ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/വൈറസുകൾ അന്നും ഇന്നും

Schoolwiki സംരംഭത്തിൽ നിന്ന്
06:19, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസുകൾ അന്നും ഇന്നും

ലോകം ഇന്ന് വൈറസിൻ്റെ അധീനതയിൽ ആണ്. അതിനെ പ്രതിരോധിക്കാൻ നമ്മുടെ ആരോഗ്യ പ്രവർത്തകർ പ്രയത്നത്തിലാണ്. വൈറസുകൾ സൂക്ഷ്മജീവികളാണെന്നാണ് നാം കരുതുന്നത്. എന്നാൽ അത് അങ്ങനെയല്ല. സൂക്ഷമമായ അർത്ഥത്തിൽ അവ ജീവികളല്ല.ജീവലോകത്തിൽ അവയെ ഉൾപ്പെടുത്താനും കഴിയില്ല. മറ്റ് ജീവികളുടെ അവയിൽ രോഗങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള സൂക്ഷ്മമായ ജനിതക പദാർത്ഥങ്ങളാണ് വൈറസുകൾ '. അപര ജീവികളുടെ കോശങ്ങളിൽ കയറിക്കൂടിയാൽ മാത്രമേ ഇവയ്ക്ക് ജീവൻ്റെ ലക്ഷണം കാണിക്കാനും സ്വയം പെരുകാനും കഴിയു. അതിനാൽ ജീവനുള്ളവയ്ക്കും ജീവനില്ലാത്ത വയക്കും ഇടയ്ക്കാണ് വൈറസുകളുടെ സ്ഥാനം. വൈറസുകൾ സർവ്വവ്യാപികളാണ്. കരയിലും കടലിലും ആകാശത്തും എല്ലാം ഇവയുണ്ട്. ജന്തുക്കളുടെ മാത്രമല്ല സസ്യങ്ങളുടെയും എന്തിന് സൂക്ഷ്മജീവികളുടെ കോശത്തിൽ പോലും അതിക്രമിച്ചു കയറി രോഗങ്ങൾ വരുത്താൻ ഇവയ്ക്ക് കഴിയും.അതായത് മനുഷ്യന് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ ഭീഷണിയാണ് വൈറസുകൾ എന്നർത്ഥം. ശക്തമായ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ മാത്രമേ ഇവയെ കാണാനാകും

ചില വൈറസുകൾ നമുക്ക് ഉപകാരപ്രദമാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനിതക ഘടനയിൽ വ്യത്യാസം വരുത്തിയ വൈറസുകളെ മറ്റ് ജീവജാലങ്ങളിലേക്ക് കടത്തിവിട്ട് പരീക്ഷണങ്ങൾ നടത്തുന്നു.മരുന്നുകൾ പ്രോട്ടീനുകൾ ' വാക്സിനുകൾ എന്നിവ നിർമ്മിക്കുന്നു. ഹെർപസ് സിംപ്ലക്സ് വൈറസ്, വാക്സീനിയ വൈറസ് എന്നിവ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.'

2019_ മുതൽ മാത്രമല്ല ലോകം വൈറസിൻ്റെ പിടിയിലായത്' 1918. ലെ സ്പാനിഷ് ഫ്ലൂവിന് കാരണം എച്ച് വൺ എൻ വൺ എന്നയിനം ഇൻഫ്ലുവൻ സ  വൈറസായിരുന്നു. ലോകമെങ്ങും പടർന്നു പിടിച്ച സ്പാനിഷ് ഫ്ലൂവിൽ അഞ്ച് കോടിയിലേറെപ്പേർ മരണപ്പെട്ടു.1960 മുതൽ എച്ച്.ഐ.വി ലോകവ്യാപകമായി.1976 ൽ ആഫ്രിക്കയിൽ എ ബോള ബാധിച്ചു.2003 ൽ ലോകത്തെ വിറപ്പിച്ച വൈറസ് രോഗമാണ് സാർസ്' 2018 ജൂണിൽ കേരളത്തിലെ വടക്കൻ ജില്ലകളിൽ വ്യാപിച്ച നി പ വൈറസ് പതിനേഴു പേരുടെ ജീവൻ അപഹരിച്ചു.

അയ്യായിരത്തിൽപരം വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹെർപസ് വൈറസ്: ഹാൻ റാ വൈറസ് എ ബോള സാർ സ്വൈറസ്', റോട്ടോവൈറസ്, പോളിയോ വൈറസ്, റാബിസ് വൈറസ്, എച്ച്.ഐ.വി, നിപ വൈറസ്, റൈനോ വൈറസുകൾ സിക വൈറസുകൾ തുടങ്ങിയവ ഉദാഹരണങ്ങൾ. 'എലിസ ടെസ്റ്റ്, പി സി ആർ ' വെസ്റ്റേൺ ബ്ലോട്ട് തുടങ്ങിയ ടെസ്റ്റുകളിലൂടെ വൈറസിൻ്റെ സാന്നിധ്യം അറിയാം.

ഈ അവസരത്തിൽ സ്മോൾപോക്സ് രോഗത്തിന് കാരണമായ വാരിയോല വൈറസിന് എതിരെയുള്ള വാക്സിൻ കണ്ടു പിടിച്ച എഡ്വേർഡ്ജന്നറിനെയും പേവിഷബാധയ്ക്ക് കാരണമാകുന്നറാ ബിസ് വൈറസിന് എതിരെയുള്ള വാക്സിൻ കണ്ടു പിടിച്ച ലൂയി പാസ്ചറെയും സ്മരിക്കുന്നു. അതുപോലെ കോറോണ ക്ക് എതിരെയും നമുക്ക് വാക്സിൻ വികസിപ്പിക്കാൻ കഴിയും

ആദ്യമായല്ല നാം വൈറസ് ഭീതിയിലാകുന്നത് എന്ന് മനസ്സിലായില്ലേ? പല തരം വൈറസുകളെ നാം അതിജീവിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പോളിയോ വൈറസ് ' അതുപോലെ നാം കോറോണയെയും കീഴ്പ്പെടുത്തും. ബേക്ക് ദ ചെയിൻ രണ്ടാം ഘട്ടത്തിൽ പറയുന്നതുപോലെ പൊതുവഴിയിൽ തുപ്പാതെയും മാസ്ക്ക് ധരിച്ചും സോപ്പ് ഉപയോഗിച്ച് കൈ കഴുകിയും സാമൂഹ്യ അകലം പാലിച്ചും നമുക്ക് ഈ രോഗത്തോട് പൊരുതാം. അനാവശ്യമ്മായ യാത്രകൾ ഒഴുവാക്കി വീട്ടിൽ ഇരുന്ന് പ്രതിരോധിക്കാം.

കോറോണ വൈറസിൻ്റെ പിടിയിൽനിന്നും ലോകം മുക്തി നേടട്ടെ.പഠന പ്രവർത്തനങ്ങളും കലാകായിക പ്രവർത്തനങ്ങളുമൊക്കെയായി കൂട്ടുകാരും ഞങ്ങളുടെ പ്രീയപ്പെട്ട അദ്ധ്യാപകരുമായി സ്ക്കൂളിൽ ചെലവഴിച്ച ആ നല്ല നാളുകൾ ഉടൻ മടങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നു.

അശ്വന്ത് ലാൽ
6 C ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം