ജി എൽ പി എസ് വാഴക്കുണ്ടം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഗ്രാമം

എന്റെ ഗ്രാമം.
എവിടെപ്പോയി എന്റെ ഗ്രാമം.
കുന്നുകൾക്കപ്പുറം,മലയുംപുഴയും,
അരുവിയും നിറഞ്ഞൊരെൻ ഗ്രാമം.
എവിടെപ്പോയി മറഞ്ഞു.
ഇന്നിതാ സൗധങ്ങൾ,പള്ളികൾ.
പാലങ്ങൾ,പുഴയില്ല,കാടില്ല.
അരുവിയില്ല എല്ലാം മറഞ്ഞു പോയി.
എങ്ങുപോയ്,എങ്ങുപോയ് എന്റെ ഗ്രാമം
എന്റെ മനസ്സിൻ കോണിലായ് ഓർക്കുന്ന.
അരുവിയുടെ ഓളങ്ങൾ താളം പിടിക്കുന്ന.
മുറ്റത്ത് പൂക്കളം തീർത്തൊരാ ഗ്രാമം.
എന്റെ സുന്ദര ഗ്രാമം.
ഓർമ്മകൾ മങ്ങാത്ത.
നാമം ജപിക്കുന്ന.
സ്നേഹാദ്രമായൊരാ ഗ്രാമം.
എന്റെ കൊച്ചു ഗ്രാമം.

അനുഗഹ ഉണ്ണികൃഷ്ണൻ
4 ജി എൽ പി എസ് വാഴക്കുണ്ടം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത