ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അക്ഷരവൃക്ഷം/ ഉൾവരമ്പിലെ ഉൾകാഴ്ച്ച

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wovhssmuttil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉൾവരമ്പിലെ ഉൾകാഴ്ച്ച <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉൾവരമ്പിലെ ഉൾകാഴ്ച്ച

                          ഓരോ നിമിഷവും ഏകാന്തതയിൽ
                          മുഴുകി പുറം കാഴ്ച്ചകൾ
                          അന്യമാണെകിലും അതിലും
                          മനോഹരമാണ് ജാലകകാഴ്ച്ചകൾ

നമ്മുക്ക് മുന്നിൽ എല്ലാം വിശാലം
ആ നിമിഷത്തിലും നിബന്ധനകൾ
ഉണ്ട്താനും....
ആ അവസ്ഥകളിലും കഴ്ച്ചകൾ കാണാൻ
ശ്രമിക്കുന്നുവോ.... അതാണ് ഉള്ളിലെ
ആദർശങ്ങളുടെ ഉൾക്കാഴ്ച്ച -
അതിലും സുന്ദരനിമിഷങ്ങളാം
ജാലകകാഴ്ച്ചയുടെ അനർഘനിമിഷങ്ങൾ

                         ആ നിമിഷത്തിലെ കാഴ്ച്ചയിലെ
                          അനുഭുതിയും മനോഹാരിതയും
                          നുകരുവാൻ കഴിയുന്നതെൻ -
                          ആനന്ദം... അതിലെ ആനന്ദ-
                          പുരിതാമാം..വശ്യതയെൻ...
                          നിമിശത്തെ ആനന്ദം......

അപുർവാമാം ആ നിമിഷത്തിലും
കാഴ്ച്ചകൾ കണ്ട് മതിമറന്ന്
നിന്നെ ഉൾക്കാഴ്ച്ചയിലൂടെ -
വർണിക്കുന്നതാണെൻ ജാലകക്കാഴ്ച്ച
                   
                       അത്യപൂർണമാം നിമിഷത്തിലും
                       മതിമറന്ന് കാഴ്ച്ചകൾ കാണുവാൻ-
                       ശ്രമിക്കുന്നതാണെന്റെ...... ആനന്ദം

ആ കാഴ്ച്ച ആസ്വാദിക്കാൻ
അനശ്വരമായ അതുല്യ നിമിഷങ്ങൾ
ആ കാഴ്ച്ചകൾ നുകരുന്ന നിമിഷമാണ്
അപൂർവ നിമിഷം........
        ആ അപൂർവമാം നിമിഷമാണെന്റെ -
        കാഴ്ച്ച ആ കാഴ്ച്ചക്കാണൂന്നതെന്റ-
        ജാലകക്കാഴ്ച്ചയിലെ വിസ്മയം.......

രഹന തെസ്‍നി .സീ. ട്ടി
XI ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത