ജി യു പി എസ് കമ്പളക്കാട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്വബോധവും ചരിത്ര അവബോധവും ജനാധിപത്യ ചിന്തയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോട് കൂടി ശ്രീമതി ഫൗസിയ വി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ക്ലബാണ് സോഷ്യൽ ക്ലബ്. ഇതിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളോട് ബന്ധപ്പെട്ട കുട്ടികളുടെ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു വരുന്നു. നൈതികം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിന് സ്വന്തമായി ഒരു ഭരണഘടന ഉണ്ടാക്കിയതിലൂടെ കുട്ടികളിൽ മനുഷ്യാവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും ഓരോ ക്ലാസ്സിലും വിദ്യാലയത്തിലും പൊതു ഇടങ്ങളിലും വീടുകളിലും പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കാൻ സോഷ്യൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു.