ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സയൻസ് ക്ലബ്ബ്-17
സയൻസ് ക്ലബ്കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് . ശാസ്ത്ര മേള2019 ൽ നടത്തിയ സ്കൂൾ ശാസ്ത്രമേളയിൽ നിന്ന്.എച്ച്. എസ് വിഭാഗങ്ങളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുത്തു.സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യരായ ഹൈ സ്കൂൾ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങളും പരിശീലനവും നൽകിവരുന്നു. |