ജി യു പി എസ് തരുവണ /മണ്ണറിഞ്ഞ് മനം നിറഞ്ഞ് .

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത് .മൊത്തം കാർഷികോൽ‌പന്നങ്ങളിൽ ജൈവ കൃഷി ഉൽപ്പന്നങ്ങളുടെ ശതമാനം വളരെ ചെറുതാണ്‌. സാമാന്യ ജനങ്ങളിൽ ജൈവകൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുവാനും കാർഷിക സംസ്കാരത്തിന്റെ മഹിമ പ്രചരിപ്പിക്കാനും കാർഷികവൃത്തിയോടുള്ള പുതു തലമുറയുടെ സമീപനത്തിൽ മാറ്റം വരുത്താനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ വിൽക്കാൻ കഴിയാത്തതും എന്നാൽ ഏറെ ഗുണമേന്മയുള്ളതുമായ നമ്മുടെ പരമ്പരാഗത പച്ചക്കറികൾക്ക് വിപണിയൊരുക്കി നമ്മുടെ കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും സാധിക്കുന്നു . പദ്ധതിയുടെ നടത്തിപ്പിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സമൂഹവും ഭാഗവാക്കാകുമ്പോൾ പുതിയ ഒരുകൂട്ടായ്മ രൂപം കൊള്ളുന്നു.