ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
07:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wovhssmuttil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


ശുചിത്വം വിശ്വാസത്തിന്റ നേർ പകുതി ആണ്. "അള്ളാഹു പാശ്ചാത്തപിക്കുന്നവരെ സ്നേഹിക്കുന്നു, ശുചിത്വം പാലിക്കുന്നവരെയും അവനിഷ്ട്ടപെടുന്നു ". ശുചിത്വം, പരിസര സംരക്ഷണം, ആരോഗ്യം ഇവ പരസ്പരം ബന്ധപെട്ട് കിടക്കുന്നു. എവിടെ ശുചിത്വം ഉണ്ടോ അവിടെ സമാധാനവും ദൈവവും ഉണ്ട്. ഹൈജീൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നും ഉണ്ടായ സാനിറ്റേഷൻ എന്ന ഇംഗ്ളീഷ് പദത്തിന് പകരമായി നമ്മൾ മലയാളികൾ ഉപയോകിക്കുന്ന വാക്കാണ് ശുചിത്വം. ഇന്ന് ലോകം നേരിടുന്ന അതിഭീകരമായ മഹാമാരിയായ 'കൊറോണ വയറസിനെ' അകറ്റാനും നമ്മോട് ആരോഗ്യ പ്രവർത്തകരും 'WHO' അടക്കം ആവിശ്യപെടുന്നത് എപ്പോഴും കൈ കഴുകാൻ ആണ്, എന്താണ് അതുകൊണ്ട് നാം മനസ്സിലാക്കേണ്ടത്, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവയുണ്ടായാൽ ആരോഗ്യം നിലനിർത്താനാവും. ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ നമ്മുക്ക് ഏവർക്കും അറിയാം ആതുരാലയങ്ങൾ പൊതുവെ ശൂന്യമാണ്. കാര്യാമായ അസുഖം ഒന്നും തന്നെയില്ല, എന്തുകൊണ്ട് ആയിരിക്കും ഇതെല്ലാം, ആളുകൾ ശുചിത്വം ഉള്ളവർ ആയിരിക്കുന്നു. ഇടവേളകളിൽ കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുന്നു. വീട്ടിൽ തന്നെയുള്ള ഭക്ഷണങ്ങൾ കഴിച്ച് ജനങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരിക്കുന്നു. കൂടാതെ മനുഷ്യനിർമ്മിതമായ മാലിന്യങ്ങൾ ഭൂമിയുടെ ശുചിത്വത്തെ നശിപ്പിച്ചിരുന്നു, പക്ഷെ ഈ ഒരവസരത്തിൽ ഭൂമിയ്ക്ക് അതിന്റ തനിമ നിലനിർത്താനും പൂർണ്ണ ആരോഗ്യം തിരിച്ചെടുക്കാനും സാധിക്കുന്നു. അതായത് വ്യക്തി ശുചിത്യം, സാമൂഹ്യ ശുചിത്വം, മുതൽ രാഷ്ട്രീയ ശുചിത്വം വരെ അത്യാവശ്യം ആണ്. അതുപോലെ പരിസര, വൃത്തി, വെടിപ്പ്, ശുദ്ദി, മാലിന്യസംസകരണം (ഇതിന് ഗവണ്മെന്റ് പല മാർഗങ്ങളും സ്വീകരിച്ചു വരുന്നുണ്ടെന്ന് നമ്മുക്ക് അറിയാം ). രോഗ പ്രേതിരോധത്തിന് ഏറ്റവും പ്രാധാനമാണ് ആരോഗ്യ ശുചിത്വം, അതിൽ പ്രാധാന്യം ഏറിയത്‌ ആണ് വ്യക്തി ശുചിത്വം(personal hygiene ). വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ചെയ്യേണ്ടവ.........

  • പൊതുസ്ഥല സമ്പർക്കത്തിന് ശേഷം കൈകൾ നിർബന്ധമായും സോപ്പിട്ടു കഴുകുക
  • ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാലകൊണ്ടോ, മാസ്ക് ഉപയോകിച്ചോ നിർബ്ബന്ധമായും മുഖം മറയ്ക്കുക.
  • പൊതുസ്ഥലങ്ങിൽ തുപ്പാതെ ഇരിക്കുക.
  • അനാവശ്യമായി ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
  • ദിവസവും സോപ്പിട്ടു കുളിച്ചു ശരീര ശുദ്ധി ഉറപ്പാക്കണം.
  • വൃത്തിയുള്ള വസ്ത്രം ധരിക്കുക, കഴുകിയ വസ്ത്രങ്ങൾ സൂര്യ പ്രകാശത്തിൽ ഉണക്കുക.
  • ഫാസ്റ്റ് ഫുഡും, കൃതിമ ആഹാരവും പഴകിയ ഭക്ഷണവും ഒഴിവാക്കണം.
  • ദിവസവും 10 ഗ്ലാസ്‌ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
വ്യക്തി ശുചിത്വ ശീലങ്ങൾ ജീവിചര്യയുടെ ഭാഗമാക്കുക....... ഭൂമി മനുഷ്യന്റെ അല്ല, മനുഷ്യൻ ഭൂമിയുടേതാണ്........... ശുചിത്വം പാലിക്കു...ഭൂമിയെ രക്ഷിക്കൂ.............


ആയിഷ ജന്ന ജാസ്‍മിൻ
IX F ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം