ജി എച്ച് എസ് എസ് കടന്നപ്പള്ളി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഐ ടി ക്ലബ്

   ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ ഇൻഫർമേഷൻ ടെക്നോളജി (ഐടി) ഒരു സമുദ്രമാണ്. ഐടി ക്രിയാത്മകമായി ഉപയോഗിക്കാനും ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാനും ഐടി ക്ലബ് വിദ്യാർത്ഥികളെ സഹായിക്കുന്നു. ക്ലബ് അതിന്റെ വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങൾ പങ്കിടാനും വിപുലീകരിക്കാനും അവസരമൊരുക്കുന്നു.

വിമുക്തി ക്ലബ്

വിമുക്തി മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവൽക്കരണ മിഷന് സർക്കാർ രൂപം നൽകിയിട്ടുളളത്.

ലക്ഷ്യം

സമൂഹത്തിൻറെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരിക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തൽ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിനുമാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്.

അതിനുവേണ്ടി സ്കൂൾ കോളേജ് ലഹരി വിരുദ്ധ ക്ളബ്ബുകൾ, എസ്.പി.സി, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗൺസിൽ, മദ്യവർജ്ജന സമിതികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി- യുവജന -മഹിളാ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി വിദ്യാർത്ഥി യുവജനങ്ങളെ ലഹരി ഉപയോഗത്തിൻറെ ദൂക്ഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ڇലഹരി വിമുക്ത കേരളംڈ എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് വിമുക്തി ബോധവൽക്കരണ മിഷൻറെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുന്നതാണ്.