ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

സ്കൂൾ ലൈബ്രറി


വിശാലമായ നമ്മുടെ ലൈബ്രറി മൂവായിരത്തോളം പുസ്തകങ്ങളാണ് ഉള്ളത്. ആയിരത്തിന് മുകളിൽ നോവലുകൾ, 220 ലധികം ചരിത്രഗ്രന്ഥങ്ങൾ, 250ഓളം ശാസ്ത്ര കൃതികൾ, 350 ലേറെ കഥകൾ, ഇരുന്നൂറോളം കവിതകൾ, 150ലേറെ റഫറൻസ് ഗ്രന്ഥങ്ങളാണുള്ളത്. പത്രങ്ങളും ആനുകാലികങ്ങളും ആയി സമ്പന്നവും വിശാലവുമായ ഒരു റീഡിങ് റൂം ലൈബ്രറി യോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. വായനാശീലം, പുസ്തകപരിചയം നേടൽ ഈ സൗകര്യങ്ങൾക്ക് ഇത് സഹായകമാകുന്നുണ്ട്. വായനക്ക് എടുക്കുന്ന പുസ്തകങ്ങളെ അടിസ്ഥാനമാക്കി വിവരങ്ങൾ, ആസ്വാദനക്കുറിപ്പുകൾ, നിരൂപണങ്ങൾ, പുസ്തകപരിചയക്കുറിപ്പുകൾ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുന്നുണ്ട്. മികച്ചവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കാറുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്ലാസ് ലൈബ്രറികൾ എല്ലാ ക്ലാസിലുമുണ്ട്.

എന്റെ പുസ്തകം എന്റെ ലൈബ്രറി

വിദ്യാർഥികളുടെയും, അധ്യാപക- രക്ഷകർത്തൃ സമിതിയുടെയും മാനേജ്മെന്റിന്റെയും  പൂർണ സഹകരണത്തോടെ 10000 പുസ്തകങ്ങൾ ശേഖരിച്ച് വിപുലമായ ഒരു ലൈബ്രറി പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്രദമായ രീതിയിൽ നിലവിൽ വരുന്ന ഈ സംവിധാനത്തിന് വഴിയൊരുക്കാൻ വിവിധ പദ്ധതികൾ രൂപീകരിച്ചുകൊണ്ട് പുസ്തക സമഹാരണം നടത്തുന്നു.

       വിദ്യാർത്ഥികളും അധ്യാപകരും മറ്റു സ്കൂൾ സഹപ്രവർത്തകരും അവരുടെ വിവിധങ്ങളായ സന്തോഷം പങ്കിടുന്ന വേളകളിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്നു. ജന്മദിനങ്ങൾ, വീട്ടിൽ വിവാഹം നടക്കുന്ന സന്ദർഭങ്ങൾ സവിശേഷമായ സാഹചര്യങ്ങളിൽ ഓർമ്മയ്ക്കായി  എന്റെ പുസ്തകം എന്റെ ലൈബ്രറിയിലേക്ക് പുസ്തകം സമർപ്പിക്കുന്നു. ആര് ,ഏത് അവസരത്തിൽ പുസ്തകം നൽകി എന്നുള്ളത് പുസ്തകത്തിൻറെ ആദ്യപേജിൽ രേഖപ്പെടുത്തുന്നു. അതോടൊപ്പം രേഖപ്പെടുത്തുന്നതായി പ്രത്യേകമൊരു ഡോണേഴ്സ് രജിസ്റ്റർ സൂക്ഷിക്കുന്നു.

    എന്റെ പുസ്തകം എന്റെ ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും ഓരോ ക്ലാസ്സുകളിലേക്കും ക്ലാസ് അധ്യാപകരുടെയും ക്ലാസ് ലൈബ്രേറിയന്റെയും സ്കൂൾ  ലൈബ്രേറിയന്റെയും നേതൃത്വത്തിൽ വിതരണം ചെയ്യുന്നു. ക്ലാസ്സിൽ ഇതിനായി പ്രത്യേകം രജിസ്റ്ററും പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലോക്കറും സ്ഥാപിച്ചിട്ടുണ്ട്. ഒരു വിദ്യാർത്ഥി ഒരു മാസത്തിൽ ഒരു പുസ്തകം വായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വായന പൂർത്തിയാക്കുന്ന പുസ്തകത്തിന്റെ ഒരു കുറിപ്പ് തയ്യാറാക്കി ക്ലാസ്സധ്യാപകനെ ഏൽപ്പിക്കുന്നു. ക്ലാസ്സിൽ  അവതരിപ്പിക്കാൻ അവസരം നൽകുന്നു. തെരഞ്ഞെടുക്കപ്പെടുന്നവഉച്ചയ്ക്ക് പബ്ലിക് അനൗൺസ് സിസ്റ്റത്തിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികളിലേക്കും എത്തിക്കുന്നു. അസംബ്ലി ദിവസങ്ങളിൽ ഇത് അവതരിപ്പിക്കാൻ അവസരം നൽകുന്നു. വിദ്യാർത്ഥികൾ, അധ്യാപക- രക്ഷകർതൃ സമിതി,മറ്റ് സഹപ്രവർത്തകർ, സ്കൂൾ സപ്പോർട്ടിംഗ് കമ്മിറ്റികൾ എന്നിവയിൽ നിന്നും നല്ല പിന്തുണ ഈ പദ്ധതിയ്‌ക്ക് ലഭിച്ചുവരുന്നു.