ജി എൽ പി എസ് ആമയിട/അക്ഷരവൃക്ഷം/ശുചിത്വവീട്

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവീട്

ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ കുഞ്ഞുലക്ഷ്മിയും അവളുടെ അനിയത്തി ഭദ്രയും ഉണ്ടായിരുന്നു. എല്ലാ കുട്ടികളെയുംപോലെ അവർക്കും മണ്ണിൽ കളിക്കാൻ ഇഷ്ടമായിരുന്നു.പതിവുപോലെ ഒരു ദിവസം അവർ മണ്ണിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു.അവർ കൈകഴുകാതെ കഴിക്കാൻ ചെന്നിരുന്നു.ഇതു കണ്ട അമ്മ അവരെ കൈയിൽ പറ്റിയിരിക്കുന്ന അഴുക്ക് കാണിച്ചു കൊണ്ട് പറഞ്ഞു ,ഇൗ അഴുക്ക് വയറ്റിൽ എത്തിയാൽ പലതരം അസുഖങ്ങൾ വരും.കൂടാതെ ഇപ്പോൾ കോറോണക്കാലമാണ് ,ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കിയാൽ രോഗങ്ങളിൽ നിന്നും രക്ഷ നേടാം.ഉടൻ തന്നെ അവർ രണ്ടുപേരും കൈ സോപ്പിട്ട കഴുകി വൃത്തിയാക്കി ,ഭക്ഷണം കഴിച്ചു.അങ്ങനെ അതൊരു ശുചിത്വവീടായി മാറി.

കൃഷ്ണപ്രിയ.കെ
3A ഗവ.എൽ.പി.എസ്,ആമയിട
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ