ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/Activities

Schoolwiki സംരംഭത്തിൽ നിന്ന്
08:18, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) (RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/Activities എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/Activities എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പ്രവർത്തനങ്ങൾ

പഴമയുടെ പെരുമയുമായി നിൽക്കുന്ന സ്കൂളിൽ വൈവിധ്യപൂർവ്വമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. സ്കൂളിന്റെ സാമൂഹ്യ പ്രതിബദ്ധതയും അർപ്പണ മനോഭാവവും ഇത്തരം പ്രവർത്തികളിൽ പ്രകടമാണ് 

.
ആദരവോടെ ..... അധ്യാപക ദിനവുമായി ബന്ധപ്പെട്ടു സ്കൂളിലെ മുൻ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ്വ അധ്യാപകരായിരുന്ന സഫിയ ടീച്ചർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവരെ ആദരിച്ചു.

|


അനുമോദനങ്ങളോടെ....... വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങുകളിൽ വെച്ച് പുരസ്കാ ങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ.മുഹമ്മദ് മൊഹ്സിൻ എം. എൽ. എ.യെയും ആദരിച്ചു.

|
|


കാരുണ്യസ്പർശം.... അവയവ മാറ്റ ശസ്ത്രക്രിയക്ക് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി സഹായ അഭ്യർത്ഥനയുമായി സ്കൂളിനെ സമീപിച്ചവർക്ക് കരുതലിന്റെ സ്നേഹഹസ്തം നീട്ടി സ്കൂൾ അവർക്കൊപ്പം നിലകൊണ്ടു.അതിനായി കുട്ടികളും, അധ്യാപകരും ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ് നടത്തിയത്.


ബോധവത്ക്കരണ ക്ലാസ്സുകൾ ......

സ്കൂൾ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മയക്കുമരുന്നിന്റേയും ലഹരിയുടേയും പിടിയിൽ നിന്നും വിദ്യാർത്ഥികളെ രക്ഷിക്കുക എന്ന ലക്ഷ്യവുമായി ജാഗ്രതാ സമിതി പ്രവർത്തിക്കുന്നു.സ്കൂൾ സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ റോഡ് റെയിൽ സുരക്ഷാ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ജനസംഖ്യാ പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളെ പറ്റി ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
|


സ്കൂൾ ഹൈടെക്ക് പ്രവർത്തനം....... അധ്യാപകരുടേയും പി.ടി.എ.യുടേയും സംയുക്ത പരിശ്രമഫലമായി സ്കൂൾ ഹൈടെക്ക് നവീകരണ പ്രവർത്തനങ്ങൾ നടന്നു. 2 ലക്ഷത്തോളം രൂപ പിരിച്ചെടുത്ത് സ്കൂളിലെ 19 ക്ലാസ്സ് റൂമുകൾ നവീകരിക്കുവാൻ അധ്യാപകർ മുൻകൈ എടുത്തു എന്നത് എടുത്തു പറയേണ്ടതാണ്.

|
|


ഉച്ചഭക്ഷണ പദ്ധതി ......

സ്വാദേറുന്ന വിഭവങ്ങളുമായി ഉച്ചഭക്ഷണ പദ്ധതി നല്ല രീതിയിൽ നടന്നു വരുന്നു. 550 കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഭക്ഷണം തയ്യാറാക്കുവാൻ രണ്ട് ജീവനക്കാരാണ് ഉള്ളത്. ടൈൽ വിരിച്ച് മനോഹരമാക്കിയ അടുക്കളയിൽ പാചകം ചെയ്യുന്ന  ഭക്ഷണം തികഞ്ഞ അച്ചടക്കത്തോടെ ക്ലാസ്സുകളിലേക്ക് വിതരണം ചെയ്യുന്നു. മെനു ബോർഡിൽ ഓരോ ദിവസത്തേയും മെനു എഴുതുകയും കുട്ടികൾക്ക് നൽകുന്നതിനു മുൻപ് അധ്യാപകർ രുചിച്ചു ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുന്നു. മുട്ട, പഴം സ്പെഷ്യൽ അരി എന്നിവ നിർദ്ദേശങ്ങൾക്കനുസരിച്ച് വിതരണം നടത്തുന്നു,സ്കൂളിലെ സീനിയർ അധ്യാപികയായ സുമംഗലാദേവി ടീച്ചർക്കാണ് ഉച്ചഭക്ഷണത്തിന്റെ പ്രധാന ചുമതല. കൂടാതെ സ്മിത  ടീച്ചർ, ശോഭന ടീച്ചർ,എ.ആർ.ലത ടീച്ചർ, ജയ ലക്ഷ്മി ടീച്ചർ എന്നിവരും സഹചുമതലകൾ വഹിക്കുന്നു.
|
|


അക്കാദമിക മികവിന് ...... വിദ്യാർത്ഥികളുടെ അക്കാദമിക മികവ് വർദ്ധിപ്പിക്കുവാൻ നിരവധിയായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. യു.പി തലത്തിൽ ശ്രദ്ധ ,ഹൈസ്കൂൾ തലത്തിൽ എട്ടാം ക്ലാസ്സുകളിലെ പിന്നോക്കം നിൽക്കുന്നവർക്കായി ശ്രദ്ധ, ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നവർക്കായി നവപ്രഭ എന്നീ അക്കാദമിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.