ജി യു പി എസ് കമ്പളക്കാട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി ഷംന കെ-യുടെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും ചിന്താ ശേഷിയും വളർത്തുന്നതിനായി സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട്. കുട്ടികളുടെ ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവും ശേഖരണ മനോഭാവവും പരീക്ഷണ-നിരീക്ഷണ ശേഷികളും ഇതിലൂടെ വളർത്തിയെടുക്കാൻ സാധിക്കുന്നുണ്ട്. ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ചു പ്രവർത്തിക്കുന്നതിനാലാണ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സുഖമമാവുന്നത്. സയൻസ് ക്ലബ് സജീവമായതിനാൽ തന്നെ ശാസ്ത്ര മേളകളിൽ നമ്മുടെ കുട്ടികൾ സമ്മാനാർഹരാവുകയും ജില്ലയിലെ തന്നെ മികച്ച സയൻസ് ക്ലബ്ബ്കളിൽ ഒന്നായി നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലഘു പരീക്ഷണങ്ങൾ നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.