ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഹരിപ്പാട്

ആലപ്പുഴ  ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ ആസ്ഥാനമാണ് ഹരിപ്പാട്. മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട്. ഹരിപ്പാടിന്റെ പ്രാന്തപ്രദേശങ്ങളായ നങ്ങ്യാർകുളങ്ങര, ചേപ്പാട്, ചിങ്ങോലി, പള്ളിപ്പാട്, കുമാരപുരം,

കാർത്തികപ്പള്ളി, കാരിച്ചാൽ, ആനാരി, ചെറുതന, വെള്ളംകുളങ്ങര, പിലാപ്പുഴ, പായിപ്പാട്, മണ്ണാറശ്ശാല എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഹരിപ്പാട് ക്ഷേത്രങ്ങളുടെ നഗരം എന്ന് അറിയപ്പെടുന്നു.

കുമാരപുരം അനന്തപുരം കെട്ടാരത്തിൽ താമസിച്ചാണ് വലിയകോയിത്തമ്പുരാൻ മയൂരസന്ദേശം എഴുതിയത്

മഹാഭാരത കഥയിലെ 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. കേരളചരിത്രത്തിൽ പരാമർശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം. ഹരിപ്പാട്ടുള്ള മണ്ണാറശ്ശാല നാഗരാജക്ഷേത്രം വളരെ പ്രസിദ്ധമാണ്