽ നിന്ന്
23:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റമരച്ചില്ല | color= 2 }} ഒരു ദരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റമരച്ചില്ല

ഒരു ദരിദ്രകുടുംബമായിരുന്നു ആർതോസ് കുടുംബം. ആ കുടുംബത്തിന്റെ സമ്പാദ്യങ്ങളത്രയും തകർന്നടിഞ്ഞു കൊണ്ടിരിക്കയായിരുന്നു. അന്നാണ് അവസാനമായി ക്ലീറ്റസ് പിറന്നത്. ദാരിദ്രത്തിലായിരുന്ന ആ കുടുംബത്തിന് ക്ലീറ്റസിനെ വളർത്താൻ കാര്യമായ സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ല. ആയതിനാൽ ആർതോസ് കുടുംബം വിഷം കഴിച്ച് അത്മഹത്യ ചെയ്യുന്നു. നാട് മുഴുവൻ പരിഹസിച്ചു ചിരിച്ചു. പണ്ട്കാലത്തെ വൃക്ഷ ദേവതയുടെ ശാപമാണെന്നാണ് ആളുകൾ പറയുന്നത്. മരണം നടന്ന സ്ഥലത്തു കിട്ടിയ കൈക്കുഞ്ഞായ ക്ലീറ്റസിനെ പോലീസുകാർ അനാഥമന്ദിരത്തിൽ ഏൽപ്പിക്കുകയാണുണ്ടായത്. അങ്ങനെ മാതാവിന്റെ കപ്പേളയിൽപ്പോയി കുഞ്ഞുങ്ങളുണ്ടാവാൻ പ്രാർത്ഥിച്ച സിയൂസിനും ആൻഡ്രിയക്കും ശുഭകരമായ വാർത്തയായിരുന്നു ഇത്. പരിസ്ഥിതി പ്രവർത്തകരായ സിയൂസും ആൻഡ്രിയയും ക്ലീറ്റസിനെ വൃക്ഷളുടെ നന്മകളും അവയുടെ ഗുണങ്ങളെ കുറിച്ചും പറഞ്ഞ് പഠിപ്പിക്കുന്നു.

എന്നാൽ ക്ലീറ്റസ് അവയെ ബിസിനസ് മേഖലയാക്കി വളർത്താൻ ശ്രമിക്കുകയാണ് ഉണ്ടായത് അവൻ ഹെക്ടറുകൾ കണക്കിനുണ്ടായിരുന്ന ഭൂമിയുടെ ഹൃദയമായിരുന്ന മഴക്കാടുകൾ സ്വന്തമാക്കുകയും തന്റെ അച്ഛനേയും അമ്മയേയും പഴിച്ചു.കാലം കടന്നു പോയി വൃക്ഷങ്ങളുടെ ഇലകൾ കൊഴിയുകയും പുതിയ തേനൂറും കായ്കൾ ഉണ്ടാകുകയും ചെയ്തു . ക്ലീറ്റസിന്റെ വീടിന്റെ മുമ്പിൽ സിയൂസും ആൻഡ്രിയയും ഒരുമിച്ച് നട്ട ഒറ്റമരച്ചില്ല പൂത്തു ...... തളിർത്തു .... ... കായ്ച്ചു...

സിയൂസും ആൻഡ്രിയയും ആകാശത്തേക്ക് യാത്രയായി അതിനു ശേഷം ക്ലീറ്റസ് തന്റെതായ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാനും രൂപം കൊടുക്കാന്നും തുടങ്ങി അയാൾ വൻകിട മുതലാളിയായ് മാറുകയായിരുന്നു പരിസ്ഥിതിയെ ദ്രോഹിച്ച് ചൂഷണം ചെയ്ത് അതിൽ പണത്തിന്റെ വിത്തു പാകി അയാൾ സന്തോഷിച്ചു . പണ്ട് അയാൾ കൈവശപ്പടുത്തിയ മഴക്കാടുകൾ കത്തിച്ച് പുതിയ Cola - Factory നിർമ്മിക്കാൻ അയാൾ പദ്ധതിയിട്ടു ആ കാടു നശിപ്പിക്കുകയും അവിടെ അയാൾ cola യുടെ പുതിയ അംബരചുംബികൾ കെട്ടിപ്പടുക്കുകയും ചെയ്തു

അതിനു എതിരായ സമരങ്ങൾ നടത്തിയ സഖാക്കളെ മനസാക്ഷിയില്ലാതെ കൊല്ലുകയും, മറ്റുചിലരുടെ കിടപ്പാടം ഇല്ലാതാക്കി അവർക്ക് കമ്പനിയിൽ ജോലി നൽകാം എന്ന് വാഗ്ദാനം നൽകി. ആ കമ്പനിക്കു വേണ്ടി ക്ലീറ്റസ് ചുറ്റുമുണ്ടായിരുന്ന എല്ലാ ജലസ്രോതസ്സും വറ്റിച്ചു. വരണ്ടുണങ്ങിയ ഭൂമി വിണ്ടുകീറിയ കാൽ മടമ്പു പോലെ കാണപ്പെട്ടു .

ഒരരുവി പോലെ ഒഴുകിയിരുന്ന ഉറവ ആയിരുന്നു ഇനി ആ നാടിന്റെ ഏക ആcശയം. പക്ഷെ അതിലേക്ക് കമ്പനിയിലെ വിഷജലം ഒഴുക്കിവിട്ടു.അതിൽ അടങ്ങിയിരുന്ന ഇരുമ്പയിര് ,mercury ഉള്ളിൽ കടന്ന് ഗ്രാമത്തിലെ കുറേ പേർ മരിച്ചു. ഇതെല്ലാം കണ്ടിട്ടും ക്ലീറ്റസ് തന്റെ പദ്ധതികൾ ഉപേക്ഷിച്ചില്ല .അങ്ങനെയിരിക്കെയാണ് നാടിനെ ഒട്ടുക്കും നടുക്കി പുതിയ ഒരു വൈറസ് രൂപപ്പെട്ടത്. അത് ഭീകരമായ രോഗമായിരുന്നു.

അത് ആ നാട്ടിലെ ആളുകളെ ഒന്നോന്നായി കൊന്നൊടുക്കി. ചോര തൂറ്റിത്തെറിച്ചു മതിലുകൾ എങ്ങും വ്യാപകമായി വായു മലിനപ്പെട്ടു. മലിനമായ വായു നീണ്ടു നിവരാനാകാതെ വഴിമുട്ടി. ചിലയിടങ്ങളിൽ ഓക്സിജൻ പാർലറുകൾ രൂപപ്പെട്ടു.അങ്ങനൊരിക്കൽ വീട്ടിൽ മടങ്ങിയെത്തിയ ക്ലീറ്റസ് വായിൽ നിന്നും നുരയും പതയും വന്നു മരിച്ചു കിടന്ന തന്റെ മകളെയാണ് കണ്ടത് അമ്മയില്ലാത്ത മകളെ താൻ എങ്ങനെയാണ് വളർത്തിയത് ഇപ്പേൾ ഇതാ അവളേയും ഒരു ഇത്തിരിക്കുഞ്ഞൻ കരയിപ്പിച്ചു തന്റെ മകളുടെ വിയോഗം അയാളെ മാനസികമായും ശാരീരികമായും തളർത്തി. തിരിച്ച് ഫാക്ടറിയിൽ എത്തിയ അയാൾ നിലവിളിച്ചു ചുറ്റിലും ജഡങ്ങൾ മാത്രം നീല നിറത്തിൽ കറുത്ത മുഖങ്ങൾ ജഡങ്ങൾക്ക് താഴെ ഒരു കുറിപ്പ് " ക്ഷമിക്കൂ .... ക്ലീറ്റസ് .... ദാഹം ഞങ്ങളെ തളർത്തി...... ആ അരുവിയിൽ നിന്നും ഞങ്ങൾ ഇതാ ജലം കുടിക്കുന്നു .....

ക്ലീറ്റസ് ഭൂമിയിൽ വീണ്ടും പശ്ചാതാപം കണ്ണുകളെ കുഴക്കുന്നു .ചെയ്തുകൂട്ടിയ പാപങ്ങൾക്ക് പ്രകൃതിയിൽ രൂപം കൊണ്ട വൈറസ് ഇതാ എന്നെയും തിന്നുന്നു. മാനസികമായി തളർന്ന ക്ലീറ്റസ് തന്റെ പാനീയമായ കോളയിൽ നിന്നും പരീക്ഷണമാരംഭിച്ചു. ഒരാഴ്ചക്ക് ശേഷം അതിന് ഫലം കണ്ടു. ചുവന്ന നിറത്തിലുള്ള മരുന്ന് അദ്ദേഹം കണ്ടെത്തി. അത് രോഗം ബാധിച്ച ഗിനിപ്പന്നിയിൽ കുത്തിവെച്ചു. അത്ഭുതം ... നാല് ദിവസത്തിനു ശേഷം അതിനു രോഗം പൂർണമായും ഭേദമായി. അതിനു ശേഷം അയാൾ രോഗം ബാധിച്ച എത്രയോ പേരെ രക്ഷപ്പെടുത്തി. താൻ കെട്ടിപ്പടുത്ത കോളാകമ്പനി പൊളിച്ചുമാറ്റി , പുതിയ പ്രതീക്ഷകളുടെ മരത്തൈകൾ വച്ചുപിടിപ്പിച്ച് സ്വയം അതിന്റെ കാവൽക്കാരനായി ചുമതലയേറ്റു. നശിപ്പിക്കപ്പെട്ട മൃഗങ്ങൾക്ക് പകരം വംശവർധനവിനായി പുതിയ മൃഗങ്ങളെ അവിടെ കൊണ്ടു വിട്ടു. എല്ലാത്തിനും ശേഷം വീട്ടിലെത്തിയ ക്ലീറ്റസ് കണ്ടത് ആഡ്രിയയും സീയൂസും നട്ട " ഒറ്റമരച്ചില്ല " തന്നെ നോക്കി പുഞ്ചിരി തൂകുന്നതാണ് ------

അവന്തിക
9 D ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ