ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അക്ഷരവൃക്ഷം/ ഷാനിയുടെ ദില്ലു

Schoolwiki സംരംഭത്തിൽ നിന്ന്
08:12, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wovhssmuttil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഷാനിയുടെ ദില്ലു <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഷാനിയുടെ ദില്ലു


ഉറക്കമുണർന്ന ഷാനി അടുക്കളയിൽ ചെന്ന് തിരക്ക് പിടിച്ച് അടുക്കള പണിയിൽ മുഴുകിയിരുന്ന ഉമ്മയുടെ കൈയിൽ പിടിച്ച് അവൻ ഒരു നിമിഷം ചിന്തിച്ചു നിന്നു , എന്നിട്ടവൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, എന്താണുമ്മ ഇപ്പോൾ അപ്പുറത്തെ ദിലു കളിക്കാൻ വരാത്തത് . എവിടേയും കളിക്കാൻ പോണ്ട . ഉമ്മ പറഞ്ഞു. ഷാനിക്കുട്ടന് സങ്കടം വന്നിട്ടുവയ്യ. സ്കൂൾ പൂട്ടുവാന്നു എന്ന് പറഞ്ഞപ്പോൾ എന്ത് സന്തോഷമായിരുന്നു. ആകെ 2 പരീക്ഷയെ എഴുതിയിട്ടുള്ളു , പിന്നെ ഉമ്മ പറഞ്ഞു മക്കളെ ഇനി പരീക്ഷ ഇല്ലാട്ടോ, ആദ്യം അത്ഭുതവും പിന്നെ സന്തോഷവും തോന്നി. എന്തോ പന്തികേടുണ്ടോ ? എന്നവന് തോന്നാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. എവിടെയും ഒച്ചയനക്കങ്ങളില്ല . എല്ലാവരുടേയും മുഖത്ത് മൗനം മാത്രം. ഉപ്പാക്കാണെങ്കിൽ പഴയ ചിരിയും സാന്തോഷവും ഒന്നും ഇല്ല. ഷാനിക്കുട്ടന്റെ ഉപ്പയാണെങ്കിൽ ജോലിക്കും പോകുന്നില്ല.രാവിലെ തന്നെ ടി.വി.യിലെ വാർത്ത കേൾക്കാനായി ഇരിക്കുമ്പോൾ ഉമ്മയും ഓടി വരുന്നത് കാണാം. അല്ലെങ്കിൽ അടുക്കള പണിയിൽ മാത്രമായിരിക്കും ശ്രദ്ധ. എന്തോ കാര്യമായ സംഭവമുണ്ട്. എന്നാപ്പിന്നെ ദിലു വിനോടുതന്നെ ചോദിക്കാം. അതിനിപ്പോ എങ്ങനെയാ ദിലുവിനെ കാണുക.സാരമില്ല വഴിയുണ്ടാക്കാം. എല്ലാവരും ഉച്ച മയക്കത്തിലായിരിക്കുമ്പോൾ മെല്ലെ പുറത്തിറങ്ങാൻ ഷാനി തീരുമാനിച്ചു. ഉച്ച കഴിഞ്ഞപ്പോൾ അവൻ മെല്ലെ ദിലു വിന്റെ വീട് ലക്ഷ്യമാക്കി നടന്നു. പുറത്തെ ചാരുകസേരയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്നുണ്ട് ദിലുവിന്റെ മുത്തച്ഛൻ. ഷാനിയുടെ സാനിധ്യം അദ്ദേഹം അറിഞ്ഞില്ല. അവൻ പതുക്കെ ദിലുവിന്റെ മുറിയിലേക്ക് നടന്നു. അപ്പോൾ അവൾ ഒരു പുസ്തകം വായിക്കുകയായിരുന്നു. ഷാനിയെ കണ്ടപ്പോൾ വായിച്ച പുസ്തകം താഴെ വച്ച് അവന്റ അടുത്തേക്ക് ചെന്നു. എന്തിനാകുട്ടി ഇപ്പോൾ ഇങ്ങോട്ടു വന്നത് എന്ന് ദിലുവിന്റെ ചോത്യം ഷാനിയുടെ മനസ്സിൽ ഒരു വെള്ളിടി പൊട്ടിച്ചു. അവൻ കരച്ചിൽ അടക്കിപ്പിടിച്ച് പറഞ്ഞു, ദിലു എന്നോടിങ്ങനെ പറഞ്ഞല്ലോ?. അവൻ മെല്ലെ തിരിഞ്ഞുനടന്നു. ദിലുവിന് അപ്പോൾ അവനോട് സഹതാപം തോന്നി. ഷാനി, നീ വിഷമിക്കാൻ പറഞ്ഞതല്ല, നിനക്കറിയില്ലേ ഇപ്പോൾ ലോകമൊട്ടാകെ ഒരു അസുഖത്തിന്റ പിടിയിലാണ്. ഇതുവരെ ലോകം കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകമായ ഒരു രോഗത്തിന്റെ പിടിയിൽ . ചൈനയിലെ`വുഹാൻ എന്ന സ്ഥലത്ത് നിന്ന് ആരംഭിച്ച വൈറസ് രോഗം ഇന്ന് ലോകമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. ഇതിനെ തടയാനുള്ള നെട്ടോട്ടത്തിലാണ് ഭരണകർത്താക്കളും പോലീസും ആരോഗ്യപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും എല്ലാം.ഇറ്റലിയിലും അമേരിക്കയിലുമെല്ലാം ഒരുപാടാളുകൾ ഇത്‍ മൂലം ഇതിനോടകം മരിച്ചു കഴീഞ്ഞിരിക്കുന്നു. ഷാനി അതിശയത്തോടെ കേട്ടു നിന്നു. വെറുതെയല്ല ഉമ്മയും ഉപ്പയും ഒരു മൗനത. ദിലു എങ്ങനെയാണ് ഈ വൈറസിനെ ഇല്ലതാക്കുക ? ഷാനി ചോദിച്ചു. ഈ വൈറസിനെ ഇല്ലായ്മ ചെയ്യുന്നതിന് കഠിന പ്രയത്നം നടത്തുകയാണ്. ഈ അസുഖത്തിന് `സാമൂഹ്യവ്യാപനം ´എന്നൊരു ആപത്തു കൂടിയുണ്ട്. ചേച്ചി പറയുന്നതോന്നും എനിക്ക് മനസ്സിലാകുന്നില്ല അതേ ഷാനി, ഈ അസുഖം വളരെ പെട്ടന്ന് പകരുന്നതാണ്. അസുഖം ബാധിച്ചവരുമായി സമ്പർക്കത്തിലായാൽ ഇത് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല ഈ അസുഖം വന്നാൽ പിന്നെ ഒറ്റക്ക്‌ ഒരു മുറിയിൽ തന്നെ കഴിയണം ഇത് പകരാതിരിക്കാൻ വേണ്ടി നമ്മുടെ രാജ്യത്തിപ്പോ ലോക് ഡൗൺ അല്ലേ. അതുകൊണ്ടാ ആരും പുറത്തിറങ്ങാത്തത്. ഊണും ഉറക്കവും കളഞ്ഞ് നമ്മുടെ സുരക്ഷക്ക്‌ വേണ്ടി അതിർത്തികളിൽ പോലീസുകാർ കാവലാണ്. പകരുന്ന രോഗമെന്നറിഞ്ഞിട്ടും ഡോക്ടർമാറും നഴ്‍സ്‍മാരും ഒക്കെ കുടുംബം വരെ ഉപേക്ഷിച്ച് ശുശ്രുഷിക്കുകയാണ്. ശുചിത്വം പാലിച്ചാൽ മാത്രമേ നമുക്കീ കോറോണയെ തുരത്താൻ കഴിയു. ചേച്ചി ആരും പുറത്തുപോയില്ലെങ്കിൽ പിന്നെ ആളുകളെങ്ങനെയ ജീവിക്കുക? ഷാനി ചോദിച്ചു. അതു ശെരിയാ ഷാനി ജനങ്ങൾ ദുരിദത്തിൽ തന്നെയാണ്. പക്ഷെ നമ്മുടെ സർക്കാർ പൊതുജനങ്ങൾക്കുവേണ്ടിയും തോഴിലാളികൾക്ക് വേണ്ടിയും പൊതുവിതരണകേന്ദ്രങ്ങൾ വഴിയും ബാങ്കവഴിയും ധാരാളം സഹയങ്ങളും പദ്ധതികളും നടത്തി വരുന്നുണ്ട്ഇവിടെ വന്നത് കോണ്ട് ഇത്രയും കാര്യങ്ങൾ അറിയാൻകഴിഞ്ഞു എന്നാൽ ഞാൻ പോകട്ടെ ഷാനി വീട്ടിലേക്ക് മടങ്ങി.


സെഫീന.കെ.എസ്
IX D ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ