ജി എൽ പി എസ് മംഗലം/ അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
അറബിഭാഷ ദിന പോസ്റ്റർ

☀️വിവിധ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.


☀️കുട്ടികൾക്ക് എഴുത്തും വായനയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് ടെസ്റ്റ് ബുക്കുകൾക്ക് പുറമേ ചെറിയ വാക്കുകളും ചെറിയ വാക്യങ്ങളും ഉൾപ്പെടുത്തിയ വായനാ കാർഡുകൾ കൊടുത്ത് വായിക്കാനുള്ള പ്രോത്സാഹനം നൽകിവരുന്നു.

☀️ എഴുത്ത് പരിശീലിക്കുന്നതിന് വേണ്ടി കോപ്പികൾ എഴുതിക്കുന്നു.

☀️എല്ലാദിവസവും പുതിയ വാക്കുകൾ കൂടുതൽ മനസ്സിലാക്കുന്നതിന് പദപരിചയ പ്രവർത്തനം നടത്തിവരുന്നു.


☀️ദിനാചരണങ്ങളിൽ ക്വിസ്മത്സരം , പോസ്റ്റർ രചന , ആശംസാ വാചകങ്ങൾ തുടങ്ങി ദിനാചരണ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നു.

☀️അന്താരഷ്ട്ര അറബിഭാഷ ദിനമായ ഡിസംബർ 18 നു കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ച ഡിജിറ്റൽ മാഗസിൻ "അൽ_ബുസ്താൻ" പുറത്തിറക്കാൻ കഴിഞ്ഞത് ഏറെ അഭിമാനകരം🙏🏻

البستان (അൽ-ബുസ്താൻ)കാണുക